'താജ്മഹൻ കാണാൻ അവന് ആലിയ വേണ്ട ഞാൻ മതി'; രൺബീർ കപൂറിനെ ട്രോളി അർജുൻ കപൂർ!

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ആലിയ അഭിനയിച്ച ഗംഗുഭായ് കത്തിയവാഡി ഫെബ്രുവരി 25ന് പുറത്തിറങ്ങും. തെലുങ്ക് ചിത്രമായ ആർആർആറിലും ആലിയ ഭട്ട് അഭിനയിച്ചിട്ടുണ്ട്. നടി ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമിൽ 59 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. ഗംഗുഭായി കത്തിയവാഡിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ആലിയയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാകുമെന്നാണ് പ്രതീക്ഷ. ഗംഗുഭായി കത്തിയവാഡി ചിത്രത്തിന്റെ ട്രെയിലർ ഓൺലൈനിൽ തരംഗമായിരുന്നു.

alia bhatt ranbir kapoor, alia bhatt ranbir kapoor news, alia bhatt ranbir kapoor photos,  arjun kapoor news, ആലിയ ഭട്ട് രൺബീർ കപൂർ, ആലിയ ഭട്ട് രൺബീർ കപൂർ വാർത്തകൾ, ആലിയ ഭട്ട് രൺബീർ കപൂർ ഫോട്ടോകൾ, അർജുൻ കപൂർ വാർത്തകൾ

താരത്തിന്റെ കാമുകനും നടനുമായ രൺബീർ കപൂർ ചിത്രത്തിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് നടത്തിയ പ്രതികരണവും അത് ആലിയ ഭട്ട് അനുകരിച്ചതും ചർച്ചയായിരുന്നു.'ഗംഗുഭായി കത്തിയവാഡി' ചിത്രത്തിന്റെ ട്രെയിലർ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ കൈകൂപ്പുകയായിരുന്നു രൺബിർ കപൂർ. ബാക്ക് പോസിലുള്ള ഫോട്ടോക്ക് ഒപ്പം അതേ രീതിയിൽ താൻ നിൽക്കുന്നതും ചേർത്ത് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കുകായിരുന്നു. ബെസ്റ്റ് ബോയ്‍ഫ്രണ്ട് എന്ന ക്യാപ്ഷനും ആലിയ എഴുതിയിരുന്നു. സഞ്‍ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സഞ്‍ജയ് ലീല ബൻസാലിയും ഡോ. ജയന്തിലാൽ ഗാഡയും ചേർന്നാണ് നിർമ്മാണം. ബൻസാലി പ്രൊഡക്ഷൻസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമാണം. സഞ്ചിത് ബൽഹാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സഞ്‍ജയ് ലീല ബൻസാലിയാണ് ചിത്രസംയോജനം നിർവഹിക്കുന്നതും. അജയ് ദേവ്‍ഗണും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. കരീം ലാലയെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗൺ എത്തുന്നത്. സുദീപ് ചാറ്റർജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നാളുകളായി പ്രണയത്തിൽ കഴിയുന്ന രൺബീറും ആലിയയും എപ്പോഴാണ് വിവാ​ഹിതരാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2021 അവസാനം ഇരുവരും വിവാഹിതരാകുമെന്ന് പ്രവചനമുണ്ടായിരുന്നുവെങ്കിലും പിന്നീട് വാർത്തകളൊന്നും വന്നില്ല.

ബോളിവുഡിലെ ക്യൂട്ട് കപ്പിൾ‌സാണ് രൺബീറും ആലിയയും. ഇരുവരുടേയും ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ അതിവേ​ഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ രൺബീറിനേയും ആലിയയേയും കളിയാക്കികൊണ്ട് അർജുൻ കപൂർ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം ഫോട്ടോയാണ് വൈറലാകുന്നത്. താജ്മഹ​ൽ സന്ദർശിക്കാൻ ആലിയയ്ക്കൊപ്പം പോകാതെ രൺബീർ കൂടെ കൂട്ടിയത് തന്നെയാണ് എന്നാണ് അർജുൻ കപൂർ പറയുന്നത്. ഒപ്പം അർജുൻ കപൂറിനെ മോഡലാക്കി താജ്മഹൽ‌ പശ്ചാത്തലത്തിൽ വരുന്ന രൺബീർ കപൂർ പകർത്തിയ ചിത്രവും അർജുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ആലിയയെ ചിത്രത്തിൽ ടാ​ഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് അർജുൻ. ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്. നടി രാകുൽ പ്രീത് സിങ് അടക്കമുള്ളവർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X