ബോളിവുഡില്‍ വീണ്ടും താരവിവാഹം!! രണ്‍ബീര്‍- ആലിയ വിവാഹ നിശ്ചയം ജൂണില്‍.. വെളിപ്പെടുത്തി താരമാതാവ്..
രണ്‍ബീര്‍- ആലിയ വിവാഹ നിശ്ചയം ജൂണില്‍
ദീപിക പദുകോൺ-രൺവീർ സിങ് വിവാഹത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താര വിവാഹത്തിനു വേണ്ടിയാണ്. ബോളിവുഡിലെ മോസ്റ്റ് ക്യട്ടസ്റ്റ് താരമായ ആലിയ ഭട്ടിന്റേയും റൊമറ്റിക് താരം രൺബീർ കപൂറിന്റേയും വിവാഹത്തിനായി കട്ട കാത്തിരിപ്പിലാണ് താരം. സോനം കപൂറിന്റേയും ആന്നദ് അഹൂജയുടേയും വിവാഹത്തോട് കൂടിയാണ് ഇവരുടെ പ്രണയം വാർത്ത തലപൊക്കാൻ തുടങ്ങിയത്. ഇരുവരും ഒരുമിച്ചെത്തിയതാണ് സംശയങ്ങൾ കാരണമായത്.
എന്നാൽ അധികം കഥകൾ പ്രചരിപ്പിക്കാനുള്ള സമയം ഇവർ പാപ്പരാസികൾക്ക് നൽകിയിരുന്നില്ല. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തുറന്നു സമ്മതിക്കുകയായിരുന്നു. പ്രണയത്തിനെ കുറിച്ചുള്ള കഥകൾ പ്രചരിച്ചില്ലെങ്കിലും ഇപ്പോൾ വിവാഹത്തിനെ കുറിച്ചുളള കഥകളും ചോദ്യങ്ങളും ഉയരുകയാണ്. പാപ്പരാസികൾക്കും ആരാധകർക്കും ഒരു സന്തോഷവാർത്ത. താരാ വിവാഹത്തെ പറ്റിയുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

വിവാഹ നിശ്ചയം ജൂണില്‍
ആലിയ രണ്‍ബീര്‍ വിവാഹ നിശ്ചയം ഈ വര്‍ഷം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് ഇതു സംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ന്യൂയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തിനെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല

കപൂര്‍ കുടുംബത്തിനോടൊപ്പമുളള ആഘോഷം
രണ്‍ബീറിനും കുടുംബത്തോടൊപ്പമാണ് ആലിയ ഇക്കൂറി ന്യൂയര്‍ ആഘോഷിച്ചത്. രണ്‍ബീറിന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ആലിയയും ഉണ്ടായിരുന്നു. ഇത്തവണ റസലൂഷന്‍സ് ഒന്നുമില്ല പകരം ആശംസമാത്രമാണെന്ന് നീതു ഇവര്‍ക്കൊപ്പമുള്ള ചിത്രത്തൊപ്പം കുറിച്ചിരുന്നു. ഇതിനു മുന്‍പും കപൂര്‍ കുടുംബത്തിനോടെപ്പമുളള ആലിയയുടെ യാത്രകള്‍ ശ്രദ്ധേയമായിരുന്നു

ബ്രഹ്മാസ്ത്രയ്ക്ക് ശേഷം
ആലിയയും രണ്‍വീറും ഒന്നിച്ചെത്തിന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ വിവാഹ നിശ്ചയം ഉണ്ടാകുകയുള്ളൂവെന്നും വാര്‍ത്തകല്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും ഉടനെ തന്നെ ഇവര്‍ക്കിടയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ഗള്ളി ബോയ്
2019 ല്‍ രണ്‍വീര്‍ സിങ്ങിനോടൊപ്പമാണ് ആലിയയുടെ തുടക്കം. ഫെബ്രുവരി 14 നാണ് ചിത്രം പുറത്തു വരുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആലിയും രണ്‍വീറും ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. അതിനാല്‍തന്നെ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഗള്ളി ബോയ്ക്ക് ശേഷം മാത്രമേ ബ്രഹ്മാസ്ത്ര തിയേറ്ററുകളില്‍ എത്തുകയുളളൂ..


Click it and Unblock the Notifications