സ്ഥിരമായി ഒരു പുരുഷന്റെ പേര് തന്നെ പറയല്ലേ; നടന്‍ ഷാഹിദ് കപൂറുമായിട്ടുള്ള പ്രണയത്തെ കുറിച്ച് വിദ്യ ബാലന്‍

ബോളിവുഡ് താരങ്ങള്‍ ഇടയ്ക്ക് വലിയ വെളിപ്പെടുത്തലുകള്‍ നടത്താറുണ്ട്. അവരുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്നതോ വ്യക്തി ജീവിതമോ ഒക്കെ ഇതിന്റെ ഭാഗമാവാറുണ്ട്. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ വെളിപ്പെടുത്തലുകള്‍ക്കെല്ലാം പിന്നില്‍. കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യിലൂടെ താരങ്ങളുടെ മനസിലുള്ളതൊക്കെ പുറത്ത് കൊണ്ട് വരാന്‍ കരണ്‍ മിടുക്കനാണ്.

ഈ ഷോ യുടെ ഏഴാം സീസണ്‍ കഴിഞ്ഞ മാസം മുതല്‍ വീണ്ടും ആരംഭിച്ചിരിക്കുകയണ്. മുന്‍പൊരിക്കല്‍ നടി വിദ്യ ബാലന്‍ കോഫി വിത് കരണിന്റെ ഭാഗമാവാന്‍ എത്തിയിരുന്നു. വിദ്യയുടെ കൂടെ അന്ന് റാണി മുഖര്‍ജിയുമുണ്ട്. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് കരണ്‍ ചോദിച്ചത്. ജീവിതത്തിലെ ഏറ്റവും മോശമായ നിമിഷം, തിരഞ്ഞെടുപ്പുകള്‍, കിംവദന്തികള്‍, ഈഗോ തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ കരണ്‍ ചോദിച്ചിരുന്നു.

vidhyaaa

കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് റാണിയും വിദ്യയും വ്യക്തമായിട്ടുള്ള മറുപടികള്‍ നല്‍കുകയും ചെയ്തിരുന്നു. നടന്‍ ഷാഹിദ് കപൂറുമായി പ്രണയത്തിലായെന്ന ഗോസിപ്പുകളെ കുറിച്ചാണ് വിദ്യ ബാലനോട് കരണ്‍ ചോദിച്ചത്. കിസ്മത്ത് എന്ന സിനിമയില്‍ ഷാഹിദും വിദ്യയും നായിക-നായകന്മാരായി അഭിനയിച്ചിരുന്നു. രണ്ടാളും നല്ല സുഹൃത്തുക്കളാണ് എന്നതിലുപരി ഇവര്‍ക്കിടയില്‍ എന്തോ റിലേഷന്‍ ഉണ്ടെന്നുള്ള തരത്തില്‍ അഭ്യൂഹം പ്രചരിച്ചു.

ഷാഹിദ് കപൂറുമായിട്ടുള്ള റിലേഷനെ പറ്റി തീയും പുകയും എങ്ങനെയുണ്ടായി എന്നാണ് വിദ്യയോട് കരണ്‍ ചോദിച്ചത്. 'ഇല്ല, ഇല്ല, പുകയും തീയും ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. ആരാണ് ആ തീ ആളിക്കത്തിച്ചതെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ലെന്നും' വിദ്യ മറുപടിയായി പറഞ്ഞു. 'തന്റെ പേരില്‍ ലിങ്ക് യെ്ത് വാര്‍ത്തകള്‍ വന്നിട്ട് വര്‍ഷങ്ങളായി.

പക്ഷേ ഷാഹിദ് കപൂര്‍ എന്ന പേര് തന്നെ സ്ഥിരം പറയുന്നത് കേട്ട് മടുത്തു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും' വിദ്യ പറഞ്ഞു.

vidhyaaa

എന്നാല്‍ വിദ്യയുടെ ഈ പ്രസ്താവന വലിയ വാര്‍ത്തകള്‍ക്ക് കാരണമായി. ചിലര്‍ ഇതിനെയും രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. എന്നാല്‍ അതൊന്നും നടിയുടെ ജീവിതത്തെ തെല്ലും ബാധിച്ചില്ല. ഇപ്പോള്‍ വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. 2012 ലാണ് സിദ്ധാര്‍ഥ് റോയി കപൂറും വിദ്യ ബാലനും വിവാഹിതരാവുന്നത്.

വിവാഹശേഷവും അഭിനയ ജീവിതത്തില്‍ സജീവമായിരുന്നു നടി. ആഴ്ചകള്‍ക്ക് മുന്‍പാണ് വിദ്യ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് വരുന്നത്. പക്ഷേ ഔദ്യോഗികമായിട്ടുള്ള സ്ഥീരികരണം ഇനിയും വന്നിട്ടില്ല. മാര്‍ച്ചില്‍ റിലീസ് ചെയ്ത ജല്‍സ എന്ന ചിത്രമാണ് വിദ്യ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ മൂവി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X