twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് 19: വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോമില്‍ പങ്കെടുത്ത ഷാരൂഖിന് നന്ദി അറിയിച്ച് ഡബ്യൂഎച്ച്ഒ

    By Prashant V R
    |

    കൊറോണ വൈറസ് വ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം വിറങ്ങലിച്ചു നില്‍ക്കുന്ന സമയമാണിപ്പോള്‍. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ ചില രാജ്യങ്ങള്‍ വിജയിച്ചപ്പോള്‍ മറ്റുളളവര്‍ ഇപ്പോഴും ഭീതിയില്‍ തന്നെയാണ്. ലോകമെമ്പാടുമുളള ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും പോലീസുകാരുമെല്ലാം തന്നെ കൊറോണപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി അധികപേരും രംഗത്തെത്തിയിരുന്നു.

    shahrukh khan

    കൊറോണ സമയത്ത് ലോകത്തുളള വിവിധ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി സാമ്പത്തികമായി സഹായിക്കാന്‍ ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം എന്ന ലൈവ് പ്രോഗ്രാം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടനയും ഗ്ലോബല്‍ സിറ്റിസണും സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

    കഴിഞ്ഞ ദിവസം ഇതിന്റെ തല്‍സമയ സംപ്രേക്ഷണം ആമസോണ്‍ പ്രൈം, ആപ്പിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമാണ് പങ്കെടുത്തത്. പരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തിയ ഷാരൂഖിന് നന്ദി അറിയിച്ച് ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് രംഗത്തെത്തിയിരുന്നു. നന്ദി കുറിപ്പിനൊപ്പം ഐക്യദാര്‍ഢ്യത്തോടെ, നമുക്ക് ലോകത്തെ സുരക്ഷിതമായി സംരക്ഷിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    ഇങ്ങനെയായിരുന്നു എല്ലാത്തിന്റെയും തുടക്കം! ആദ്യ സിനിമയുടെ ഓര്‍മ്മകളില്‍ മിഥുന്‍ മാനുവല്‍ തോമസ്‌ഇങ്ങനെയായിരുന്നു എല്ലാത്തിന്റെയും തുടക്കം! ആദ്യ സിനിമയുടെ ഓര്‍മ്മകളില്‍ മിഥുന്‍ മാനുവല്‍ തോമസ്‌

    നേരത്തെ പരിപാടിയുമായി ബന്ധപ്പെട്ടുളള ഷാരൂഖ് ഖാന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നമ്മുടെ പിന്തുണ ഇപ്പോള്‍ ആവശ്യമാണ്. അതുകൊണ്ടാണ് താനും ഡബ്യൂഏച്ച്ഒയുടെ ഈ പരിപാടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് എന്നായിരുന്നു ഷാരൂഖ് ട്വീറ്റ് ചെയ്തത്.

    പോപ് ഗായിക ലേഡി ഗാഗയാണ് വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം പരിപാടിക്ക് നേതൃത്വം നല്‍കിയത്. ജോണ്‍ ലെജന്റ്, എല്‍ട്ടണ്‍ ജോണ്‍, ഡേവിഡ് ബെക്കാം, ഇഡ്രിസ് എല്‍ബ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സ്റ്റീഫണ്‍ കോള്‍ബെര്‍ട്ട്, ജിമ്മി ഫാലോണ്‍, ജിമ്മി കിമ്മല്‍ തുടങ്ങിയവരാണ് ഷോയുടെ അവതാരകരായി എത്തിയത്. താരങ്ങളുടെ ലോക് ഡൗണ്‍ ജീവിതവും കഴിഞ്ഞ ദിവസം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഏട്ട് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയില്‍ 100ലധികം ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്.

    രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

    Read more about: shahrukh khan coronavirus
    English summary
    WHO Thanked Sharukh Khan For solidarity in covid 19 Fight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X