For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം കത്രീന കൈഫ് അഭിനയം വിടും? അത് വ്യക്തിപരമായ കാര്യമാണ്, നടിയുടെ വാക്കുകൾ വൈറലാവുന്നു

  |

  ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും. ഡിസംബറിൽ താരവിവാഹം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇതുവരെ വിവാഹത്ത കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല. അതേസമയം കല്യാണ ഒരുക്കങ്ങൾ തകൃതിയായി ഇരു കുടുംബങ്ങളിലും നടക്കുകയാണെന്നാണ് ബോളിവിഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹവുമയ് ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

  അന്ന് വില കൂടിയ വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ വാങ്ങാൻ സാധിക്കുമായിരുന്നില്ല,റീമിയുടെ വാക്കുകൾ വൈറലാവുന്നു

  പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ഡിസംബർ9 ന് താരവിവാഹം നടക്കുമെന്നാണ്. ഡിസംബർ 7, 8 തീയതിങ്ങളായിരിക്കും സംഗീത് മെഹന്ദി ചടങ്ങുകൾ നടക്കുക. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ജോധ് പൂരിലെ പാലിയിൽ നിന്നുള്ള സോജത് മെഹന്ദിയാണ് കത്രീന അണിയുക. ഇതിനായി മെഹന്ദിയുടെ സാമ്പിളുകൾ നടിക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്ന് ബോളിവുഡ് മാധ്യമമായ ലൈഫ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ലക്ഷം രൂപയാണ് മെഹന്ദിയുടെ വില. അതേസമയം മൈലാഞ്ചിയ്ക്കായി വിക്കിയിൽ നിന്നും കത്രീനയിൽ നിന്നും പണം വാങ്ങില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

  സാന്ത്വനം; അമരാവതിയിലേയ്ക്ക് മടങ്ങി പോകില്ലെന്ന് ഹരി, അഞ്ജലിയിൽ നിന്ന് സത്യങ്ങൾ അറിഞ്ഞ് അപ്പു...

  മുറ്റമടിച്ചു, പാത്രം കഴുകി, അവരുടെ കുട്ടിയായി ജീവിച്ചു, ആ പത്ത് ദിവസത്തെ കുറിച്ച് പ്രണവിന്റെ നായിക

  ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വിവാഹ ചടങ്ങുകൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിന് മുമ്പ് വിക്കിയും കത്രീനയും മുംബൈയിൽ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുമെന്നാണ്. നടിയുമായി ചേർന്ന് നിൽക്കുന്നഅടുത്ത വൃത്തങ്ങൾ പറയുന്നത്. ലൈഫാണ് വാർത്തയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്ത് പറയുന്നതനുസരിച്ച് രാജസ്ഥാനിൽ രണ്ട് വിവാഹ ചടങ്ങുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ദീപാവലി ദിനത്തിൽ കത്രീന കൈഫും വിക്കി കൗശലും സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയുടെ ഓഫീസിൽ ഒരുമിച്ച് കണ്ടതിനെ തുടർന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ശക്തമാവാൻ തുടങ്ങിയത്. സംവിധായകൻ കബീർ ഖാന്റെ വീട്ടിൽ ദീപാവലി ദിനത്തിൽ അവർ റോക്ക ചടങ്ങ് നടത്തി എന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കത്രീന കൈഫിന്റെ പഴയ അഭിമുഖമാണ് വിവാഹ ശേഷം ആവശ്യമുണ്ടെങ്കിൽ സിനിമയിൽ നിന്ന് മാറി നിൽക്കുമെന്നാണ് താരം പറയുന്നത്. രൺബീർ കപൂറുമായി പ്രണയത്തിലായിരുന്ന സമയത്തുള്ള അഭിമുഖമാണിത്. ഭർത്താവോ കുടുംബാംഗങ്ങളേ ജോലി നിർത്താൻ പ്രോരിപ്പിക്കരുതെന്നും അത് ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്നും താരം അഭിമുഖത്തിൽ പറയുന്നു. അത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ജോലി ഉപേക്ഷിക്കുന്ന വ്യക്തിപരമായ കാര്യമാണെന്നാണ് കത്രീനയുടെ അഭിപ്രായം. അതേസമയം രൺബീറുമായി പ്രണയത്തിലായിരുന്ന സമയത്ത് കത്രീന സിനിമ ചെയ്യുന്നത് കുറയ്ക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു.

  രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീന-വിക്കി കൗശൽ പ്രണയ വാർത്ത ബോളിവുഡ് കോളങ്ങളിൽ ഇടം പിടിച്ചത്. കല്യാണം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ പിന്നീട് രണ്ട് പേരും വേർപിരിയുകയായിരുന്നു. രൺബീറിന്റെ വീട്ടുകാരുടെ എതിർപ്പാണ് വിവാഹം ഉപേക്ഷിക്കാനുളള കാരണമെന്ന് ബോളിവുഡ് കോളങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. കത്രീനയുമായുള്ള ബ്രേക്കപ്പിന് ശേഷം നടൻ ആലിയയുമായി പ്രണയത്തിലാവുകയായിരുന്നു . ഇവരുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിട്ടുണ്ട്. 2022 ൽ കല്യാണമുണ്ടാവുമെന്നാണ് സൂചന. രൺബീറുമായുള്ള പ്രണയ ചകർച്ച കത്രീനയെ മാനസികമായി തളർത്തിയിരുന്നു. ഇതിൽ നിന്ന് പുറത്ത് വരാൻ നടി അൽപം സമയം എടുത്തിരുന്നു. ദീപകയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീനയുമായി രൺബീർ പ്രണയത്തിലാവുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2019 ൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങോട് കൂടിയാണ് വിക്കി- കത്രീന പ്രണയം പുറം ലോകത്ത് എത്തിയത്. ഒരു സ്കിറ്റിനിടയിൽ വേദിയിൽ വെച്ച് നടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. പ്രിയങ്ക ചോപ്ര, ദീപിക- രൺവീർ വിവാഹ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലാണ് ഈ സംഭവം നടന്നത്. 'ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. കത്രീന വിക്കിയെ പോലുള്ള നല്ല ചെറുപ്പക്കാരനെ വിവാഹം കഴിക്കാത്തത് എന്താണെന്നുമായിരുന്നു നടന്റെ ചോദ്യം. സൽമാൻ ഉൾപ്പെടെ വേദിയിൽ ഇരുന്ന എല്ലാ താരങ്ങളും ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. പിന്നീട് സൽമാൻഖാൻ ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ട് പ്രെപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്. സൽമാൻ ഖാനുമായും കത്രീന പ്രണയത്തിലായിരുന്നു.

  Read more about: katrina kaif vicky kaushal
  English summary
  Will Katrina Kaif Quit Acting Post Marriage? Here's How The Actress Once Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X