ഷാരുഖ് ഖാന്റെ മുഖത്ത് നോക്കി പ്രണയം വരുത്തണം; അന്ന് സംവിധായകന്‍ രണ്ടാളെയും ചീത്ത പറഞ്ഞെന്ന് റാണി മുഖര്‍ജി

ബണ്ടി ഓര്‍ ബാബി 2 എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ച് വരവിന് വേണ്ടി ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി. സെയിഫ് അലി ഖാന്‍ ആണ് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ചതൂര്‍വേദി, ഷര്‍വാരി, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. നിലവില്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. നടി റാണി മുഖര്‍ജിയും ഇതിന്റെ ഭാഗമായി കപില്‍ ശര്‍മ്മയുടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കപില്‍ ശര്‍മ്മയുടെ ചോദ്യത്തിന് രസകരമായ മറുപടികളായിരുന്നു റാണി നല്‍കിയത്. അതിലൊന്ന് വീര്‍ സാര എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില ഭയാനകവും എന്നാല്‍ രസകരവുമായ സംഭവങ്ങളെ കുറിച്ചായിരുന്നു. ഷാരുഖ് ഖാനും റാണി മുഖര്‍ജിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു വീര്‍ സാര. യഷ് ചോപ്ര സംവിധാനം ചെയ്ത സിനിമയുടെ പിന്നണിയില്‍ നടന്ന കാര്യങ്ങളെ പറ്റിയുള്ള റാണിയുടെ വാക്കുകള്‍ അതിവേഗമാണ് വൈറലായി മാറിയത്.

shahrukh-rani

സിനിമയില്‍ ഷാരൂഖ് ഖാനൊപ്പമുള്ള കോംപിനേഷന്‍ സീന്‍ ചെയ്യുകയായിരുന്നു. എത്ര നോക്കിയിട്ടും ആ രംഗം ശരിയാവാതെ വന്നതിനെ തുടര്‍ന്ന് യഷ് ചോപ്ര തന്നെ ശകാരിച്ചുവെന്നാണ് റാണി പറയുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ ആയിരുന്നു അതെങ്കിലും തനിക്ക് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാതെ വന്നതാണ് വഴക്ക് കേള്‍ക്കാന്‍ കാരണമായതെന്നാണ് റാണി പറയുന്നത്. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം...

ഷാരുഖ് ഖാനും താനും ചേര്‍ന്നുള്ള സീനായിരുന്നു. അതില്‍ ഷാരുഖിന്റെ കണ്ണില്‍ നോക്കുമ്പോള്‍ എനിക്ക് പ്രണയം വരണമായിരുന്നു. പക്ഷേ അതിന് ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. കാരണം ഒരു അച്ഛനും മകലും തമ്മിലുള്ള വികാരം ആണ് ഉണ്ടാവേണ്ടത്. പക്ഷേ ഞങ്ങള്‍ക്കത് സാധിച്ചില്ല. ഇതോടെ സംവിധായകന്‍ യഷ് ചോപ്രയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തന്നോടും ഷാരുഖിനോടും സമാധാനത്തില്‍ പറയാനുള്ള ക്ഷമ പോലും അദ്ദേഹത്തിന് നശിച്ചിരുന്നു. സംവിധായകന്‍ പറയുന്ന സീന്‍ ചെയ്യാന്‍ ഞങ്ങള്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല രണ്ടാളും ചിരിച്ച് കൊണ്ടേ ഇരുന്നു. യഷ് അങ്കിള്‍ ഞങ്ങളെ ഒരുപാട് വഴക്ക് പറഞ്ഞു. ഇതോടെ ഞങ്ങളും പരിഭ്രാന്തരായി. ഇനി ശരിയായി ചെയ്യാമെന്ന് പ്രതിഞ്ജ വരെ എടുത്തു. എന്നാല്‍ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്നാണ് റാണി പറയുന്നത്.

ആദിത്യ ചോപ്ര തിരക്കഥ ഒരുക്കി യ്ഷ് ചോപ്ര സംവിധാനം ചെയ്ത സിനിമയായിരുന്നു വീര്‍ സാര. പിരീഡ് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ഷാരുഖ് ഖാനും റാണി മുഖര്‍ജിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ പ്രീതി സിന്റ, മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചന്‍, ഹേമ മാലിനി, കിരണ്‍ ഖേര്‍, അനുപം ഖേര്‍ തുടങ്ങി വമ്പന്‍ താരങ്ങളും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X