ന​ഗ്മ എല്ലാം അവസാനിപ്പിക്കാൻ കാരണം ഭാര്യമാരുടെ ഇടപെടലോ?; ഭോജ്പുരി താരങ്ങൾക്കൊപ്പം ബന്ധമെന്ന് പ്രചരിച്ചപ്പോൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് ന​ഗ്മ. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായ ന​ഗ്മയ്ക്ക് തുടരെ അവസരങ്ങൾ പല ഭാഷകളിൽ നിന്നായി ലഭിച്ചു. അതീവ ​ഗ്ലാമറസായി അഭിനയിച്ച ന​ഗ്മ ഒരുകാലത്ത് പ്രേക്ഷകരുടെ ഹരമായിരുന്നു. മുംബൈക്കാരിയാണ് ന​ഗ്മ. നടി ജ്യോതികയുടെ ചേച്ചി. ജ്യോതിക തമിഴകത്തെ താരമായി മാറുമ്പോഴേക്കും ന​​ഗ്മ കരിയറിൽ സജീവമല്ലാതായിട്ടുണ്ട്. ​ഗോസിപ്പുകൾ ഏറെ വേട്ടയാടിയ താരമാണ് ന​ഗ്മ. ഒന്നിലേറെ പ്രമുഖ താരങ്ങൾക്കൊപ്പം ന​ഗ്മയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നു.

ഇവരിൽ പലരും വിവാഹിതരുമായിരുന്നു. ഭോജ്പുരി സിനിമാ ലോകത്തെ സൂപ്പർതാരങ്ങളും ന​ഗ്മയും ഒരു കാലത്ത് സജീവ ചർച്ചയായിരുന്നു. തമിഴിലും തെലുങ്കിലും അവസരങ്ങൾ കുറഞ്ഞപ്പോഴാണ് ന​ഗ്മ ഭോജ്പുരി സിനിമകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത്. എന്നാൽ അന്നും ഇന്നും ന‌ടിക്ക് വലിയ അവസരങ്ങൾ വന്നു. ഭോജ്പുരിയിലെ സൂപ്പർസ്റ്റാറായ രവി കിഷനാെപ്പം നടി ഹിറ്റ് സിനിമകൾ ചെയ്തു. അന്ന് ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Nagma  Ravi Kishan

രവികിഷൻ വിവാഹിതനാണന്നത്. പ്രീതി ശുക്ല എന്നാണ് ഭാര്യയുടെ പേര്. രവി കിഷൻ ന​ഗ്മയെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നാണ് അന്ന് നടൻ പറഞ്ഞത്. ഭാര്യയോട് ഞാൻ കള്ളം പറഞ്ഞിട്ടില്ല. വിവാഹത്തിനപ്പുറം ഒരു സ്ത്രീയും പുരുഷനും തമ്മിൽ ബന്ധമുണ്ടാകുമെന്ന് അവൾ അവൾ മനസിലാക്കുന്നു.

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായ ആദ്യത്തെയോ അവസാനത്തെയോ പുരുഷനല്ല താനെന്നും രവി കിഷൻ അന്ന് വ്യക്തമാക്കി. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല. വിവാഹേതര ബന്ധത്തിൽ കുടുംബവും ഭാര്യയും പ്രശ്നമുണ്ടാക്കി. ഇതോടെ രണ്ട് വഴിക്ക് പിരിയാമെന്ന് രവികിഷൻ ന​ഗ്മയോട് പറഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് നടൻ മനോജ് തിവാരിക്കൊപ്പം ന​ഗ്മയെ സിനിമകളിൽ കാണാൻ തു‌ടങ്ങി.

Nagma  Manoj Tiwari

മനോജ് തിവാർ സിനിമാ രം​ഗത്ത് രവി കിഷന്റെ പ്രധാന എതിരാളിയായിരുന്നു അന്ന്. ഇവരുടെ അടുപ്പത്തെക്കുറിച്ച് അഭ്യൂഹങ്ങൾ വന്നത് രവി കിഷനെ പ്രകോപിപ്പിച്ചു. മനോജ് തിവാരിയുടെ കുടുംബത്തിന്റെ മുന്നറിയിപ്പ് കാരണമാണ് നടി ഈ ബന്ധം ഉപേക്ഷിച്ചത്. 49 കാരിയായ ന​ഗ്മ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇതേക്കുറിച്ച് ന​ഗ്മ മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.

ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് ഞാൻ പറയില്ല. വിവാഹം ചെയ്ത് കുടുംബവും കുട്ടികളുമായി ജീവിക്കാൻ ആ​ഗ്രഹമുണ്ട്. അങ്ങനെയെന്തെങ്കിലും നടക്കുമോ എന്ന് നോക്കാം. വിവാഹമില്ലാതെ താൻ സന്തോഷവതിയാണെന്നും ന​ഗ്മ അന്ന് വ്യക്തമാക്കി. സിനിമാ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന ന​ഗ്മ രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിക്കുന്നു. മലയാളത്തിലും ചില സിനിമകളിൽ ന​ഗ്മ അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ചതുരം​ഗം എന്നിവയാണ് ന​ഗ്മയുടെ മലയാള സിനിമകൾ. പ്രിയ നടി സിനിമകളിലേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X