»   » ദേശീയ അവാര്‍ഡ് ലഭിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി കിങ് ഖാന്‍

ദേശീയ അവാര്‍ഡ് ലഭിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി കിങ് ഖാന്‍

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം കിങ് ഖാനായ ഷാരൂഖിന് ഇതുവരെയും ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. കരിയറില്‍ ഒട്ടേറെ മികച്ച സിനിമകളില്‍ അഭിനയിച്ച ഷാരൂഖിനെ അധികൃതര്‍ മറന്നു പോയതാണോ അതോ വേറെ വല്ല പ്രശ്‌നങ്ങളും ഉണ്ടോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഒട്ടേറെ മികച്ച പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടോ എന്ന സമീപകാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു ഷാരൂഖിനോട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമയ മറുപടി തരുന്ന താരം ഈ ചോദ്യത്തിന് നല്‍കിയ മറുപടിയും കിടിലനാണ്.

എന്തുകൊണ്ട് ദേശീയ പുരസ്‌കാരം ലഭിച്ചില്ല

തനിക്ക് ഇന്നുവരെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരും ജൂറി അംഗങ്ങളും സംവിധായകരുമാണ് അതിന്റെ കാരണം. തന്റെ പെര്‍ഫോമന്‍സിന് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് സ്വയം ചിന്തിക്കുമ്പോള്‍ അവാര്‍ഡ് നല്‍കുന്നത് ആ പുരസ്‌കാരങ്ങളെത്തന്നെ അപമാനിക്കുന്നതുപോലെയാണ് തോന്നുന്നതെന്ന് കിങ് ഖാന്‍ പറയുന്നു. താന്‍ അര്‍ഹനല്ലാത്തതു കൊണ്ടാണ് തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതെന്നും താരം വ്യക്തമാക്കി.

പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ല അഭിനയിക്കുന്നത്

ഇത്രകാലവും ഞാന്‍ നടത്തിയ ഏതെങ്കിലും പ്രകടനങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹമാണെന്ന് ഞാന്‍ കരുതിന്നില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കി.

റായീസ് ജനുവരിയില്‍ തിയേറ്ററുകളിലെത്തും

രാഹുല്‍ ദോലക്യ സംവിധാനം ചെയ്യുന്ന റായീസ് ആണ് ഇറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രം. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

അധോലോകനായകന്റെ കഥ

ഗുജറാത്തിലെ മദ്യ വ്യവസായിയായ അധോലോക നായകന്റെ വേഷത്തിലാണ് റായീസില്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. തൊണ്ണൂറുകളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യ രാജാവുമായ അബ്ദുല്‍ ലത്തീഫിന്റെ ജീവിത കഥയാണ് റായീസിലൂടെ പറയുന്നത്.

English summary
Bollywood's King Khan reveals the reason behind he never get any National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam