പ്രായമൊന്നും പ്രശ്നമായിരുന്നില്ല, പക്ഷെ ഇത് പ്രശ്നമാകും; രശ്മികയുടെ വീഴ്ചയുടെ തുടക്കമോ; വിനയായത് സൽമാൻ ഖാൻ

തെന്നിന്ത്യൻ സിനിമാ രം​​ഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാന. തെലുങ്കിലും തമിഴിലും ഹിറ്റ് സിനിമകളിൽ നായികയായി നാഷണൽ ക്രഷായി മാറിയ രശ്മികയ്ക്ക് തുടരെ വലിയ അവസരങ്ങൾ ലഭിക്കുന്നു. കരിയറിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലൂടെയാണ് രശ്മിക കടന്ന് പോകുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം വൻ ആരാധക വൃന്ദവും. തൊട്ടതെല്ലാം ഹിറ്റാക്കുന്ന നായികയെന്ന പേര് ലഭിച്ച രശ്മികയ്ക്ക് എന്നാൽ ഏറ്റവും പുതിയ ചിത്രം ശിഖന്തറിൽ അടിപതറി. സൽമാൻ ഖാൻ നായകനായെത്തിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി.

സിനിമയുടെ കഥ, സൽമാന്റെ അഭിനയത്തിലെ പാളിച്ചകൾ, രശ്മിക മന്ദാനയുമായുള്ള പ്രായ വ്യത്യാസം എന്നിവയെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. രശ്മികയ്ക്ക് കരിയറിൽ വലിയ തിരിച്ചടിയാണ് ശിഖന്ദറിന്റെ പരാജയം. തൊട്ടുമുമ്പിറങ്ങിയ രശ്മികയുടെ ബോളിവുഡ് ചിത്രം ഛവ്വ വൻ വിജയമായിരുന്നു. നടിയുടെ പെർഫോമൻസും കയ്യടി. നേടി. ഇതിന് മുമ്പ് പുറത്തിറങ്ങിയ അനിമലും വൻ ഹിറ്റ്. ബോളിവുഡിൽ അടുത്ത കാലത്ത് വന്ന രണ്ട് വൻ വിജയ ചിത്രങ്ങളിൽ രശ്മിക നായികയായെന്നത് ശ്രദ്ധേയമാണ്.

Rashmika Mandanna

എന്നാൽ ഈ ഖ്യാതിയുടെ തിളക്കം കളയുന്നതാണ് ശിഖന്തറിന്റെ പരാജയം. ശിഖന്തറും ഹിറ്റായിരുന്നെങ്കിൽ ബോളിവുഡിലെ മുൻനിര നായിക നടിയായി സ്ഥാനം ഉറപ്പിക്കാൻ രശ്മിക മന്ദാനയ്ക്ക് സാധിച്ചേനെ. ഒരുപക്ഷെ രശ്മികയുടെ കരിയറിലെ വീഴ്ചയുടെ തുടക്കമായിരിക്കാം ഇതെന്നും അഭിപ്രായമുണ്ട്. ഇന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കേറിയ നടി രശ്മികയാണെന്നതിൽ സംശയമില്ല. ശിഖന്തറിന്റെ പരാജയം രശ്മികയെ കാര്യമായി ബാധിക്കില്ലെന്നും അഭിപ്രായമുണ്ട്.

സൽമാനാണ് ശിഖന്തറിന്റെ പരാജയത്തിൽ കൂടുതൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത്. നടന്റെ അഭിനയം വളരെ മോശമാണെന്ന് കമന്റുകൾ വരുന്നുണ്ട്. അടുത്ത കാലത്തൊന്നും സൽമാന് എടുത്ത് പറയാൻ ഹിറ്റുകളില്ല. ഇങ്ങനെ പോയാൽ സൽമാന് ആരാധക പിന്തുണ കുറയുമെന്നും അഭിപ്രായമുണ്ട്. ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ താരങ്ങൾക്കും പരാജയം വന്നിട്ടുണ്ടെങ്കിലും ഇവർക്ക് ഇത്രമാത്രം വിമർശനം വന്നിട്ടില്ല. എന്നാൽ സൽമാൻ ഖാന് നേരെ തുടരെ ട്രോളുകൾ വരുന്നുണ്ട്.

Rashmika Mandanna

59 കാരനാണ് സൽമാൻ ഖാൻ. രശ്മികയുടെ പ്രായം 29 ഉം. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ 29ാം പിറന്നാൾ. ഇത്രയധികം പ്രായ വ്യത്യാസമുള്ള നായികയ്ക്കൊപ്പം അഭിനയിച്ചതിലും സൽമാന് നേരെ വിമർശനമുണ്ട്. എന്നാൽ സൽമാൻ ഇത് കാര്യമാക്കുന്നില്ല. നായികയ്ക്കും നായികയുടെ പിതാവിനും പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നമെന്നാണ് സൽമാൻ ഖാന്റെ ചോദ്യം.

തെലുങ്കിലും തമിഴിലും രശ്മിക ഇപ്പോഴും പ്രിയ ന‌ടിയാണ്. ബോളിവുഡിലേക്ക് മാത്രമായി നടി ശ്രദ്ധ കൊടുക്കുന്നില്ല. അതേസമയം കന്നഡ‍ സിനിമാ ലോകത്ത് നിന്നും രശ്മികയ്ക്ക് നേരെ വലിയ എതിർപ്പുണ്ട്. കർണാടകക്കാരിയായ രശ്മിക കരിയർ തുടങ്ങുന്നത് കന്നഡ‍ സിനിമാ രം​ഗത്തിലൂ‌ടെയാണ്. എന്നാൽ താരമായതോടെ കന്നഡ സിനിമാ ലോകത്തെ നടി വില കുറച്ച് കാണുന്നെന്നാണ് ആരോപണം. എന്നാൽ ഈ വാദം തെറ്റാണെന്ന് രശ്മികയുടെ ആരാധകർ പറയുന്നു. നിലവിൽ സമാന്ത, നയൻതാര തുടങ്ങിയ നടിമാർക്കും മുകളിലാണ് രശ്മികയുടെ താരമൂല്യം. സായ് പല്ലവി മാത്രമാണ് ബോക്സ് ഓഫീസ് വിജയത്തിൽ രശ്മികയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന ന‌ടി.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X