ചേച്ചിക്ക് ഇരട്ടക്കുട്ടികൾ പിറന്നപ്പോഴും അമ്മ പറഞ്ഞത്; അമ്മയിൽ നിന്നാണ് ആ ഫയർ എനിക്ക് ലഭിച്ചത്; വിദ്യ ബാലൻ

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞ വിദ്യ ബാലൻ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. മലയാളം, തമിഴ് സിനിമകളിൽ നിന്നും അവസരം ലഭിക്കാതാവുകയും സിനിമകൾ മുടങ്ങുകയും ചെയ്തതോടെയാണ് വിദ്യ ബോളിവുഡിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. മികച്ച അവസരങ്ങൾ നടിയെ തേടി തുടരെ വന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ വിദ്യ നേടി. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്. മുംബൈയിലാണ് താരം താമസിക്കുന്നത്.

വിദ്യയുടെ തെന്നിന്ത്യൻ പശ്ചാത്തലം ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. പാലക്കാട്ടുള്ള തമിഴ് കുടുംബമാണ് വിദ്യയുടേത്. അതേസമയം നടി ജനിച്ച് വളർന്നത് മുംബെെയിലാണ്. പിആർ ബാലൻ, സരസ്വതി ബാലൻ എന്നിവരാണ് വിദ്യയുടെ മാതാപിതാക്കൾ. പ്രിയ ബാലൻ എന്ന ചേച്ചിയും വിദ്യക്കുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ വിദ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Vidya Balan

എനിക്ക് ആരെയും ആശ്രയിക്കാൻ താൽപര്യമില്ലായിരുന്നു. താങ്ങായി ഒരാൾ വേണ്ടെന്ന് അന്ന് കരുതി. എന്നാൽ വിവാഹ ശേഷം പതിയെ നമുക്ക് താങ്ങായി ഒരാളുണ്ടാകുന്നത് നല്ലതാണെന്ന് ഞാൻ മനസിലാക്കി. എന്റെ അമ്മ വീട്ടമ്മയായിരുന്നു. അതുകൊണ്ടാണ് സ്വതന്ത്ര്യമായ ജീവിതം വേണമെന്ന് ഞാൻ ആ​ഗ്രഹിച്ചത്. അമ്മയിൽ നിന്നാണ് ആ ഫയർ എനിക്ക് വന്നത്.

എനിക്കും എന്റെ സഹോദരിക്കും കരിയർ ഉണ്ടാകണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. എന്റെ സഹോദരിക്ക് ഇരട്ടക്കുട്ടികൾ പിറന്നു. അമ്മയായതോടെ സഹോദരി കരിയറിൽ നിന്നും ഇടവേളയെടുത്തു. ഒരു ഘട്ടം കഴിഞ്ഞ ശേഷം നീ വർക്കിന് തിരിച്ച് പൊയ്ക്കോ കുട്ടികളെ ഞാൻ നോക്കാമെന്ന് അമ്മ പറയാൻ തുടങ്ങിയെന്നും വിദ്യ ബാലൻ ഓർത്തു. കഴിഞ്ഞ വർഷം വിദ്യയും ചേച്ചിയുടെ മക്കളും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നിരുന്നു.

Vidya Balan

വിദ്യയുടെ മക്കളാണിതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നീടാണ് വിദ്യ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. ഭൂൽ ഭുലയ്യ ത്രീ ആണ് വിദ്യയുടെ വരാനിരിക്കുന്ന സിനിമ. അനീസ് ബസ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിദ്യ ബാലൻ, ഹേമ മാലിനി, കാർത്തിക് ആര്യൻ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ മാത്രമാണ് വിദ്യ ഇതുവരെ അഭിനയിച്ചത്.

പിന്നീട് ആമി എന്ന സിനിമയിലേക്ക് നടിയെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം താരം പിൻമാറി. പിന്നീട് മഞ്ജു വാര്യർ ഈ റോളിലേക്കെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കാതൽ ദ കോർ എന്ന മലയാള ചിത്രത്തിലേക്കും വിദ്യയെ നായികയായി പരി​ഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. വിദ്യയെ മലയാള സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

നടി പ്രിയാമണിയുടെ സെക്കന്റ് കസിൻ ആണ് വിദ്യ. കഴിഞ്ഞ ദിവസം വിദ്യയെക്കുറിച്ച് പ്രിയാമണി സംസാരിക്കുകയുണ്ടായി. വിദ്യയുടെ മുത്തശ്ശനും എന്റെ മുത്തശ്ശനും സഹോദരൻമാരാണ്. അതേസമയം വിദ്യയെ താൻ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂയെന്നും കണ്ടപ്പോൾ വളരെ നന്നായി സംസാരിച്ചെന്നും പ്രിയാമണി വ്യക്തമാക്കി.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X