വിവാഹം നടന്നത് രാഹുലിന്റെ പേരിൽ!! അനുഷ്ക -വിരാട് വിവാഹത്തിലെ രസകരമായ സംഭവം
വിവാഹ ഒരുക്കങ്ങൾ നടവന്നത് രാഹുലിന്റെ പേരിൽ
താരങ്ങളുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങി ചെല്ലാനും അവരുടെ ജീവികഥ രീതി അറിയാനും എന്നും പ്രേക്ഷകർക്ക് നല്ല ഉത്സാഹമാണ്. അടുത്തിടെ വിവാഹം കഴിഞ്ഞ താരങ്ങളുടെ ജീവിതം അറിയാൻ പ്രത്യേക താൽപര്യമായിരിക്കും. താര വിവാഹം ഇവരുടെ യാത്രകൾ, ജീവിതം എന്നിവ കൃത്യമായി ഫോളോ ചെയ്യാറുണ്ട്.
ഇന്ത്യൻ സിനിമ ലോകവും ക്രക്കറ്റ് ലോകംവും ഒരുപോലെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു നടി അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടേയും . ഇവരുടെ പ്രണയവു ബ്രേക്കപ്പും പിന്നീടുണ്ടായ കൂടിച്ചേരലുമൊക്കെ പ്രേക്ഷകർ അടുത്തു നിന്നു കണ്ടതുമായിരുന്നു. ഇപ്പോഴിത വിവാഹത്തിനെ കുറിച്ചുളള രസകരമായ സംഭവം പങ്കുവെച്ച് നടി അനുഷ്ക ശർമ.

രഹസ്യമാക്കി വിവാഹം
ആരാധകർക്കിടയിൽ ചെറിയ സങ്കടമുണ്ടായെങ്കിലു ബോളിവുഡും ഇന്ത്യൻ ക്രിക്കറ്റ് ലോകവും ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. ഇരു താരങ്ങളും തങ്ങളുടെ പ്രവർത്തന മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഇവർ വിവാഹിതരായത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഇവരുടെ വിവാഹം. സാധരണഗതിയിൽ താരങ്ങളുടെ വിവാഹം അതീ രഹസ്യമായിട്ടാണ് നടത്താറുള്ളത്. കോലി- അനുഷ്ക വിവാഹവും അത്തരത്തിലുളളതായിരുന്നു. തങ്ങളുടെ വിവാഹം രഹസ്യമായി നടത്താൻ ഒരു കാരണമുണ്ട്.

ബ്രേക്കപ്പ് വിവാഹം
കോലി- അനുഷ്ക പ്രണയം ചർച്ചയായി കൊണ്ടിരിക്കവെയായിരുന്നു ഇവരുടെ ബ്രേക്കപ്പ്. ഇവർ പെട്ടെന്നുള്ള വേർപിരിയൽ എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. പ്രണയ തകർച്ചയിൽ എല്ലാവരും വിരൽ ചൂണ്ടിയത് അനുഷ്കയുടെ നേർക്കായിരുന്നു. താരമാണ് കാരണമെന്നു തരത്തിലുള്ള നിരവധി വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ അനുഷ്കയ്ക്കെതിരെയുളള വിമർശനങ്ങൾ കൂടിയപ്പോൾ സംരക്ഷിച്ച് കോലി രംഗത്തെത്തിയിരുന്നു. ഇത് അന്ന വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇവർ വീണ്ടും ഒന്നിക്കുന്നു എന്നുള്ള ടോക്ക് പ്രചരിച്ചിരുന്നുവെങ്കിലും ഫിന്നീട് താരങ്ങളുടെ ഭാഗത്ത് നിന്ന് അടുത്ത ഇടപെടലുകൾ ഒന്നും ഉണ്ടായില്ല. വേർപിരിഞ്ഞു ജീവിക്കുന്നതു പോലെയായിരുന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹ വാർത്ത പുറത്തു വന്നത്. കൂടാതെ വിവാഹ ശേഷം മാത്രമായിരുന്നു താരങ്ങൾ പോലും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

വിവാഹം രഹസ്യമാക്കാൻ കാരണമുണ്ട്
ഭൂരിഭാഗം താരങ്ങളും തങ്ങളുടെ വിവാഹം രഹസ്യമാക്കി വയ്ക്കാറുണ്ട്. വിവാഹ തീയതി അടുത്തെത്തുമ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുളളത്. ആരാധകരുടേയും മാധ്യമങ്ങളുടേയും തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ്. ഇവരുടെ രഹസ്യ വിവാഹത്തിനെ കുറിച്ച് അനുഷ്ക പറഞ്ഞത് ഇങ്ങനെയാണ്. വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു തങ്ങൾ ആഗ്രഹിച്ചത്. ആകെ 42 പേര് മാത്രമായിരുന്നു വിവാഹത്തിന് പങ്കുടുത്തത്. ഒരു സെലിബ്രിറ്റി വിവാഹം തങ്ങൾ ആഗ്രഹിച്ചിരുന്നില്ല,. തികച്ചും ഹോം സ്റ്റൈൽ വിവാഹമായിരുന്നു. അതിനാൽ തന്നെ വെറും 42 പേർ മാത്രമായിരുന്നു അതിഥികളായി വിവാഹത്തിൽ പങ്കെടുത്തത്. ഞാനും -വിരാടും ഒന്നാകുന്നു എന്നു മാത്രമാണ് വിവാഹം കൊണ്ട് ഞങ്ങൾ ഉദ്യേശിച്ചതെന്നും അനുഷ്ക പറഞ്ഞു.

രാഹുലിന്റെ പേരിൽ വിവാഹം
വിവാഹം രഹസ്യമായിരിക്കാൻ വ്യാജ പേരുകളിലാണ് വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ നടത്തിയത്. തയ്യാറെടുപ്പുകൾക്കായി രാഹുൽ എന്ന വ്യാജ പേരിലായിരുന്നു വിരാട് ആളുകളുമായി ബന്ധപ്പെട്ടിരുന്നത്. അനുഷ്കയും അത്തരത്തിലായിരുന്നു വിവാഹ തയ്യാറെടുപ്പുകൾ നടത്തിയത്.

ഇറ്റലിയിൽ വിവാഹം
2017 ഡിസംബർ 11 നായിരുന്നു വിരാട്കേലിയും അനുഷ്ക ശർമയും വിവാഹിതരായത്. ഇറ്റലിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ വിവാഹം കഴിഞ്ഞ വാർത്ത വെളിപ്പെടുത്തിയത്. വിവാഹം രഹസ്യമായിട്ടായിരുന്നുവെങ്കിലും ഗ്രാന്റ് റിസപ്ഷനായിരുന്നു സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഇരുവരും ഒരുക്കിയത്.


Click it and Unblock the Notifications