»   » സണ്ണി ലിയോണ്‍ ഹോട്ട് സിനിമകള്‍ ഉപേക്ഷിച്ചു! ഇനി വരാന്‍ പോവുന്ന കഥാപാത്രം ഇത്തരത്തിലായിരിക്കും!!!

സണ്ണി ലിയോണ്‍ ഹോട്ട് സിനിമകള്‍ ഉപേക്ഷിച്ചു! ഇനി വരാന്‍ പോവുന്ന കഥാപാത്രം ഇത്തരത്തിലായിരിക്കും!!!

By: Teresa John
Subscribe to Filmibeat Malayalam

സണ്ണി ലിയോണിന്റെ ഹോട്ട് സിനിമകള്‍ മാത്രമെ എല്ലാവരും കണ്ടിട്ടുള്ളുവെങ്കിലും വലിയൊരു വ്യത്യസ്ത സിനിമയുമായി സണ്ണി ലിയോണ്‍ വരികയാണ്. സിനിമയ്ക്ക് വേണ്ടി മേക്ക് ഓവറുകള്‍ നടത്താറുണ്ടെങ്കിലും അതിലും ഇത്തിരി വ്യത്യസ്തയാവാനുള്ള ശ്രമത്തിലാണ് സണ്ണി. ഇക്കാര്യം ട്വിറ്ററിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് പുറത്ത് വിട്ടത്.

ഹോളിവുഡിലെ പ്രശ്‌സതമായ ദി മമ്മി, ജുറാസിക് പാര്‍ക്ക് എന്നിങ്ങനെയുള്ള സിനിമകളില്‍ ഉപയോഗിച്ച് കാണുന്ന പ്രോസ്‌തെറ്റിക് മേക്കപ്പ് സ്‌റ്റൈയിലില്‍ ഉള്ള ചിത്രമാണ് സണ്ണി പുറത്ത് വിട്ടത്. മുഖവും ശരീരവുമടക്കം പൂര്‍ണമായും ആളെ മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ മാറ്റുന്ന രീതിയെയാണ് പ്രോസ്‌തെറ്റിക് മേക്കപ്പ് എന്ന് പറയാറുള്ളത്.

ഒടിയനിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ഗെറ്റപ്പ് ലീക്കായി! ഇത് ലിസ്റ്റില്‍ ഇല്ലാത്ത ലുക്കാണോ?

All Women Should be like Sunny Leone | Filmibeat Malayalam

എന്റെ അടുത്ത സിനിമയില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രോസ്‌തെറ്റിക് രീതിയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് മുഖത്ത് പര്‍പ്പിള്‍ നിറത്തിലുള്ള പ്രോസ്‌തെറ്റിക് തേച്ചും ഒപ്പം അവ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയതുമായ ചിത്രവുമാണ് സണ്ണി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

English summary
Sunny Leone posted pictures of herself covered in slimey prosthetic moulds as she prepares for a new project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam