മൂന്ന് തവണ വിവാഹം കഴിച്ച വിനോദ് മെഹ്റ പ്രണയിച്ചത് രേഖയെ മാത്രം; തകർന്ന് പോയ ആ പ്രണയം
ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് രേഖ. ദക്ഷിണേന്ത്യക്കാരിയായ രേഖ വളരെ പെട്ടെന്ന് ഇന്ത്യൻ സിനിമയുടെ നായികാ മുഖമായി. ഹിന്ദി സിനിമാ രംഗത്ത് എന്നും വ്യത്യസ്തത പുലർത്തിയ നായിക നടിയാണ് രേഖ. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടിൽ കാലത്തിന് മുന്നേ സഞ്ചരിച്ച നടിയാണ് രേഖയെന്നും സിനിമാ ലോകം പറയുന്നു.
വ്യത്യസ്തവും കണ്ട് പരിചയമില്ലാത്തതുമായ കഥാപാത്രങ്ങളെ രേഖ ധൈര്യപൂർവം ബിഗ് സ്ക്രീനിലെത്തിച്ചു. ലുക്കിൽ അന്ന് ഏറെ വ്യത്യസ്തത കൊണ്ട് വരാനും രേഖയ്ക്ക് കഴിഞ്ഞു. അക്കാലത്ത് ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി ജനശ്രദ്ധ നേടിയ അപൂർവം നടിമാരിലൊരാളും രേഖയാണ്.

സിനിമയ്ക്കപ്പുറം ഒരു മിസ്റ്ററി ഗേൾ ആണ് അന്നും ഇന്നും രേഖ. ചെറുപ്പ കാലം മുതലുള്ള രേഖയുടെ ജീവിതം വിവാദങ്ങളാലും ഗോസിപ്പുകളാലും നിറഞ്ഞതായിരുന്നു. അന്തരിച്ച നടൻ ജെമിനി ഗണേശന് പുഷ്പവല്ലിയിൽ വിവാഹത്തിന് മുമ്പ് പിറന്ന മകളാണ് രേഖ.
രേഖയെ പരസ്യമായി മകളായി ഇദ്ദേഹം അംഗീകരിച്ചിരുന്നില്ല. സിനിമയിലെ തുടക്കകാലത്ത് ഇക്കാര്യം ചർച്ചയായിരുന്നു. പിന്നീട് മുൻനിര നായിക നടിയായപ്പോൾ ഗോസിപ്പുകളാണ് രേഖയുടെ പിന്നാലെ വന്നത്. അമിതാഭ് ബച്ചനുൾപ്പെടെ നിരവധിന പേർ രേഖയോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു.

ഇതിലേറെ ചർച്ചയായത് നടനും നിർമാതാവുമായ വിനോദ് മെഹ്റയും രേഖയും തമ്മിലുള്ള പ്രണയ ഗോസിപ്പുകളായിരുന്നു. നിരവധി നടിമാർക്കൊപ്പമഭിനയിച്ചെങ്കിലും വിനോദ് മെഹ്റയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി രേഖയായിരുന്നു.
ഘർ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇരുവരും തമ്മിൽ ഏറെ നാൾ പ്രണയത്തിലായിരുന്നെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും ഗോസിപ്പ് പരന്നിരുന്നു.

വിനോദ് മെഹ്റയുടെ അമ്മയുടെ എതിർപ്പ് മൂലം ഈ പ്രണയ ബന്ധം അവസാനിച്ചെന്നും ഗോസിപ്പുണ്ടായിരുന്നു. എന്നാൽ തമ്മിൽ നല്ല അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും വിവാഹം നടന്നിട്ടില്ലെന്നും രേഖ 2004 ൽ വ്യക്തമാക്കി. സിമി ഗരെവാളിന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു നടി.

നിങ്ങൾ വിനോദ് മെഹ്റയെ വിവാഹം കഴിച്ചില്ലേ എന്ന് നേരിട്ട് സിമി ഗരെവാൾ ചോദിക്കുകയായിരുന്നു. ഇടയ്ക്ക് ഇടപെട്ട രേഖ അത് സത്യമല്ലെന്നും ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാമെന്നും മറുപടി നൽകി.
അവതാരിക വീണ്ടും ചോദിച്ചതോടെ വിനോദ് മെഹ്റ തന്റെ വെൽ വിഷർ ആയിരുന്നെന്നും താനുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നും രേഖ വ്യക്തമാക്കി.

അതേസമയം വിനോദ് മെഹ്റയുടെ സുഹൃത്ത് തബസും എന്ന ടെലിവിഷൻ അവതാരകൻ രേഖ-വിനോദ് മെഹ്റ പ്രണയം സത്യമായിരുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിനോദ് മെഹ്റ കൂടുതൽ സിനിമകൾ ചെയ്തത് രേഖയ്ക്കൊപ്പമാണ് അവർ തമ്മിൽ വളരെ അടുത്തു.
അവർക്ക് വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു, നിർഭാഗ്യവശാൽ അത് നടന്നില്ല. വിനോദ മെഹ്റ രേഖയെ മാത്രമാണ് സ്നേഹിച്ചത്, പക്ഷെ മൂന്ന് വിവാഹം അദ്ദേഹത്തിനുണ്ടായെന്നും തബസും പറഞ്ഞു.
മീന ബ്രൊകയെയായിരുന്നു വിനോദ് മെഹ്റയുടെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷം നടി
ബിന്ധ്യ ഗോസ്വാമിയെ നടൻ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും വിവാഹ മോചനത്തിൽ അവസാനിച്ചു. കിരൺ മെഹ്റയായിരുന്നു നടന്റെ മൂന്നാം ഭാര്യ. 1990 ലാണ് വിനോദ് മെഹ്ഖ മരിക്കുന്നത്.


Click it and Unblock the Notifications