രണ്‍ബീറിന് ശേഷം കരീഷ്മ കപൂറിന്റെ വിവാഹം; നടി പങ്കുവെച്ച ചിത്രം ചര്‍ച്ചയാവുന്നു, ആശംസയുമായി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമ ലോകവും ബോളിവുഡും ഒരുപോലെ കാത്തിരുന്ന വിവാഹമായിരുന്നു താരങ്ങളായ ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും ഒന്നായിരിക്കുന്നത്. ഏപ്രില്‍14 ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അതീവ സുരക്ഷയിലായിരുന്നു കല്യാണം. കല്യാണ ചിത്രങ്ങള്‍ ബോളിവുഡ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്. സിമ്പിള്‍ ലുക്കിലാണ് ആലിയ വിവാഹത്തിന് എത്തിയത്.

രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹാഘോഷം കഴിയുന്നതിന് മുമ്പെ മറ്റൊരു കല്യാണ വാര്‍ത്ത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്. അത് മറ്റാരുടേയുമല്ല രണ്‍ബീറിന്റെ സഹോദരിയും ബോളിവുഡ് താരറാണിയുമായ കരീഷ്മ കപൂറിന്റെയാണ്. നടി തന്നെയാണ് ആ രസകരമായ സംഭവംപങ്കുവെച്ചിരിക്കുന്നത്. നടിയ്ക്ക് ആശംസയുമായി സുഹൃത്തുക്കളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

കരീഷ്മ കപൂർ

പഞ്ചാബി വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് കലീറ. വിശ്വാസപ്രകാരം വധുവിന്റെ കയ്യില്‍ അണിഞ്ഞിരിക്കുന്ന കലീറ ആര്‍ക്കാണോ ലഭിക്കുന്നത് അവരുടെ വിവാഹമായിരിക്കും അടുത്തത് എന്നാണ്. വിവാഹ ദിവസം നവവധു തന്റെ അവിവാഹിതരായ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടുത്ത് പോയി വളകള്‍ കിലുക്കും. ഇവിടെ ആലിയയുടെ കലീറ ലഭിച്ചിരിക്കുന്ന കരീഷ്മ കപൂറിനാണ്. ഈ ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരത്തിന്റെ വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം /റിയാലിറ്റി എന്ന കുറിപ്പോടെയാണ് കരിഷ്മ ചിത്രങ്ങള്‍ പങ്കുവെച്ചത്. കലീറ തനിക്ക് മുകളിലാണ് വീണതെന്നും കരിഷ്മ പറയുന്നുണ്ട്. നടിയിടെ കുറിപ്പും ചിത്രവും വൈറല്‍ ആയിട്ടുണ്ട്. രണ്ടാമതും വിവാഹം കഴിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സ്റ്റൈലിഷ് ലുക്ക്

രണ്‍ബീര്‍ ആലിയ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് കരീഷ്മ ആയിരുന്നു. നടിയുടെ ഗെറ്റപ്പും ഫാഷനുമെല്ലാം ഇതിനോടകം തനനെ ശ്രദ്ധിക്കപ്പെട്ടുണ്ട്. സിമ്പിള്‍ ലുക്കില്‍ സ്റ്റൈലീഷായിട്ടാണ് ഓരോ ചടങ്ങിലും എത്തിയത്. നടിയുടെ ചിത്രങ്ങള്‍ വൈറലാണ്.

രണ്ടാം വിവാഹം

സഞ്ജയ് കപൂറായിരുന്നു നടിയുടെ ഭര്‍ത്താവ്. 2003 ല്‍ വിവാഹിതരായ ഇവര്‍ 2016 ല്‍ വിവാഹ മോചിതരായി. നീണ്ട 13 വര്‍ഷത്തെ ദാമ്പത്യ ജീവിതകമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. പിന്നീട് സഞ്ജയ് കപൂര്‍ പ്രിയ സച്ചിദേവിനെ വിവാഹം കഴിച്ചു. കരീഷ്മയ്ക്കു സഞ്ജയ്ക്കും രണ്ട് മക്കളുണ്ട്. വിവാഹമോചനത്തിന് ശേഷം അമ്മയ്‌ക്കൊപ്പമാണ് ഇരുവരും കഴിയുന്നത്.

ബോളിവുഡ്

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് കരീഷ്മ വിവാഹിതയാവുന്നത്. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം വിണ്ടും സജീവമായിട്ടുണ്ട്. വെബ് സീരീസുകളിലാണ് നടി അധികവും എത്തുന്നത്. 1991 ല്‍ ആണ് കരീഷ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍
നടിയ്ക്ക് കഴിഞ്ഞിരുന്നു.

 പ്രണയ ഗോസിപ്പ്

ബോളിവുഡ് പ്രണയ ഗോസിപ്പുകളില്‍ അധികം ഇടംപിടിക്കാത്ത താരമാണ് കരീഷ്മ കപൂര്‍. അഭിഷേക് ബച്ചനു നടിയും തമ്മിലുള്ള ബന്ധം ഒഴികെ മറ്റൊരു ഗോസിപ്പ് വാര്‍ത്തയും നടിയുടെ പേരിനോടൊപ്പം ഇടംപിടിച്ചിട്ടില്ല. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇത്. നിശ്ചയത്തിന് ശേഷം കല്യാണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് വിവാഹമല്ലാതെ മറ്റൊരു പ്രണയം നടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അന്നത്തെ സംഭവത്തിന് ശേഷം കരീഷ്മയും ജൂനിയര്‍ ബച്ചനും ഒന്നിച്ച് ഒരുവേദിയില്‍ അധികം എത്താറില്ല. അഭിഷേക് ബച്ചന്റെ സഹോദരി ശ്വേതയുടെ അടുത്ത സുഹൃത്താണ് കരീഷ്മ. ബോളിവുഡില്‍ പ്രണയ ബന്ധമില്ലാത്ത അപൂര്‍വം സെലിബ്രിറ്റികളില്‍ ഒരാളാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X