കരീന ഇങ്ങനെയൊക്കെയാണോ?
രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂര്‍ പുതിയ ഗെറ്റപ്പില്‍ എത്തുന്നു. സ്‌കിസോഫ്രനീയ എന്ന മാനസികരോഗിയായ വേശിയയുടെ വേഷത്തിലാണ് കരീന കപൂര്‍ എത്തുന്നത്.
ആകാംക്ഷയോടെ കാത്തിരിക്കുന്ന ബജ്രംഗി ബെയിജാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെയാണ് പുതിയ സിനിമയ്ക്ക് വേണ്ടി ഒപ്പിടുന്നത്. വിചിത്രമായ കഥാപാത്രത്തിലൂടെയും അഭിനയത്തിലൂടെയും കരീന കപൂര്‍ എത്തുന്ന ചിത്രം ഒരു സംഭവക്കഥയെ ആസ്പദമാക്കിയുള്ളതാണ്.

കരീന കപൂര്‍ വേശ്യയുടെ വേഷത്തിലെത്തുന്നത് ആദ്യമായിട്ടല്ല. ചമേലി, തലാഷ്,തുടങ്ങിയ ചിത്രങ്ങളില്‍ കരീന കപൂര്‍ വേശ്യയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു.വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കരീന കപൂറിന് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്.
കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ബജ്രഗി ബെയ്ജാന്‍ ജൂലൈ 11 ന് റിലീസ് ചെയ്യും. സല്‍മാന്‍ഖാനും, റോകഌന്‍ വെങ്കിടേഷും നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സല്‍മാന്‍ ഖാനും, കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.


Click it and Unblock the Notifications











