twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബം വിട്ട് പോയ പിതാവ് മുഹമ്മദ് കൈഫ്; ഏഴ് സഹോദരങ്ങളും കത്രീനയും അമ്മയ്ക്കൊപ്പം

    |

    ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് കത്രീന കൈഫ്. 2003 ൽ അഭിനയ രം​ഗത്തെത്തിയ കത്രീന പെട്ടന്ന് തന്നെ ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികയായി മാറി. കൊമേഷ്യൽ സിനിമകളിൽ നായികയായെത്തുന്ന കത്രീന മികച്ച ഡാൻസറും ആക്ഷൻ ഇഷ്ടപ്പെടുന്ന താരവുമാണ്. ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന നടിയെ ഫിറ്റ്നസ് ഐക്കൺ ആയാണ് ബി ടൗൺ കാണുന്നത്.

    കത്രീനയുടെ പിതാവ് മുഹമ്മദ് കൈഫ് വിവാഹത്തിന് എത്തിയിരുന്നില്ല

    അടുത്തിടെയാണ് തന്റെ 39ാം പിറന്നാൾ കത്രീന ആഘോഷിച്ചത്. ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം മാലിദ്വീപിൽ വെച്ചായിരുന്നു ആഘോഷം. കഴിഞ്ഞ വർഷം ഡിസംബറിലാണ് കത്രീന കൈഫും നടൻ വിക്കി കൗശലും വിവാഹിതരായത്. രാജസ്ഥാനിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ കത്രീനയുടെ പിതാവ് മുഹമ്മദ് കൈഫ് വിവാഹത്തിന് എത്തിയിരുന്നില്ലത്രെ. ഇതന്ന് വലിയ ചോദ്യമായി ഉയരുകയും ചെയ്തു.

    അവൾ വഞ്ചിക്കുകയാണ്; പ്രിയങ്കയെ പറ്റി ഷാഹിദിനോട് തുറന്നു പറഞ്ഞയാൾ; തകർന്ന് പോയ ഷാഹിദ്അവൾ വഞ്ചിക്കുകയാണ്; പ്രിയങ്കയെ പറ്റി ഷാഹിദിനോട് തുറന്നു പറഞ്ഞയാൾ; തകർന്ന് പോയ ഷാഹിദ്

    കത്രീനയുൾപ്പെടെ എട്ട് മക്കളാണ് ഇവർക്കുള്ളത്

    കത്രീനയ്ക്ക് തന്റെ പിതാവുമായി വർഷങ്ങളായി ബന്ധമില്ല. കത്രീന വളരെ ചെറുതായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അമ്മ സൂസന്ന ടർക്കോട്ട് ആണ് കത്രീനയെ വളർത്തിയത്. കത്രീനയുൾപ്പെടെ എട്ട് മക്കളാണ് ഇവർക്കുള്ളത്. കശ്മീർ വംശജനാണ് കത്രീനയുടെ പിതാവ് മുഹമ്മ​ദ് കൈഫ്.

    യുകെയിൽ ബിസിനസ് നടത്തിയിരുന്ന ഇദ്ദേഹം പിന്നീട് യുഎസിലേക്ക് മാറി. അമ്മയുടെ സാന്നിധ്യത്തിലാണ് കത്രീന വളർന്നതും പഠിച്ചതും. കത്രീന ടർക്കോട്ട് എന്നായിരുന്നു നടിയുടെ മുഴുവൻ പേര്. പിന്നീട് സിനിമാ മേഖലയിലെത്തിയപ്പോൾ പിതാവിന്റെ പേര് ഒപ്പം ചേർത്ത് കത്രീന കൈഫ് എന്നാക്കുകയായിരുന്നു.

    വിവാഹത്തിന് മുന്‍പ് അവളുടെ വീട്ടിലെത്തി സർപ്രൈസ് കൊടുത്തു; ഭാര്യയോട് നടത്തിയ പ്രണയാഭ്യര്‍ഥനയെ കുറിച്ച് വിശാഖ്വിവാഹത്തിന് മുന്‍പ് അവളുടെ വീട്ടിലെത്തി സർപ്രൈസ് കൊടുത്തു; ഭാര്യയോട് നടത്തിയ പ്രണയാഭ്യര്‍ഥനയെ കുറിച്ച് വിശാഖ്

    അസാന്നിധ്യത്തെ പറ്റി കത്രീന മുമ്പ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്

    പിതാവിന്റെ അസാന്നിധ്യത്തെ പറ്റി കത്രീന മുമ്പ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 'ഞങ്ങളുടെ ചെറുപ്പകാലത്ത് മതപരമായ കാര്യത്തിലോ സാമൂഹിക കാര്യത്തിലോ പിതാവിന്റെ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ കുടുംബത്തിന്റെ തൂണായി നിൽക്കുന്ന പിതാക്കൻമാരെ കാണുമ്പോൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ പരാതിപ്പെടുന്നതിന് പകരം എനിക്ക് ലഭിച്ച മറ്റ് കാര്യങ്ങളിൽ നന്ദി പറയണം,' കത്രീന പറഞ്ഞതിങ്ങനെ.

    തിരിച്ചു വന്നപ്പോൾ പരിഗണന കുറഞ്ഞു, എന്റെ ക്ലോസപ്പ് ഷോട്ട് വെക്കാൻ രണ്ടു തവണ ആലോചിച്ചവരുണ്ട്: കുഞ്ചാക്കോ ബോബൻതിരിച്ചു വന്നപ്പോൾ പരിഗണന കുറഞ്ഞു, എന്റെ ക്ലോസപ്പ് ഷോട്ട് വെക്കാൻ രണ്ടു തവണ ആലോചിച്ചവരുണ്ട്: കുഞ്ചാക്കോ ബോബൻ

    ബ്രിട്ടീഷുകാരിയാണ് കത്രീനയുടെ അമ്മ

    പിതാവിന് പകരം കത്രീനയുടെ അമ്മയാണ് നടിയെ വിവാഹത്തിന് മണ്ഡപത്തിലേക്ക് കയറ്റിയതത്രെ. ബ്രിട്ടീഷുകാരിയാണ് കത്രീനയുടെ അമ്മ. ആറ് സ​ഹോദരിമാരും ഒരു സഹോദരനുമാണ് കത്രീനയ്ക്കുള്ളത്. തന്റെ 14ാം വയസ്സിലാണ് കത്രീന മോഡലിം​ഗിലെത്തുന്നത്. 2003 ൽ ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡിലെത്തിയത്. ഇന്റിമേറ്റ് സീനുകൾ മൂലം ചിത്രം അന്ന് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ചിത്രത്തിലെ കത്രീനയുടെ ദൃശ്യങ്ങൾ പ്രചരിച്ചത് വിവാദമായിരുന്നു.

    സിനിമയെക്കുറിച്ച് അറിയാത്ത കാലത്ത് ഇത്തരമൊരു സിനിമയിൽ അഭിനയിക്കേണ്ടി വരികയായിരുന്നെന്നാണ് കത്രീന നേരത്തെ പറഞ്ഞിട്ടുള്ളത്. എന്നാൽ പിന്നീട് ബോളിവുഡിലെ മുൻനിര നായികയായി കത്രീന വളർന്നു. ജബ് തക് ഹേ ജാൻ, ധൂം 3, ഏക് ഥാ ടൈ​ഗർ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ കത്രീന നായികയായി.

    Read more about: katrina kaif
    English summary
    whos is katrina kaif's father mohammad kaif; know all about her family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X