For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല; സിദ്ധാർഥ് ഭർത്താവായതോടെ വന്ന മാറ്റത്തെ കുറിച്ച് വിദ്യ ബാലൻ

  |

  ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് വിദ്യ ബാലന്‍. പകുതി മലയാളിയായ നടി ഹിന്ദി സിനിമകൡാണ് കൂടുതലായിട്ടും അഭിനയിച്ചത്. മലയാളത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവ് സിദ്ധാര്‍ഥിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി.

  ഒരിക്കലും താന്‍ കല്യാണം കഴിക്കില്ലെന്ന് വരെ കരുതിയിരുന്നതാണെന്നും സിദ്ധാര്‍ഥ് ജീവിതത്തിലേക്ക് വന്നതോടെ തീരുമാനം മാറിയതാണെന്നും വിദ്യ പറഞ്ഞു. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.

  ഞാന്‍ കല്യാണം കഴിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. ജീവിതത്തില്‍ ഒരു പങ്കാളി വേണം, അത് അത്യാവശ്യമാണെന്ന് എന്റെ അച്ഛനും അമ്മയും സഹോദരിയുമൊക്കെ ഓരോ കാലത്തും എന്നോട് പറഞ്ഞിരുന്നു. തനിക്ക് ചേരുമെന്ന് തോന്നുന്ന ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞു. അതൊക്കെ ഞാന്‍ കേട്ടേണ്ട് ഇരുന്നെങ്കിലും അതുവരെ അങ്ങനെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.

  Also Read: നടി മീനയുടെ ഭര്‍ത്താവിന് എന്താണ് പറ്റിയത്? വര്‍ഷങ്ങളായി ഈ രോഗത്തിന് താരഭര്‍ത്താവ് ചികിത്സയിലായിരുന്നു

  പിന്നെ ജോലിയില്‍ ഞാന്‍ ഭയങ്കര തിരക്കായിരുന്നു. അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അതിന് ശേഷമാണ് ഞാന്‍ സിദ്ധാര്‍ഥിനെ കണ്ടുമുട്ടുന്നത്. പിന്നീട് അവിടെ നടന്നതെല്ലാം ഒരു ഒഴുക്ക് പോലെയാണ്. 'ഞങ്ങള്‍ കണ്ടുമുട്ടി, ഒരുമിച്ച് കുറേ സമയം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ തന്നെ എന്റെ ജീവിക്കണമെന്ന് കരുതി. ഭാഗ്യത്തിന് അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു.

  Also Read: പത്തൊന്‍പതാമത് കണ്ട പെണ്ണാണ് ഭാര്യയായത്; ഷൈനിയെ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ജോണി ആന്റണി

  ബോളിവുഡ് സിനിമയില്‍ നിന്നും പ്രണയങ്ങളോ കാന്‍ഡില്‍ ലൈറ്റ് ഡിന്നറോ ഉണ്ടായിട്ടില്ലേ എന്നും അവതാരക ചോദിച്ചു..

  'റൊമാന്‍സും ഡ്രാമയും ഓക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു കല്യാണം കഴിക്കണമെന്ന ചിന്ത അതിലൊന്നും ഉണ്ടായിട്ടില്ല. വിവാഹം കഴിക്കുമെന്ന് പോലും ചിന്തിക്കാത്ത ഞാന്‍ സിദ്ധാര്‍ഥിന്റെ കൂടെ സന്തുഷ്ടയായിട്ടാണ് കഴിയുന്നത്. വിവാഹം ഇത്രയും മനോഹരമായിരിക്കുമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല' എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

  Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

  വിവാഹത്തിന് ശേഷം ആളുകള്‍ മാറുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, വിദ്യയുടെ ജീവിതത്തില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടോ?

  'അദ്ദേഹമല്ല, ഞാന്‍ തന്നെയാണ് മാറിയതെന്നാണ് വിദ്യ പറയുന്നത്. മുന്‍പ് ഞാന്‍ ചന്തയില്‍ പോവുന്നത് പോലെയായിരുന്നു. ഇപ്പോഴത് മാറി'. അതേ സമയം സിദ്ധാര്‍ഥ് പ്രൊപ്പോസ് ചെയ്തതിനെ പറ്റിയും നടി പറഞ്ഞു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അദ്ദേഹം ഒരു റിംഗ് സമ്മാനിച്ച് കൊണ്ടാണ് പ്രൊപ്പോസ് ചെയ്തത്. എന്നാല്‍ തെന്നിന്ത്യയിലൊന്നും അങ്ങനെ പ്രൊപ്പോസ് ചെയ്യില്ല. എനിക്കറിയാം, ഞങ്ങള്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. അവിടെ പ്രൊപ്പോസലിന്റെ ആവശ്യം പോലുമില്ല. ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അതുപോലെ ഷോക്ക് ആയി.

  കണ്ണില്‍ നിന്നും വെള്ളം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ യെസ് പറഞ്ഞതാണെന്ന് പുള്ളി കരുതി. അതേ കുറിച്ച് ചോദിച്ചപ്പോള്‍ നിനക്ക് യെസ് പറയുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നും വി്ദ്യ പറയുന്നു.

  English summary
  When Vidya Balan Opens Up About Her Marriage And Her Husband Siddharth Roy Kapur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X