»   » സോഷ്യല്‍ മീഡിയയില്‍ ചടഞ്ഞിരുന്ന് ആരാധകരെ കൂട്ടാന്‍ താനില്ലെന്ന് ഐശ്വര്യാ റായ്

സോഷ്യല്‍ മീഡിയയില്‍ ചടഞ്ഞിരുന്ന് ആരാധകരെ കൂട്ടാന്‍ താനില്ലെന്ന് ഐശ്വര്യാ റായ്

By: Pratheeksha
Subscribe to Filmibeat Malayalam

താരങ്ങളുടെ ഓരോ പോസ്റ്റുകളും ട്വീറ്റുകളും സോഷ്യല്‍ മീഡീയയില്‍ ചര്‍ച്ചയാവാറുണ്ട്. അത് ഹോളിവുഡ് താരമായാലും മോളിവുഡ് താരമായാലും ശരി ആരാധകര്‍ താരങ്ങളുടെ  വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നവരാണ്.

എന്നാല്‍ ബോളിവുഡ് നടി ഐശ്വര്യാ റായ് ഇവിടേയ്ക്കു തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയാണ് പല ആരാധകര്‍ക്കും .അതിനു കാരണമുണ്ടെന്നു പറയുകയാണ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നടി.

യെ ദില്‍ ഹെ മുഷ്‌ക്കിലുമായി കരണ്‍ വന്നപ്പോള്‍

കുടുംബ സുഹൃത്തു കൂടിയായ സംവിധായകന്‍ കരണ്‍ ജോഹര്‍ യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ സ്ക്രിപ്റ്റുമായി വന്നു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്‍ എപ്പോഴേ തന്റെ ഉത്തരം യെസ് എന്നായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

അഭിനയത്തിലെ തീരുമാനങ്ങള്‍

അഭിനയ ജീവിതത്തില്‍ ഓരോ തീരുമാനമെടുക്കുനമ്പോഴും മറ്റാരുടെയും അഭിപ്രായത്തേക്കാളും തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് നടി പറയുന്നത്.

ഇരുവര്‍ ആദ്യചിത്രം

ബോളിവുഡില്‍ ഗ്ലാമര്‍ റോളിലാണ് താന്‍ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും തന്റെ ആദ്യ ചിത്രമായി താന്‍ കണക്കാക്കുന്നത് ഇരുവര്‍ ആണെന്നാണ് ഐശ്വര്യ പറയുന്നത്.

സോഷ്യല്‍ മീഡിയില്‍ സജീവമാവാത്തതിനു കാരണം

ഏതുനേരവും സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കേണ്ട ആവശ്യമില്ലെന്നാണ് ഐശ്വര്യ പറയുന്നത്. ട്വിറ്ററും ഫേസ് ബുക്കും സജീവമാവാന്‍ തുടങ്ങിയതോടെ താരങ്ങളടക്കുള്ള മിക്ക സെലിബ്രിറ്റികളും പ്രസ്താവനകളിറക്കി ആരാധകരെ കൂട്ടുന്ന പ്രവണതയാണെന്നും തനിക്കതിനോട് യോജിപ്പില്ലെന്നുമാണ് നടി പറയുന്നത്.

ഐശ്വര്യറായിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
in this age, when everybody is addicted to the social media, Aishwarya Rai Bachchan says that she does not feel the need to follow the social media bandwagon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam