twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവിടെ എനിക്ക് പറ്റില്ല, കഷ്ടപ്പെട്ടാണ് പുറത്ത് കടന്നത്; ബോളിവുഡ് വിട്ടതിനെക്കുറിച്ച് ഇമ്രാൻ ഖാൻ പറഞ്ഞത്

    |

    കരിയറിൽ തിളങ്ങി നിൽക്കവെ പെട്ടെന്നൊരു ദിവസം എല്ലാം ഉപക്ഷിച്ച് ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷനായ വ്യക്തിയാണ് മുൻ നടൻ ഇമ്രാൻ ഖാൻ. യുവ നടൻമാരിൽ വലിയ ജനശ്രദ്ധ നേടിയ ഇമ്രാൻ ആമിർ ഖാന്റെ ബന്ധുവുമാണ്. 2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാൻ അഭിനയിച്ച അവസാന ചിത്രം.

    ചിത്രം വലിയ വിജയവുമായിരുന്നില്ല. ശേഷം സിനിമാ അഭിനയം ഉപേക്ഷിച്ച താരം സമൂഹ മാധ്യമങ്ങളിൽ‌ നിന്നും അകന്നു നിന്നു. മാധ്യമങ്ങളുടെ ക്യാമറകണ്ണുകൾക്കും ഇമ്രാൻ ഖാൻ നിന്നു കൊടുത്തില്ല. വല്ലപ്പോഴും ബന്ധുക്കൾ ഇടുന്ന ഫോട്ടോയിൽ മാത്രമാണ് ഇമ്രാൻ ഖാനെ ഇപ്പോൾ കാണാനാവുന്നത്. നിലവിൽ തീർത്തും സ്വകാര്യമായ ജീവിതമാണ് ഇമ്രാൻ ഖാൻ നയിക്കുന്നത്.

    എന്തു കൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് സ്വകാര്യ ജീവിത്തിലേക്ക് കടന്നതെന്നതിനെക്കുറിച്ച് ഒരുവേള ഇദ്ദേഹം തുറന്നു പറഞ്ഞിരുന്നു

    ഇമ്രാൻ ബോളിവുഡ് ഉപേക്ഷിച്ചതിന് പിന്നാലെ നിരവധി കഥകൾ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെ താൻ എന്തു കൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് സ്വകാര്യ ജീവിത്തിലേക്ക് കടന്നതെന്നതിനെക്കുറിച്ച് ഒരുവേള ഇദ്ദേഹം തുറന്നു പറഞ്ഞിരുന്നു. റെഡിറ്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

    പുറത്ത് കടക്കാൻ താൻ വളരെയധികം കഷ്ടപ്പെട്ടിട്ടുമുണ്ടെന്നാണ് ഇമ്രാൻ നൽകിയ മറുപടി

    ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുമ്പോൾ തന്റെ പഴയ ചിത്രങ്ങളും മറ്റും ടിവിയിൽ കാണുമ്പോൾ എന്ത് തോന്നുന്നെന്നായിരുന്നു ഒരു റെഡിറ്റ് യൂസറുടെ ചോദ്യം. താൻ‌ ടിവി കാണാറില്ലെന്നും ബോളിവുഡ് ബബിളിൽ നിന്നും പുറത്ത് കടക്കാൻ താൻ വളരെയധികം കഷ്ടപ്പെട്ടിട്ടുമുണ്ടെന്നാണ് ഇമ്രാൻ നൽകിയ മറുപടി. സിനിമകളിൽ മാത്രം ജീവിക്കുന്നത് തന്നെ ശ്വാസം മുട്ടിച്ചിരുന്നെന്നും ഇദ്ദേഹം അന്ന് പറഞ്ഞിരുന്നു.

    'എനിക്ക് എന്റെ ശാന്തവും സമാധാനവുമുള്ള ജീവിതമായിരുന്നു ഇഷ്ടം'

    ബോളിവുഡ് ഇൻഡസ്ട്രിയുടെ രീതികളിൽ തനിക്ക് തീരെ താൽപര്യമില്ലായിരുന്നെന്നാണ് ഇമ്രാൻ മറ്റാെരു റെഡിറ്റ് യൂസറുടെ ചോദ്യത്തിന് നൽകി മറുപടി.'എനിക്ക് എന്റെ ശാന്തവും സമാധാനവുമുള്ള ജീവിതമായിരുന്നു ഇഷ്ടം. എനിക്കെന്റെ പഴയ സുഹൃത്തുക്കളെയും പൂച്ചകളെയും പട്ടികളെയും ഇഷ്ടമായിരുന്നു. സിനിമ ചെയ്ത ശേഷം ബാക്കിയുള്ള മീഡിയ സർക്കസുകളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ഞാൻ ചെയ്തത്,' ഇമ്രാൻ ഖാൻ പറഞ്ഞതിങ്ങനെ.

    'ആളുകൾ മദ്യപിക്കുകയും തല്ലുണ്ടാക്കുകയോ ഹുക്ക് അപ്പ് ചെയ്യുകയോ ചെയ്യുന്നു'

    ബോളിവുഡ് പാർട്ടികളെക്കുറിച്ചും അന്നിദ്ദേഹം തുറന്നു പറഞ്ഞു. ആളുകൾ മദ്യപിക്കുകയും തല്ലുണ്ടാക്കുകയോ ഹുക്ക് അപ്പ് ചെയ്യുകയോ ചെയ്യുന്നു. ഇഷ്ടമില്ലാത്തവരെക്കുറിച്ച് കുറ്റം പറയുന്നെന്നുമായിരുന്നു ഇമ്രാൻ അന്ന് പറഞ്ഞത്.

    Recommended Video

    Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
    അന്ന് മാത്രമാണ് നടനെ 2015 ന് ശേഷം വാർത്തകളിൽ കണ്ടത്

    അഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ താരമാണ് ഇമ്രാൻ ഖാൻ. 1988 ൽ പുറത്തിറങ്ങിയ ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിൽ നടൻ ആമിർ ഖാന്റെ ചെറുപ്പകാലമായിരുന്നു ഇമ്രാൻ ഖാൻ അവതരിപ്പിച്ചത്. 2008 ലാണ് നായകനായി ഇമ്രാൻ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്.

    ചിത്രം ആമിർ ഖാനായിരുന്നു നിർമ്മിച്ചത്. 2018 ൽ മിഷൻ മാർസ് കീപ് വാക്കിം​ഗ് ഇന്ത്യ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാനത്തിലും ഇമ്രാൻ കൈവെച്ചു. അന്ന് മാത്രമാണ് നടനെ 2015 ന് ശേഷം വാർത്തകളിൽ കണ്ടത്. മേരെ ബ്രദർ കി ദുൽഹാൻ, ഡൽഹി ബോയ്, ഐ ഹേറ്റ് ലൗ സ്റ്റോറി, ലക്ക്, വൺസ് അപ്പോൺ എ ടൈം ഇൻ മുംബെെ തുടങ്ങിയ ചിത്രങ്ങളിൽ ഇമ്രാൻ ഖാൻ ആദ്യ കാലങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    Read more about: bollywood imran khan
    English summary
    Why actor imran khan left the industry; A revisit to his words in reddit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X