»   » ന്യൂയോര്‍ക്കില്‍ നിന്ന് അഭിഷേകും ഐശ്വര്യ റായിയും എത്തിയത് വേര്‍പിരിഞ്ഞ്

ന്യൂയോര്‍ക്കില്‍ നിന്ന് അഭിഷേകും ഐശ്വര്യ റായിയും എത്തിയത് വേര്‍പിരിഞ്ഞ്

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെ വിവാഹ ജീവിതം വെച്ച് ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളായി. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ വെച്ച് നോക്കുമ്പോള്‍ അടിസ്ഥാന രഹിതമാണെന്ന് താരങ്ങള്‍ മറ്റൊരു അവസരത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഭിഷേകും ഐശ്വര്യയും ന്യൂയോര്‍ക്കില്‍ ഹോളിഡേയിസ് ആഘോഷിക്കാന്‍ പോയിരുന്നു. എന്നാല്‍ തിരിച്ചു വരവില്‍ അഭിഷേകും ഐശ്വര്യയും രണ്ടായി എത്തിയതാണ് പാപ്പരാസികളെ കണ്‍ഫ്യൂഷനാക്കിയത്. അഭിഷേക് ന്യൂയോര്‍ക്കില്‍ നിന്ന് നേരത്തെ എത്തിയിരുന്നു. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ റായി ന്യൂയോര്‍ക്കില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നത്. ഇതാണ് പാപ്പരാസികളെ കുഴപ്പിച്ചത്. പക്ഷേ ഇതായിരുന്നു.

വര്‍ക്ക് കമ്മിറ്റ്‌മെന്റ്‌സ്

നേരത്തെ ഏറ്റെടുത്തിരുന്ന ചില പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനാണ് അഭിഷേക് നേരത്തെ ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചത്. ഐശ്വര്യ എത്തുന്നതിന്റെ രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേക് മുംബൈ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്.

ഐശ്വര്യ ആരാധ്യക്കൊപ്പം

മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായി മുംബൈയില്‍ നിന്നും എത്തിയത്. എപ്പോഴും ആരാധ്യയുടെ കൈയില്‍ ഐശ്വര്യ മുറുകെ പിടിച്ചിടിട്ടുണ്ടാകും. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത ചിത്രം.

ആരാധ്യ വല്ലാതെ തളര്‍ന്നിരിക്കുന്നു

ആരാധ്യയുടെ മുഖം വല്ലാതെ തളര്‍ന്നിരിക്കുന്നുണ്ട്. ഐശ്വര്യ റായിയെ പോലെ തന്നെ ക്യാമറ കണ്ണുകള്‍ക്ക് ആരാധ്യയെയും വലിയ ഇഷ്ടമാണ്. ആരാധ്യയുടെ പുഞ്ചിരിക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്.

അവധിക്കാല ചിത്രം

അഭിഷേകും ഐശ്വര്യയും അവധിക്കാലം ആഘോഷിക്കാനായി ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രം. ന്യൂയോര്‍ക്ക് സിറ്റിയിലെ സൂപ്പര്‍ ഫോട്ടോ.

ആരാധകര്‍ക്കൊപ്പം അഭിയും ഐഷുവും

അവധിക്കാലം ആഘോഷിക്കാനായി അഭിഷേകും ഐഷുവും ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴുള്ള മറ്റൊരു ചിത്രം. ആരാധകര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ.

English summary
Why Aish & Abhishek Returned Separately From New York.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam