ആദ്യമാെക്കെ ഞാൻ പേഴ്സണലായെടുത്തു, പാർട്ടി കാരണമുണ്ടായ വഴക്ക്, ചിലപ്പോൾ മറ്റൊരു റൂമിൽ; വിദ്യയുടെ വാക്കുകൾ

കരിയറിലെ തിരക്കേറിയ സമയത്താണ് നടി വിദ്യ ബാലൻ വിവാഹിതയാകുന്നത്. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറുമായുള്ള വിവാഹം വലിയ വാർത്തയായി. വിവാഹ ജീവിതത്തെക്കുറിച്ച് വല്ലപ്പോഴുമേ വിദ്യ സംസാരിക്കാറുള്ളൂ. രണ്ട് പേരും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നു. വിദ്യയും സിദ്ധാർത്ഥും ബോളിവുഡിൽ ഒരുപോലെ തിരക്കുകളുള്ളവരാണ്. കരിയറിലെ തിരക്കുകളും പ്രശ്നങ്ങളും വിവാഹ ജീവിതത്തെക്കുറിച്ച് ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ച കാര്യങ്ങളെക്കുറിച്ച് ഒരിക്കൽ വിദ്യ സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

പരസ്പരം സ്പേസ് നൽകുന്നവരാണ് താനും സിദ്ധാർത്ഥുമെന്ന് വിദ്യ ബാലൻ അന്ന് വ്യക്തമാക്കി. വർക്ക് കഴിഞ്ഞ് ക്ഷീണിച്ച് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ എനിക്ക് കുറച്ച് സമയം വേണമെന്ന് ഞാൻ പറയും. ചുറ്റും ഒരുപാട് പേർ ഉണ്ടാകുന്നതിനാൽ വീട്ടിലെത്തുമ്പോൾ ഫിസിക്കൽ സ്പേസും എനിക്ക് ആവശ്യമാണ്. ഞാൻ കുറച്ച് നേരം റൂമിലിരുന്ന് പിന്നീട് വന്ന് സിദ്ധാർത്ഥിനോട് സംസാരിക്കും. ഇന്ന് ഞങ്ങൾക്ക് പരസ്പരം മൂഡ് അറിയാം. എപ്പോഴാണ് മറ്റേയാൾക്ക് സ്പേസ് വേണ്ടതെന്ന് മനസിലാക്കുമെന്നും വിദ്യ ബാലൻ വ്യക്തമാക്കി.

Vidya Balan

ആദ്യമാെക്കെ ഞാനിത് പേഴ്സണലായി എടുക്കുമായിരുന്നു. ഞാനെന്തെങ്കിലും ചെയ്തോ എന്ന് തോന്നുമായിരുന്നു. പിന്നീട് ഈ ലോകം എനിക്ക് ചുറ്റും കറങ്ങുകയല്ലെന്ന് മനസിലാക്കി. അദ്ദേഹത്തിന് ഒരു ജീവിതമുണ്ട്. മറ്റ് പല കാര്യങ്ങളിലും അലോസരം തോന്നുന്നതായിരിക്കാമെന്ന് മനസിലാക്കി. ഈ തിരിച്ചറിവിന് സമയമെടുക്കുമെന്നും വിദ്യ ബാലൻ പറഞ്ഞു.എനിക്ക് സമയം വേണമെന്ന് പറയുമ്പോൾ ഞങ്ങളത് മനസിലാക്കുന്നു.

പരസ്പരം മാറ്റി നിർത്തുകയല്ല ചെയ്യുന്നത്. അദ്ദേഹം മറ്റൊരു റൂമിൽ തന്റേതായ സമയം ചെലവഴിക്കുന്ന ദിവസങ്ങളുണ്ട്. ഞാനത് പൂർണമായും മനസിലാക്കുന്നെന്നും വിദ്യ വ്യക്തമാക്കി. വിവാഹ ജീവിതത്തിലുണ്ടായ വഴക്കുകളെക്കുറിച്ചും വിദ്യ അന്ന് സംസാരിച്ചു. ഇപ്പോൾ ഞങ്ങൾ വഴക്കിടുന്നത് കുറവാണ്. ഒരിക്കൽ താനും ഭർത്താവും തമ്മിൽ ചെറിയ കാര്യത്തിന് വഴക്കിട്ടുണ്ടെന്നും വിദ്യ ഓർത്തു.

Vidya Balan  And Husband

ഞാനാണ് വഴക്ക് തുടങ്ങിയത്. സൂര്യാസ്തമയത്തിന്റെ ഫോട്ടോ സി​ദ്ധാർത്ഥ് എടുത്തു. എന്റെ ഫോട്ടോ എടുത്തില്ല. അതിനായിരുന്നു വഴക്കെന്ന് വിദ്യ ചിരിയോടെ ഓർത്തു. സിദ്ധാർത്ഥ് ശാന്തനാണ്. ദേഷ്യം തോന്നുന്ന സമയത്ത് നടക്കാൻ പോകും, പക്ഷെ ഞാൻ റിയാക്ടീവ് ആണ്. ഒരു പാർട്ടിയിൽ അദ്ദേഹം ചിലപ്പോൾ ഒരു കൂട്ടം ആളുകളുടെ കൂടെയായിരിക്കും. പക്ഷെ എന്നെ നോക്കില്ല. അതിന് വഴക്കുണ്ടാക്കും. ഞാൻ നിൽക്കുന്നിടത്തേക്ക് നിനക്ക് വരാമായിരുന്നല്ലോ എന്ന് അദ്ദേഹം ചോദിക്കും. പക്ഷെ ഇപ്പോൾ ഇത്തരം കാര്യങ്ങളുടെ പേരിൽ താനധികം വഴക്കുണ്ടാക്കാറില്ലെന്ന് വിദ്യ ബാലൻ വ്യക്തമാക്കി.

സിദ്ധാർത്ഥ് എന്നേക്കാൾ സോഷ്യൽ ആണ്. പരസ്പരമിരുന്ന് സംസാരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷെ പാർട്ടികളിൽ ഇടപഴകാൻ പറ്റില്ല. എല്ലാവരോടും ഹായ് പറഞ്ഞ് എന്ത് ചെയ്യുമെന്ന് ചിന്തിക്കും. സിദ്ധാർത്ഥ് സംസാരിക്കുന്ന തിരക്കിലായിരിക്കും. തനിക്ക് തോന്നുമ്പോൾ വീട്ടിലേക്ക് പോകുന്നതാണ് ഇതിന് കണ്ടുപിടിച്ച മാർ​ഗം. രണ്ട് പേർക്കും അത് ഓക്കെ ആയിരിക്കണം. ഒരു വ്യക്തി മാറണമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല അത് തെറ്റാണെന്നും വിദ്യ ബാലൻ അഭിപ്രായപ്പെട്ടു.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X