സൽമാൻ നായികമാരെ ചുംബിക്കാറില്ല!! കാരണം.., ആ രഹസ്യം വെളിപ്പെടുത്തി സഹോദരൻ

സൽമാന്റെ പല‍ ഡേറ്റിങ്ങ് കഥകൾ വൈറലാണ്

ബോളിവുഡിൽ കൈനിറയെ ആരാധകരുളള താരമാണ് സൽമാൻഖാൻ. മസിൽമാൻ, ബെഡി ബയ്യ എന്നിങ്ങനെ നിരവധി പേരുകളിലൂടെയാണ് സൽമാനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ മിക്ക താരസുന്ദരിമാരോടൊപ്പവും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് സൽമാൻ. താരത്തിന്റെ നടിമാർക്കൊപ്പമുള്ള ഡേറ്റിങ്ങ് കഥകൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലും സോഷ്യൽ മീഡിയയിലും വൈറലാണ്.

സൽമാന്റെ പല‍ ഡേറ്റിങ്ങ് കഥകൾ വൈറലാണ്. എന്നാൽ സൽമാൻഖാന് സിനിമയിൽ നായികമാരെ ചുംബിക്കാൻ പരുങ്ങലാണത്രേ. ചൽമാന്റെ ചുംബനത്തിനോടുളള അലർജിയെ കുറിച്ച് പല അവസരത്തിലും താരവും സൽമാന്റെ സിനിമയുമായി ബന്ധമുള്ള പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴി സിനിമയിൽ ചുംബന രംഗം ഒഴിവാക്കുന്നതിനെ കുറിച്ചു സൽമാന്റെ സഹോദരൻന അർബാസ് ഖാൻ. സൽമാനെ സാക്ഷിയാക്കി സോണി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

 ചുംബന രംഗം  അഭിനയിക്കാത്തിന്റെ കാരണം

ചുംബന രംഗം അഭിനയിക്കാത്തിന്റെ കാരണം

സോണി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചുംബന രംഗങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ച് സൽമാൻഖാൻ പറ‍ഞ്ഞത്. ചുംബന രംഗങ്ങൾ സിനിമയിൽ അനിവാര്യമാണെന്ന് തോന്നിയിട്ടില്ല. അതുപോലെ തന്നെ അത്തരം കാര്യങ്ങൾ സിനിമയിൽ തന്നെ ബാധിച്ചിട്ടുമില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു.

 സ്ക്രീനിന്റെ പുറത്തുളള ചുംബനം

സ്ക്രീനിന്റെ പുറത്തുളള ചുംബനം

സൽമാനും സഹോദരൻ അർബാസും ഒരുമിച്ചായിരുന്നു സോണി ടിവിയ്ക്ക് അഭിമുഖം നൽകിയത്. ചുംബനത്തെ കുറിച്ചുളള സൽമാന്റെ മറുപടിയ്ക്ക് തെട്ടു പിന്നാലെ താരത്തെ ട്രോളി സഹോദരൻ രംഗത്തെത്തിയിരുന്നു. ഓൺ സ്ക്രീനിൽ ചുംബിക്കുന്നില്ലെങ്കിലും സിനിമയ്ക്ക് പുറത്ത് ഒരുപാട് പേരെ ചുംബിക്കുന്നുണ്ടല്ലോ എന്നം സഹോദരൻ പുറഞ്ഞു. സഹോദരന്റെ ട്രോളലിന്റെ ചമ്മൽ മറയ്ക്കാൻ ഉറക്കെ ഒരു ചിരി പാസാക്കുകയായിരുന്നു.

 ഇംഗ്ലീഷ് സിനിമയിലെ ചുംബന രംഗം

ഇംഗ്ലീഷ് സിനിമയിലെ ചുംബന രംഗം

കുടുബത്തോടൊപ്പമിരുന്നു ഇംഗ്ലീഷ് സിനിമകൾ കാണുമ്പോൾ ചുംബന രംഗമെത്തുമ്പോൾ മുഖം തിരിക്കുകയാണ് പതിവ്. സിനിമയുമായോ ആ സന്ദർഭമയോ ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയാണ് തന്റെ പതിവെന്നും സൽമാൻ വ്യക്തമാക്കി. ഇതുകൊണ്ടാണ് സിനിമയിലെ കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ പോലും താൻ നായികയെ ചുംബിക്കാത്തതെന്ന് സൽമാൻ മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു.

 പെർഫക്ട് താരം

പെർഫക്ട് താരം

ബോളിവുഡിൽ മികച്ച പേരുള്ള താരമാണ് സൽമാൻഖാൻ. സഹതാരങ്ങളോ മറ്റുളളവരെ താരത്തിനെ കുറിച്ച് പരാതി ഇന്നുവരെ ഉന്നയിച്ചിട്ടില്ല. മാന്യമായി പെരുമാറുന്ന താരമെന്നാണ് സൽമാനെ കുറിച്ച് നടിമാർ പറയുന്നത്. താരത്തിന്റെ മുൻ കാമുകിയായിരുന്ന കത്രീന പോലും സൽമാനെ കുറിച്ച് ഒരു മോശാനുഭവം പറഞ്ഞിട്ടില്ല. എല്ലവരേയും കെയറ്‍ ചെയ്യുന്ന ഒരു സ്വഭാവക്കാരനാണ് സൽമാൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X