twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരുടേതാണ്‌ ഏറ്റവും നല്ല പുഞ്ചിരി?

    By Staff
    |

    പുഞ്ചിരിയാണ്‌ മനുഷ്യഭാവങ്ങളില്‍ ഏറ്റവും സുന്ദരം എന്ന്‌ പറയാറുണ്ട്‌. നന്നായി പുഞ്ചിരിക്കാന്‍ കണ്ണാടിക്കുമുന്നില്‍ നിന്ന്‌ മണിക്കൂറുകളോളം പരിശീലിക്കുന്നവരാണ്‌ മിക്കവരും. കാശുള്ളവരാകട്ടെ പുഞ്ചിരി നന്നാക്കാനായി ദന്തിസ്ററിനെയും സൗന്ദര്യ ശസ്ത്രക്രിയാ വിദഗ്ധരെയും തേടിപ്പോകന്നു

    ഈയിടെ പുഞ്ചിരി സുന്ദരമാണോ എന്ന്‌ പരിശോധിക്കാനുള്ള മാനദണ്ഡങ്ങളുടെ പട്ടിക ശാസ്‌ത്രജ്ഞര്‍ പുറത്തിറക്കിയിരുന്നു. പല്ലുകളുടെ അളവും വായയുടെ വലിപ്പവും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്‌. ഇതിനെക്കുറിച്ച്‌ സൗന്ദര്യചികിത്സകയായ ഡോക്ടര്‍ ജമുന പൈ പറയുന്നു.

    വായ തീരെ ചെറുതായാല്‍ പുഞ്ചിരിക്ക്‌ സൗന്ദര്യമുണ്ടാകില്ല. വായയ്‌ക്ക്‌ ആവശ്യത്തിന്‌ വലിപ്പമുണ്ടാകുന്നതിനൊപ്പം വലിപ്പമുള്ള മുന്‍പല്ലുകളും ഭംഗിയേറിയ പുഞ്ചിരിയുടെ പ്രധാന ഘടകങ്ങളാണ്‌. ഹൃദയാകൃതിയില്‍ മുഖമുള്ളവരുടെ പുഞ്ചിരി നല്ലാതിയിരിക്കുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ നോക്കുമ്പോള്‍ സുസ്‌മിത സെന്നിന്റെത്‌ വളരെ മനോഹരമായ പുഞ്ചിരിയാണെന്നാണ്‌.

    എന്നാല്‍ ക്യാമറാമാനായ ദാബൂ രത്‌നാനി പറയുന്നത്‌ ഇങ്ങനെയാണ്‌. മനോഹരമായ ചിരി എല്ലായ്‌പ്പോഴും പരിപൂര്‍ണ്ണതയുള്ള പുഞ്ചിരായായിക്കൊള്ളണമെന്നില്ല. പുരുഷന്മാര്‍ ഫോട്ടോകളില്‍ പുഞ്ചിരിക്കുന്നതിനോട്‌ എനിയ്‌ക്ക്‌ താല്‌പര്യമില്ല. പുഞ്ചിരിയില്ലാതെ തന്നെ അവരുടെ സൗന്ദര്യം പുറത്ത്‌ കൊണ്ടുവരാന്‍ ചില ഭാവങ്ങള്‍ക്ക്‌ കഴിയും.

    എന്നാലും ബോളിവുഡിലെ ഏറ്റവും നല്ല പുഞ്ചിരിയുള്ള പുരുഷതാരം ആരെന്ന്‌ ചോദിച്ചാല്‍ ഞാന്‍ ജോണ്‍ എബ്രഹാമിന്റെ പേരാണ്‌ പറയുക. അത്‌ ശരിക്കും ആകര്‍ഷകവും നിഷ്‌കളങ്കവുമാണ്‌. ഷാരൂഖിന്റെ പുഞ്ചിരിയും മനോഹരമാണ്‌. നടിമാരുടെ കൂട്ടത്തിലാണെങ്കില്‍ മാധുരി ദീക്ഷിത്‌, ഐശ്വര്യ എന്നിവരാണ്‌ ഏറ്റവും നന്നായി പുഞ്ചിരിക്കുന്നവര്‍. അവരുടെ ചിരി ചുണ്ടില്‍ മാത്രമല്ല മുഖത്തെ മുഴുവന്‍ പ്രകാശിതമാക്കി കണ്ണില്‍ക്കൂടി ഭാവം വിടരുന്നതാണത്‌- രത്‌നാനി പറയുന്നു.

    ബോളിവുഡിന്റെ കൃത്രിമച്ചിരി

    കാര്യമിങ്ങനെയൊക്കെയാണെങ്കില്‍ ബോളിവുഡില്‍ പലരുടേതും നല്ല അസ്സല്‍ കൃത്രിമച്ചിരിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രിയങ്ക ചോപ്ര, ഇഷ ഡിയോള്‍, ഡിയ മിര്‍സ, ഐശ്വര്യ റായ്‌, ബിപാഷ, കൊയ്‌ന മിത്ര, നേഹ ധൂപിയ എന്നിവരെല്ലാം പുഞ്ചിരിനന്നാക്കാനായി ഓര്‍ത്തോഡന്റിക്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയരായിട്ടുണ്ടത്രേ.

    എന്നാല്‍ എക്കാലത്തെയും നമ്പര്‍വണ്‍ ആയി ആരാധകര്‍ പറയുന്ന മാധുരിയുടെ പുഞ്ചിയില്‍ കൃത്രിമത്വമില്ലത്രേ. അത്‌ പ്രകൃതി നല്‍കിയ പുഞ്ചിര തന്നെയാണ്‌.

    പുരുഷതാരങ്ങളും പുഞ്ചിരി നന്നാക്കാന്‍ തുടരെത്തുടരെ ദന്തിസ്റ്റുകളുടെ അടുത്ത്‌ പോകുന്നവരാണ്‌. തുഷാര്‍ കപൂര്‍ പതിവായി ഇതിനായി ചികിത്സ തേടുന്നുണ്ട്‌. ഒരു ചെയിന്‍ സ്‌മോക്കറായ ഷാരൂഖും പല്ലുകളുടെ നിറം നിലനിര്‍ത്താന്‍ കൃത്യമായ ഇടവേളകളില്‍ ചികിത്സയെ ആശ്രയിക്കുന്നുണ്ട്‌. എന്നാല്‍ അഭിഷേക്‌ ബച്ചനാകട്ടെ പുഞ്ചിരി നന്നാക്കണമെന്നും പറഞ്ഞ്‌ ഇതേവരെ ഒരു ചികിത്സയ്‌ക്കും പോയിട്ടില്ലത്രേ. മാധുരിയുടേത്‌ പോലെ അതും നല്ല അസ്സല്‍ ശുദ്ധ പുഞ്ചിരിയാണ്‌.

    താരങ്ങളുടെ കോസ്‌മറ്റിക്‌ ദന്തിസ്‌റ്റായ സന്ദേശ്‌ മയേകാര്‍ പുഞ്ചിരികളെ മൂന്നായാണ്‌ തിരിക്കുന്നത്‌. ഡിസൈനര്‍ പുഞ്ചി, പെര്‍ഫക്ട്‌ സ്‌മൈല്‍, അട്രാക്ടീവ്‌ സ്‌മൈല്‍ എന്നിങ്ങനെയാണത്‌.

    ഇതില്‍ ഡിസൈനര്‍ സ്‌മൈല്‍ എന്നാല്‍ മുഖത്തിന്‌ ഏറ്റവും നന്നായി ചേരുന്ന പുഞ്ചിരിയാണ്‌. പെര്‍ഫക്ട്‌ എന്നാല്‍ സൗന്ദര്യത്തിന്‌ വേണ്ടി മെച്ചപ്പെടുത്തിയ പുഞ്ചിരി, അട്രാക്ടീവ്‌ എന്നാല്‍ സാങ്കേതികപരമായി പരിപൂര്‍ണ്ണല്ലെങ്കിലും മനോഹരമായത്‌. സന്ദേശിന്റെ അഭിപ്രായത്തില്‍ ഷാരൂഖിന്റേത്‌ ഡിസൈനര്‍ പുഞ്ചരിയാണ്‌. ജോണ്‍ എബ്രഹാമിന്റേത്‌ അട്രാക്ടീവും ഐശ്വര്യയുടെത്‌ പെര്‍ഫെക്ടുമാണ്‌‌.

    മെയ്‌ക്ക്‌ അപ്പ്‌ ആര്‍ട്ടിസ്റ്റായ കോറി വാലിയയുടെ അഭിപ്രായത്തില്‍ ആളുകളുടെ സ്വദേശത്തിനനുസരിച്ച്‌ പുഞ്ചിരിയില്‍ വ്യത്യാസമുണ്ട്‌. പഞ്ചാബുകാരും ഹരിയാനക്കാരും പാരമ്പര്യമായി നല്ല പുഞ്ചിരിയുള്ളവരാണ്‌. ധര്‍മ്മേന്ദ്രയുടെ പുഞ്ചിരി വളരെ നല്ലതാണ്‌. ജൂഹി ചാവ്‌ലയ്‌ക്കും പുഞ്ചിരിയുടെ കാര്യത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടും. ഹേമമാലിനിയുടേത്‌ അന്നും ഇപ്പോഴും ആകര്‍ഷകമായ പുഞ്ചിരിയാണ്‌.

    എന്നാല്‍ പുകവലിക്കാരിയായ പ്രീതി സിന്റയുടേത്‌ അത്ര നല്ല പുഞ്ചിരിയല്ല. മെയ്‌ക്കപ്പ്‌ ആണ്‌ അതിനെ മനോഹരമാക്കുന്നത്‌. വായയുടേയും പല്ലിന്റെയും അളവൊക്കെ പറയുന്നുണ്ടെങ്കിലും ജൂലിയ റോബോട്‌സിന്റെ ചെവി മുതല്‍ ചെവിവരെയുള്ള ചിരിയും ആളുകള്‍ക്ക്‌ ഹരമാണ്‌- വാലിയ പറയുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X