ദീപിക-രണ്‍വീര്‍ വിവാഹ വീഡിയോ, അഞ്ച് വര്‍ഷം കഴിഞ്ഞ് പുറത്തുവിട്ടതിന്റെ രഹസ്യം ഇതാണ്!
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താര ജോടിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. സെപ്തംബറില്‍ കുഞ്ഞതിഥി വരുമെന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താരങ്ങളെ പോലെ ആരാധകരും രണ്‍വീര്‍-ദീപിക ദമ്പതികളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്.
2013ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം രാംലീലയിലൂടെയാണ് ദീപികയും രണ്‍വീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ബാജിറാവോ മസ്താനി, പത്മാവത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. തുടര്‍ന്ന് ഒരു ഹിറ്റ് ജോഡിയായി ഇരുവരും മാറുകയായിരുന്നു.

രാംലീലയുടെ ഷൂട്ടിംഗ് സമയം തൊട്ട് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായുമില്ല. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹിതരാകുന്നതിന്റെ വളരെ കുറച്ച് നാളുകള്‍ക്ക് മുമ്പ് മാത്രമാണ് ഇരുവരും പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 2006ല്‍ കന്നടി ചിത്രം ഐശ്വര്യയിലൂടെ അഭിനയം ആരംഭിച്ച നടി ഓം ശാന്തി ഓം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അറിയപ്പെടാന്‍ തുടങ്ങിയത്.ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക.
2018ല്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും കല്യാണ വീഡിയോ പുറത്തുവന്നത്. 2023ല്‍ കോഫീ വിത് കരണ്‍ എന്ന പരിപാടിയില്‍ വരുന്നതിന് മുമ്പ് വരെ അവരുടെ ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹ വീഡിയോ പുറത്ത് പങ്കുവെച്ചിരുന്നില്ല. 2023 ഒക്ടോബറിലാണ് വീഡിയോ ടീസര്‍ പുറത്തുവിട്ടത്. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ കൂടിയാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്.
രണ്‍വീറിന്റെയും ദീപികയുടെയും വിവാഹ ചടങ്ങുകള്‍ ചിത്രീകരിച്ചത് വിശാല്‍ പഞ്ചാബിയാണ്. എന്തുകൊണ്ടാണ് അഞ്ച് വര്‍ഷമായിട്ടും ആ വീഡിയോ പുറത്തുവിടാതിരുന്നതെന്നതിനെക്കുറിച്ച് പറയുകയാണ് വിശാല്‍ പഞ്ചാബി. ചിലര്‍ക്ക് കണ്ണു തട്ടും എന്ന പേടി ഉള്ളതുകൊണ്ട് ചിലര്‍ ഒന്നും പെട്ടെന്ന് പുറത്തുവിടാറില്ല. അതുപോലെയാണ് ഇതെന്നുമാണ് വിശാല്‍ പറയുന്നത്.

'എന്തുകൊണ്ടാണ് രണ്‍വീറും ദീപികയും അഞ്ച് വര്‍ഷമായിട്ട് അവരുടെ വിവാഹ വീഡിയോ പുറത്തുവിടാത്തതെന്ന് ആലോചിച്ച് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകും. ഞാന്‍ വിചാരിച്ചത് നിങ്ങളാരും ഒരിക്കലും അത് കാണാന്‍ പോകുന്നില്ലെന്നാണ്. ചില കാര്യങ്ങള്‍ വളരെ മനോഹരമായിരിക്കും. ചിലപ്പോള്‍ നിങ്ങള്‍ അത് പുറം ലോകവുമായി പങ്കുവെക്കാന്‍ താത്പര്യപ്പെടില്ല,' വിശാല്‍ പറഞ്ഞു.
തനിക്കാ സെന്റിമെന്റ്‌സ് മനസിലാകുമെന്നും വിശാല്‍ പറയുന്നു. ഇന്റര്‍നെറ്റ് ഭയങ്കര ടോക്‌സിക് ആണ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികള്‍ എല്ലാം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുകയുമില്ലെന്നും വിശാല്‍ പറയുന്നു. അനുഷ്‌ക ശര്‍മ-വിരാട് കോലി, കിയാര അഡ്വാനി-സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയവരുടെ വിവാഹം ചിത്രീകരിച്ചതും വിശാല്‍ തന്നെയാണ്.


Click it and Unblock the Notifications











