»   » സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലും ടോളിവുഡിലും ഇപ്പോള്‍ ഇല്യാന ഡിക്രൂസിനെ കാണാറില്ല. 2012 ല്‍ പുറത്തിറങ്ങിയ ജൂലായി എന്ന തെലുങ്ക് ചിത്രത്തിലാണ് ഇല്യാനയെ ഏറ്റവും ഒടുവില്‍ കണ്ടത്.

എന്തുപറ്റി, ഇല്യാന അഭിനയം നിര്‍ത്തിയോ? വിവാഹം ആലോചിയ്ക്കുന്നുവോ തുടങ്ങിയ ചോദ്യങ്ങള്‍ സജീവമായി. താന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഇല്യാന

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

ഇല്യാന സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഒരു കാരണമുണ്ട്. മനപൂര്‍വ്വം സിനിമയെ ഒഴിവാക്കിയതല്ല എന്ന നടി പറയുന്നു.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

തനിയ്ക്ക് ലഭിയ്ക്കുന്ന വേഷങ്ങളില്‍ സംതൃപ്തയല്ലെന്നും അതൊട്ടും തന്നെ സന്തോഷിപ്പിയ്ക്കുന്നില്ല എന്നും ഇല്യാന ഡിക്രൂസ് പറഞ്ഞു. അതുകൊണ്ടാണത്രെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

തിരക്കഥ പകുതി മാത്രം കേട്ട് സിനിമ തിരഞ്ഞെടുക്കില്ല. നല്ല വേഷങ്ങളുണ്ടെങ്കില്‍ സിനിമയില്‍ അഭിനയിക്കും എന്നും താരം വ്യക്തമാക്കി

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

ഒരു സിനിമ ചെയ്യുമ്പോള്‍, ചിത്രീകരണത്തിന്റെ അവസാന ദിവസവും ആ സിനിമയും കഥാപാത്രവും തന്നെ സന്തോഷിപ്പിയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ സിനിമ തിരഞ്ഞെടുക്കുമത്രെ.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

വാണിജ്യ സിനിമകള്‍ ആസ്വദിക്കാറുണ്ട്, പക്ഷെ ഒരേ തരം വേഷങ്ങള്‍ മാത്രം ചെയ്യുന്നതിനോട് താത്പര്യമില്ല. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വേണ്ടിയുമാണ് ഈ ഇടവേളയെന്ന് നടി പറഞ്ഞു.

English summary
It has been some time since Illeana DCruz was seen on the silver screen. Illeana was last seen in the movie Julayi in Telugu. The actress has some reason for staying away from the films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam