എന്തുകൊണ്ട് ഭർത്താവിനൊപ്പം സിനിമ ചെയ്യുന്നില്ല! തുറന്ന് പറഞ്ഞ് നടി
ബോളിവുഡ് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിദ്യാബാലൻ. കരിയറിനും കുടുംബത്തിനും ഒരുപോലെ പ്രധാന്യം കൊടുക്കുന്ന താരം വിവാഹ ശേഷവും സിനിമയിൽ സജീവമാണ്. സിനിമ നിർമ്മാതാവ് സിദ്ധാർഥ് കപൂറാണ് വിദ്യയുടെ ഭർത്താവ്. ബോളിവുഡിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഭർത്താവ് നിർമ്മിച്ച ചിത്രത്തിൽ താരം അഭിനയിച്ചിട്ടില്ല. ഇപ്പോഴിത ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

സാധാരണഗതിയിൽ ഒരു നിർമ്മാതാവുമായിട്ടോ സംവിധായകനുമായോ പ്രശ്നം നടന്നാൽ ആ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ സിദ്ധാർഥിന്റെ ചിത്രത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നം നടക്കുന്നതെങ്കിൽ , സിദ്ദാർഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാൻ വാദിക്കും.അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ് ഭർത്താവിന്റെ ചിത്രത്തിൽ അഭിനയിക്കാത്തതെന്ന് താരം പറഞ്ഞു.
സിദ്ധാർഥിന്റെ ചിത്രത്തിൽ അഭിനയിക്കാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലമാണ്. സാധാരണഗതിയിൽ താൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർഥ് തരണമെന്നില്ല. അത് എന്റെ സ്റ്റാർ വ്യാലൂവിനെ കുറച്ചു കാണിക്കുന്നതിനു തുല്യമാണ്.ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് ചിത്രം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും വിദ്യ പറഞ്ഞു.


Click it and Unblock the Notifications











