ഭർത്താവായ സെയ്ഫിന് ഇറ്റാലിയൻ മോഡലുമായി അടുപ്പം; ഒടുവിൽ കുറ്റപ്പെടുത്തലും, എന്നും മൗനം പാലിച്ച അമൃത

ബോളിവുഡിൽ വർഷങ്ങളുട അനുഭവ സമ്പത്തുള്ള നടിയാണ് അമൃത സിം​ഗ്. അമൃതയുടെ 67ാം പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ നടിയുടെ കരിയർ ​ഗ്രാഫും ജീവിതവലുമെല്ലാം ആരാധക ശ്രദ്ധ നേടുന്നുണ്ട്. അമൃതയുടെ രണ്ട് മക്കളും അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. മൂത്ത മകൾ സാറ അലി ഖാൻ ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഇളയ മകൻ ഇബ്രാഹിം അലി ഖാന്റെ അരങ്ങേറ്റ ചിത്രം നദാനിയാൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുൻ ഭർത്താവ് നടൻ സെയ്ഫ് അലി ഖാനിൽ അമൃത സിം​ഗിന് പിറന്ന മക്കളാണ് സാറയും ഇബ്രാഹിമും.

പ്രണയിച്ച് വിവാ​ഹം ചെയ്തവരാണ് അമൃതയും സെയ്ഫും. 1991 ലായിരുന്നു വിവാഹം. സെയ്ഫിനേക്കാൾ 13 വയസ് കൂടുതലാണ് അമൃത സിം​ഗിന്. 13 വർഷം നീണ്ട വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. പ്രശ്ന കലുഷിതമായിരുന്നു വേർപിരിയൽ. അമൃതയ്ക്കെതിരെ ആരോപണങ്ങൾ സെയ്ഫ് അലി ഖാൻ ഉന്നയിച്ചിരുന്നു. അമൃത തന്റെ അമ്മയെയും സഹോദരിമാരെയും അധിക്ഷേപിച്ചെന്നും സ്വന്തം മക്കളെ കാണാൻ തന്നെ അനുവദിച്ചില്ലെന്നുമായിരുന്നു സെയ്ഫിന്റെ ആരോപണം. കോടിക്കണക്കിന് രൂപ തനിക്ക് ജീവനാംശമായി നൽകേണ്ടി വന്നെന്നും സെയ്ഫ് അന്ന് പറഞ്ഞു.

Saif Ali Khan  Amrutha Singh

എന്നാൽ അന്ന് അമൃത പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. റിപ്പോർട്ടുകൾ പ്രകാരം അമൃതയുമായുള്ള വിവാഹ ബന്ധം നിലനിൽക്കെ സെയ്ഫ് ഇറ്റാലിയൻ മോഡൽ റോസ കറ്റലനോയുമായി അടുത്തതാണ് വിവാഹ ബന്ധത്തെ ബാധിച്ചത്. സെയ്ഫുമായി പ്രണയത്തിലായ റോസ ഇന്ത്യയിലേക്ക് താമസം മാറിയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിച്ചു. രണ്ട് വർഷം ഈ ബന്ധം നീണ്ട് നിന്നു. ഇവന്റുകൾക്കും മറ്റും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

എന്നാൽ പിന്നീട് ഇവർ തമ്മിൽ അസ്വാരസ്യമുണ്ടായി. രണ്ട് പേരും പിരിഞ്ഞു. 2007 ലാണ് നടി കരീന കപൂറുമായി സെയ്ഫ് അലി ഖാൻ അടുക്കുന്നത്. അന്ന് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ് കരീന. ടഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുക്കുന്നത്. 2012 ൽ വിവാഹവും നടന്നു. സെയ്ഫും അമൃതയും തമ്മിൽ ഇന്ന് പ്രശ്നങ്ങളൊന്നുമില്ല.

Saif Ali Khan  Amrutha Singh

രണ്ട് പേരും രണ്ട് ജീവിതം നയിക്കുന്നു. സിനിമകളിൽ അമൃത ഇന്നും സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്നാൽ അഭിമുഖങ്ങളിലോ ഷോകളിലോ അമൃതയെ അധികം കാണാറില്ല. ഈയടുത്താണ് സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച കയറിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ പൊലീസ് പിടികൂടി.

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം വന്നിരുന്നു. ഓട്ടോറിക്ഷയിലാണ് സെയ്ഫ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. അതും എട്ട് വയസുകാരനായ മകൻ തൈമൂർ അലി ഖാനെയും കൂട്ടി. വീട്ടിൽ കാറുണ്ടല്ലോ എന്ന് ചോദ്യം വന്നു. ഡ്രെെെവർ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു എന്നാണ് സെയ്ഫ് നൽകിയ മാെഴി. കരീനയും സെയ്ഫും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

More from Filmibeat

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X