പ്രിയ വാര്യരെ തോൽപ്പിച്ച് ജാക്വിൻ!! താരത്തിന്റെ സൈറ്റടി വീഡിയോ വൈറലാകുന്നു , കാണൂ
ഇടയ്ക്കിടെ ചെറിയ വീഡിയോസുമായി താരം ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ബോളിവുഡിലെ ഹോട്ട് ആന്റ് നോട്ടി താരമാണ് ജാക്വിൻ ഫർണാണ്ടസ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. നിരന്തരം തന്റെ ആരാധകരുമായി സംവദിക്കാനും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കാനും താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ സൈറ്റടിക്കൽ വീഡിയോയാണ്.

ഇടയ്ക്കിടെ ചെറിയ വീഡിയോസുമായി താരം ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോ വൈറലാകുകയാണ്. കണ്ണിറുക്കലിലൂടെ ആഗോള ക്രഷായിമാറിയ പ്രിയയെ തോൽപ്പിക്കുന്ന തരത്തിലുളള കണ്ണിറുക്കൽ വീഡിയോയുമാണ് ജക്വീൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോയ്ക്ക് മികച്ച പ്രചികരണമാണ് ലഭിക്കുന്നത്.
ഒരു ഹിന്ദി ഗാനത്തിനോടൊപ്പമാണ് സൈറ്റടിക്കുന്ന അഭിനയം കാഴ്ചവെച്ചത്. എന്തായാലും വിഡിയോ സമൂഹമാധ്യമത്തിൽ ഹിറ്റായിട്ടുണ്ട്. ഇതിനു മുൻപും നടിയുടെ ടിക്ക്ടോക്ക് വീഡിയോകൾ വൈറലായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവയ്ക്ക് ലഭിച്ചിരുന്നത്.


Click it and Unblock the Notifications











