സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ സണ്ണി ലിയോണ്‍? സന്തോഷത്തില്‍ മതിമറന്ന് സണ്ണി ചെയ്തത് ഇങ്ങനെ!!!
സല്‍മാന്‍ ഖാന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്നു ദബാംഗ്. സിനിമയുടെ മൂന്നാം ഭാഗം വരുന്നതെന്ന വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ സണ്ണി ലിയോണും ഉണ്ടെന്ന് സ്ഥിതികരിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാന്റെ സഹോദരനും സിനിമയുടെ നിര്‍മാതാവുമായ അര്‍ബാസ് ഖാനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
അര്‍ബാസ് ഖാന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയപ്പോഴായിരുന്നു സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ അര്‍ബാസ് തുറന്ന് സംസാരിച്ചത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് സണ്ണി ലിയോണനെ ഏല്‍പ്പിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി സണ്ണിയെയും ഞെട്ടിച്ചിരിക്കുകയാണ്.

ദബാംഗ് 3
സല്‍മാന്‍ ഖാന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ദബാംഗ്. 2010 ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗം 2012 ല്‍ എത്തിയിരുന്നു. പിന്നാലെ മൂന്നാം ഭാഗവും വരാന്‍ പോവുകയാണ്. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിര്‍മാതാവ് സ്ഥിതികരിച്ചിരിക്കുകയാണ്.

സണ്ണി ലിയോണ്‍ ഉണ്ടോ?
സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാന്‍ തന്നെയാണ് ദബാംഗ് 3 യും നിര്‍മ്മിക്കുന്നത്. അതിനിടെ സിനിമയില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുമെന്ന കാര്യം അര്‍ബാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
അര്‍ബാസ് ഖാന്റെ 'തേരെ ഇന്തസാര്‍' എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയപ്പോഴായിരുന്നു സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ അര്‍ബാസ് തുറന്ന് സംസാരിച്ചത്. അതിനിടെ മലൈക അറോറ അവതരിപ്പിച്ച ദബാംഗിലെ ഐറ്റം ഡാന്‍സ് സണ്ണി ലിയോണിനെ ഏല്‍പ്പിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം സണ്ണിയെയും ഞെട്ടിച്ചിരിക്കുകയാണ്.

തീര്‍ച്ചയായും
തീര്‍ച്ചയായും സണ്ണിയുണ്ടാവും, എന്ത് കൊണ്ട് പറ്റില്ല? എന്നുമാണ് അര്‍ബാസ് ഖാന്‍ മറുപടി പറഞ്ഞത്. വ്യത്യസ്തമായ എന്തെങ്കിലും വേഷം സണ്ണിയ്ക്ക് കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.

സണ്ണിയുടെ സന്തോഷം
താനും സിനിമയില്‍ ഉണ്ടെന്ന അര്‍ബാസ് ഖാന്റെ പ്രതികരണം കേട്ട ശേഷം സന്തോഷം കൊണ്ട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ പിടിച്ച് കുലുക്കി കൊണ്ടായിരുന്നു സണ്ണിയുടെ പ്രതികരണം.


Click it and Unblock the Notifications











