ഒന്നിച്ച് താമസിക്കുന്ന താരങ്ങളാണ്, ഇത്രയും പ്രണയിച്ചിട്ടും വിവാഹമില്ലേ; താരവിവാഹത്തെ കുറിച്ച് ജ്യോതിഷി
കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായതോട് കൂടി ബോളിവുഡ് സിനിമയിലെ മറ്റ് താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നടി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ളതും രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹത്തിനും വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പലപ്പോഴായി ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരാറുണ്ടെങ്കിലും താരങ്ങളോ അവരുടെ ബന്ധുക്കളോ ഇനിയും വിശദീകരണം നല്‍കിയിട്ടില്ല.
ഈ താരജോഡികള്‍ ഈ വര്‍ഷമെങ്കിലും വിവാഹിതരാവുമോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് ചില പ്രവചനങ്ങള്‍ വന്നിരിക്കുകയാണ്. മുന്‍പ് പല പ്രമുഖരെ കുറിച്ചും പ്രവചനങ്ങല്‍ നടത്തി ശ്രദ്ധേയനായി മാറിയ സെലിബ്രിറ്റി ന്യൂമറളോജിസ്റ്റ് നീരജ് മഞ്ചന്ദയുടെ വാക്കുകളാണ് വൈറലാവുന്നത്. പതിനെട്ട് വര്‍ഷത്തോളം ജ്യോത്സനായി പ്രവചനങ്ങള്‍ നടത്താറുള്ള നീരജ് താരവിവാഹത്തെ കുറിച്ച് പറഞ്ഞത് ആരാധകരും ഏറ്റുപിടിച്ചു.

ഈ വര്‍ഷം തന്നെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായേക്കും എന്നാണ് നീരജ് പ്രവചിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നന്നായി തന്നെ നടക്കും. എന്നാല്‍ ചില നിബന്ധനകള്‍ അവിടെ ഉണ്ടാവുമെന്നാണ് പ്രവചനം. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.. 'രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാവും. ആലിയ രണ്‍ബീറിന്റെ പണയം പോലെ ആയത് കൊണ്ട് വിവാഹം ചില അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും' എന്നുമാണ് അദ്ദേഹം പറയുന്നത്.

വര്‍ഷങ്ങളായി പ്രണയത്തിലായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കഴിഞ്ഞ വര്‍ഷം വിവാഹിതരാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ താരകുടുംബം ചെയ്തിരുന്നു. ഇതിനകം തന്നെ വിവാഹത്തിന്റെ തീയ്യതി വരെ താരങ്ങള്‍ കണ്ടെത്തി കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ തന്നെ വിവാഹം ഉണ്ടായേക്കും എന്നും സൂചനകളുണ്ട്. എങ്കിലും ഔദ്യോഗികമായ യാതൊരു വിവരവും വന്നിട്ടില്ല.

അതേ സമയം മലൈകയും അര്‍ജുനും തമ്മിലുള്ളതിനെ കുറിച്ച് ചോദിച്ചാല്‍ അതിനും മറുപടിയുണ്ട്. ഇവരുടെ വിവാഹത്തോ കുറിച്ച് ജ്യോത്സന്‍ സംസാരിച്ചെങ്കിലും വിവാഹം സ്ഥിരീകരിക്കുകയോ അത് നിഷേധിക്കുകയോ ചെയ്തിട്ടില്ല. 'അര്‍ജുനും മലൈകയും ഇനി വിവാഹിതരാവുകയാണെങ്കില്‍ അത് അര്‍ജുന്റെ പെട്ടെന്നുള്ള തീരുമാനത്തില്‍ ആയിരിക്കും എന്നാണ് നീരജ് പറയുന്നത്. അതിനര്‍ഥം വിവാഹത്തിന്റെ കാര്യത്തില്‍ മവലൈക പെട്ടെന്നൊരു തീരുമാനം എടുക്കില്ലെന്ന് തന്നെയാണ്. മുന്‍പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും താരങ്ങള്‍ മാറി നില്‍ക്കുകയാണ് ചെയ്യാറുള്ളത്.
Recommended Video

പെട്ടെന്ന് തീരുമാനിച്ച് വിവാഹിതാരവാന്‍ താല്‍പര്യമില്ലെന്നാണ് മലൈകയും അര്‍ജുനും വ്യക്തമാക്കുന്നത്. നിലവില്‍ മലൈകയുടെ ആദ്യബന്ധത്തിലെ മകനും നടിയുടെ കൂടെയാണ്. മാത്രമല്ല അര്‍ജുന് മലൈകയെക്കാളും വളരെ പ്രായം കുറവാണെന്നുള്ളത് സംബന്ധിച്ച് വിവാദങ്ങളും വിമര്‍ശനങ്ങളും എന്നും നടന്ന് കൊണ്ടിരിക്കുകയാണ്.ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല എന്ന രീതിയിലാണ് താരങ്ങൾ ജീവിക്കുന്നത്. രണ്ടാളും ലിവിംഗ് റിലേഷനിലാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഒരുമിച്ചുള്ള യാത്രകളും പാർട്ടികളിൽ പങ്കെടുക്കുന്നതുമൊക്കെ പരസ്യമായതോടെയാണ് പ്രണയകഥ സത്യമാണെന്ന് പുറംലോകം മനസിലാക്കിയത്.


Click it and Unblock the Notifications











