»   » ഐശ്വര്യയുടെ കരിയറിനെന്തു സംഭവിയ്ക്കും?

ഐശ്വര്യയുടെ കരിയറിനെന്തു സംഭവിയ്ക്കും?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
'ഞാന്‍ ഒരു മുത്തശ്ശനാകാന്‍ പോകുന്നു' ജുണ്‍ 21 ന് രാത്രി 10.30 ന് അമിതാഭിന്റെ ട്വീറ്റ് വന്നതോടെ മാധ്യമ ലോകത്തിന്റെ മുഴുവന്‍ കണ്ണ് ബച്ചന്‍ കുടുംബത്തിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്നു. ഇതു വരെ തങ്ങള്‍ ഗോസിപ്പുകളിലൂടെ പ്രചരിപ്പിച്ച ഒരു കാര്യം യാഥാര്‍ത്യമായതിന്റെ സന്തോഷത്തിലാണ് ചിലര്‍.

ഐശ്വര്യയുടെ കുട്ടി ആണോ? പെണ്ണൊ?, കുട്ടിയുടെ ഉയരം, നിറം, മുടി തുടങ്ങി ഐശ്വര്യയ്ക്ക് ഇരട്ട കുട്ടികള്‍ ആണെന്നു വരെ ജോതിഷികള്‍ പ്രവചിച്ചിരിയ്ക്കുന്നു. ചക്ക വീണു മുയലു ചത്താലൊ എന്നതാണ് മിക്ക പ്രവചനക്കാരുടേയും ഉള്ളിലിരുപ്പ്.

ഇതിനിടയില്‍ ഐശ്വര്യയുടെ സിനിമകള്‍ക്ക് ഇനിയെന്ത് സംഭവിയ്ക്കുമെന്ന ആശങ്ക വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നു. മധു ഭണ്ഡാര്‍ക്കറുടെ 'ഹീറോയിനി'ലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. പറ്റുന്നത്ര നേരത്തെ ആഷിന്റെ ഷോട്ടുകള്‍ തീര്‍ക്കാനുളള പെടാപാടിലാണത്രേ സംവിധായകന്‍ ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ഐശ്വര്യ വണ്ണം വച്ചെന്നും അതിനാല്‍ 'ഹീറോയിന്‍' അടുത്തൊന്നും വെളിച്ചം കാണില്ലന്നുമാണ് അണിയറക്കഥകള്‍.

എന്നാല്‍ അഭിഷേക്-ഐശ്വര്യ ജോടിയെ വച്ച് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന 'ലേഡീസ് ആന്റ് ജന്റില്‍മാന്‍ ' വേറെ നായികയെ വച്ച് പൂര്‍ത്തിയാക്കുമെന്നും കേള്‍ക്കുന്നു. എന്തായാലും ബച്ചന്‍ കുടുംബം ഹാപ്പിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
Now the next big question is: 'what happens to Ash's films; Madhur Bhandarkar's Heroine and Raj Kumar Santoshi's Ladies and Gentleman?'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam