»   » തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ആദിത്യ പഞ്ചോളി! കങ്കണയ്ക്ക് ഭ്രാന്തെന്ന് ആദിത്യയും! നുണ ഏതാണ്!!

തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ആദിത്യ പഞ്ചോളി! കങ്കണയ്ക്ക് ഭ്രാന്തെന്ന് ആദിത്യയും! നുണ ഏതാണ്!!

By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ നടി കങ്കണ റാണവതിന്റെ വിവാദ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാലെ സിനിമയില്‍ നില്‍ക്കാന്‍ കഴിയുകയുള്ളു എന്നായിരുന്നു കങ്കണ പറഞ്ഞിരുന്നത്. മാത്രമല്ല താന്‍ സിനിമയിലെത്തിയപ്പോള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് പറയുന്നതിനിടെ തന്നെ പീഡിപ്പിച്ചത് സഹതാരമല്ലെന്നും എന്നാല്‍ അത് തന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ആളാണെന്നുമായിരുന്നു കങ്കണ പറഞ്ഞിരുന്നത്.

aditya-pancholi

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് തന്നെ പീഡിപ്പിച്ചത് ബോളിവുഡ് നടനായ ആദിത്യ പഞ്ചോളിയാണെന്നാണ് കങ്കണ പറഞ്ഞിരുന്നത്. ഇത് ബോളിവുഡില്‍ വീണ്ടും പുകഞ്ഞ് മറിയുന്ന പ്രശ്‌നമായി രൂപപ്പെട്ടിരുന്നു. എന്നാല്‍ അതിന് മറുപടിയുമായി ആദിത്യ പഞ്ചോളി എത്തിയിരിക്കുകയാണ്. അവള്‍ക്ക് ഭ്രാന്താണെന്നാണ് താരം പറയുന്നത്. അതിനാല്‍ നമുക്ക് എന്ത് ചെയ്യാനാകും. അവളുടെ സംസാരം ശ്രദ്ധിച്ചോ എന്നും ഒരു ഭ്രാന്തിയെ പോലയൊണ് അവള്‍ സംസാരിക്കുന്നതെന്നുമാണ് ആദിത്യ പറയുന്നത്.

സുഹൃത്തുകളുടെ കുരുത്തക്കേടുമായി 'മന്ദാകിനി' വരുന്നു! പിടിയിലായത് മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍!!!

എത്രയെ കാലമായി സിനിമാ മേഖലയില്‍ ജീവിക്കുന്നവരാണ് തങ്ങള്‍. എന്നിട്ടും ഇത്രയും മോശമായി ഒരാള്‍ സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണെന്നും ആദിത്യ പറയുന്നു. ചെളിയിലേക്ക് കല്ലെറിഞ്ഞാല്‍ അത് നമ്മുടെ ശരീരം മാത്രമായിരിക്കും വൃത്തികേടാക്കുക എന്നും ആദിത്യ പറയുന്നു.

  English summary
  Who Is Lying? Aditya Pancholi Reveals Shocking Details About Kangana Ranaut
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam