തെന്നിന്ത്യൻ സിനിമകൾ സൂപ്പർഹിറ്റാവുന്നതിൽ ബോളിവുഡിനെ വിമർശിച്ച് രാം ഗോപാൽ വർമ്മ
മുൻപ് പാശ്ചാത്യരാജ്യങ്ങളിൽ ഇന്ത്യൻ സിനിമ അറിയപ്പെട്ടിരുന്നത് ബോളിവുഡ് എന്ന ഒറ്റ പേരിലായിരുന്നു എന്നാൽ ബാഹുബലി, പുഷ്പ, ആർ ആർ ആർ, കെ ജി എഫ് തുടങ്ങിയ വമ്പൻ ഹിറ്റുകൾ ലോകശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തെയും ആഗോള സിനിമ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങി.
ബോളിവുഡ് സിനിമകൾ ഒരുക്കുന്നതിന്റെ പകുതി പോലും ബജറ്റ് ഇല്ലാതെ അത്യുഗ്രൻ പ്ലോട്ട് കൊണ്ടും അവതരണ ശൈലികൊണ്ടും ബോളിവുഡിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ തെന്നിന്ത്യയിൽ നിന്നും പുറത്തിറങ്ങുന്നത്.
സൂപ്പർ ഹിറ്റുകളായിമാറിയ തെന്നിന്ത്യൻ സിനിമകൾ ഒരുകാലത്ത് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നത് പതിവായിരുന്നു എന്നാൽ തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇപ്പോൾ റീലീസ്സ് ചെയ്യുന്നത് തന്നെ മൂന്നും നാലും ഭാഷകളിലായതിനാൽ ആ അവസരവും ബോളിവുഡിന് നഷ്ടമായി.

തെന്നിന്ത്യൻ സിനിമകളുടെ ഈ കുതിച്ചുചാട്ടം പല ബോളിവുഡ് സംവിധായകരെയും ഭയപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. പലരും ഒളിഞ്ഞും തെളിഞ്ഞും ഇത് വ്യക്തമാക്കുന്നുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിനെ പരസ്യമായി വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത് വന്നിരിക്കുകയാണ്.
ഒരു ഹിറ്റ് ചിത്രമൊരുക്കാൻ ബോളിവുഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും ബോളിവുഡ് പ്രേക്ഷകർ അന്യഭാഷാചിത്രങ്ങൾ ആസ്വദിച്ചു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
'തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്‌ചെലവാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജഴ്സി സിനിമയുടെ കളക്ഷൻ.
തെന്നിന്ത്യൻ സിനിമാലോകം ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ഒരു വാക്സീൻ കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' രാംഗോപാൽ വർമ പറയുന്നു.

‘നാനിയുടെ ജഴ്‌സി തെലുങ്കിൽ നിന്ന് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ നിർമാതാക്കൾക്ക് ആകെ ചെലവാകുക 10 ലക്ഷമാണ്. അതേ സ്ഥാനത്ത് ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ 100 കോടി ചെലവായി. ഒരുപാട് പണവും സമയവും അധ്വാനവും വെറുതെ പാഴാക്കിക്കളഞ്ഞ ഒരു വർക്കായിരുന്നു അത്' രാംഗോപാൽ വർമ്മ പറയുന്നു.
പുഷ്പ, ആർ ആർ ആർ, കെ ജി എഫ് ചാപ്റ്റർ 2 തുടങ്ങിയ ചിത്രങ്ങളുടെ വൻവിജയങ്ങൾക്ക് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യൻ സിനിമ പോലും ഇനി റീമേക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല കാരണം തെന്നിന്ത്യൻ സിനിമകൾ അതേപടി തന്നെ ഹിന്ദി പ്രേക്ഷകർ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
ബോളിവുഡിന് മുന്നിലും പിന്നിലും നിന്ന് അടികിട്ടുകയാണ്. കാരണം ഒരു സൂപ്പർ ഹിറ്റ് ചിത്രം എങ്ങനെ ഒരുക്കണമെന്ന് അവർക്കറിയില്ല. മാത്രമല്ല ഇനിയൊരു ചിത്രത്തിന്റെയും റീമേക്ക് റൈറ്റ് അവർക്ക് കിട്ടുമോയെന്നും സംശയമാണ്.
റീമേക്ക് ചെയ്യുന്നതിന് പകരം ചിത്രങ്ങൾ ഡബ്ബ് ചെയ്തിറക്കുന്നതാണ് നല്ലത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥയാണെങ്കിൽ താരമോ ഭാഷയോ നോക്കാതെ അവർ കാണുമെന്ന് ഉറപ്പാണ്.
തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ബോളിവുഡ് ഉടൻ തന്നെ ഒരു വാക്സീൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' രാംഗോപാൽ വർമ്മ വ്യക്തമാക്കി.
Recommended Video

അതേസമയം,കെ ജി എഫ് ചാപ്റ്റർ 2 വിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസിൽ 300 കോടി രൂപക്ക് മേൽ കളക്ഷൻ നേടിക്കഴിഞ്ഞു. കെ ജി എഫ് ചാപ്റ്റർ 2 രണ്ടാം വാരാന്ത്യത്തിൽ മാത്രം ചിത്രം 50 കോടിയിലധികം നേടിയാതായി ബോക്‌സ് ഓഫീസ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മാത്രം ചിത്രം 22 കോടി നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











