»   » ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏതാണ്ട് എല്ലാ താരങ്ങളുമായും അവരുടെ കുടുംബാംഗങ്ങളുമായുമെല്ലാം മികച്ച ബന്ധം സൂക്ഷിയ്ക്കുന്നയാളാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ബച്ചന്‍ കുടുംബവുമായി ഇടക്കാലത്ത് ഷാരൂഖ് ഒരുതരം ശീതസമരത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരുകാലത്തിന് ശേഷം ഷാരൂഖിന്റെ ചിത്രങ്ങളില്‍ ഐശ്വര്യ റായ് നായികയായില്ല.

പക്ഷേ പിന്നീട് അതെല്ലാം ഉരുകിയില്ലാതാവുകയും പലകാര്യങ്ങളിലും ഷാരൂഖിനെ പ്രശംസിച്ചുകൊണ്ട് ബിഗ് ബിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രത്തില്‍ ഷാരൂഖും അഭിഷേക് ബച്ചനും വീണ്ടും ഒന്നിച്ചഭിനയിക്കാന്‍പോവുകയുമാണ്. ഫറ ഖാന്‍ ഒരുക്കുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിയ്ക്കുന്നത്.

ഷാരൂഖ് ആരാധകരെല്ലാം ഇനി ഉറ്റുനോക്കുന്നത് ഐശ്വര്യ-ഷാരൂഖ് കൂടിച്ചേരല്‍ എന്നു നടക്കുമെന്നാണ്. ബിഗ് ബിയും അഭിഷേകും ഷാരൂഖുമായി മികച്ച ബന്ധത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ ഷാരൂഖ് ചിത്രങ്ങളെ ഐശ്വര്യ അകറ്റി നിര്‍ത്തില്ലെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

2003ല്‍ ചല്‍തേ ചല്‍തേ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഷാരൂഖും ഐശ്വര്യയും അകന്നത്. ഐശ്വര്യയെ ചിത്രത്തില്‍ നിന്നും മാറ്റിയ ഷാരൂഖ് പിന്നീട് ആ വേഷം നല്‍കിയത് ഐശ്വര്യയുടെ ശത്രു റാണി മുഖര്‍ജിയ്ക്കായിരുന്നു. അവിടുന്നിങ്ങോട്ട് ഐശ്വര്യയും ഷാരൂഖും തമ്മില്‍ അത്ര സുഖത്തിലായിരന്നില്ല. അധികം വൈകാതെ ഇവര്‍ തമ്മില്‍ ഒരു ചിത്രത്തില്‍ ഒന്നിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഇവര്‍ ജോഡികളാകുന്ന ഒരു ചിത്രം കാണാനായി ആരാധകര്‍ എന്നും ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും പല ഷാരൂഖ് ചിത്രങ്ങളിലും നായികയാകാന്‍ അണിയറക്കാര്‍ ഐശ്വര്യയെ സമീപിച്ചിട്ടുണ്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

മുമ്പ് കഭി അല്‍വിദനാ കെഹനാ എന്ന ചിത്രത്തില്‍ ഷാരൂഖും അഭിഷേകും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അഭിഷേക് പറയുന്നു.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഷാരൂഖും ഐശ്വര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ജോഷ് ആയിരുന്നു.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഷാരൂഖും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും മനോഹരമായത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ദേവദാസ് ആയിരുന്നു. വന്‍ഹിറ്റായി മാറിയ ഈ ചിത്രം മനോഹമരായ ഒരു പ്രണയകാവ്യമായിട്ടാണ് ആരാധകര്‍ പരിഗണിച്ചത്.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഷാരൂഖും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രമാണിത്. ഇതില്‍ ഇവരെക്കൂടാതെ ജൂഹി ചാവ്‌ലയും അഭിനയിച്ചിരുന്നു.

ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിയ്ക്കുമോ?

ഷാരൂഖും ഐശ്വര്യ റായിയും ഒന്നിച്ച മറ്റൊരു മനോഹര ചിത്രമായിരുന്നു മൊഹബത്തേന്‍. മനോഹരമായ ഗാനങ്ങളുള്ള ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

English summary
Will Aishwarya Rai Bachchan Work With Shahrukh Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam