»   » സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ നടന്മാരുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ല! പ്രതികരണവുമായി സണ്ണി!!!

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ നടന്മാരുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ല! പ്രതികരണവുമായി സണ്ണി!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് സുന്ദരിയായ സണ്ണി ലിയോണ്‍ ആളുകളെ പുളകം കൊള്ളിക്കാന്‍ മിടുക്കിയാണ്. ചെറുപ്രായത്തിലെ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന സണ്ണി ബോളിവുഡില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്ത് തരംഗമാവുകയായിരുന്നു.

ഇന്ത്യയിലെ സ്ത്രീ ജനങ്ങള്‍ക്ക് സണ്ണി ഒരു വെല്ലുവിളിയായി മാറിയിരുന്നെങ്കിലും അതില്‍ പ്രധാനമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിലര്‍ ഉണ്ട്. നിരവധി പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള സണ്ണിയുടെ കൂടെ അഭിനയിക്കുന്നതിന് ചില താരങ്ങളുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍

ഇന്തോ- കനേഡിയന്‍ നീലച്ചിത്രങ്ങളിലുടെ പ്രശസ്തയായ സണ്ണി മോഡലിങ്ങിലുടെ സിനിമയിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് ബോളിവുഡിലെ ഹോട്ട് താരസുന്ദരിയായി വളരുകയായിരുന്നു.

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ നടന്മാരില്ല?

സണ്ണിയുടെ കൂടെ അഭിനയിക്കാനുള്ള മോഹവുമായി താരങ്ങളെല്ലാം ഓടി നടക്കുകയാണെങ്കിലും ചിലര്‍ക്ക് കടിഞ്ഞാന്‍ വീണിരിക്കുകയാണ്. സണ്ണിയുടെ ഒപ്പം അഭിനയിക്കാന്‍ ചില താരങ്ങളെ അവരുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ല.

താരങ്ങളുടെ ഭാര്യമാരുടെ പേടി എന്തിനാണ്

സണ്ണിയുടെ കൂടെ അഭിനയിക്കുന്നതിന് ഭര്‍ത്തക്കാന്മാരെ വിലക്കിയിരിക്കുന്ന താര ഭാര്യമാരുടെ പേടി അവരുടെ ഭര്‍ത്താക്കന്മാരെ സണ്ണി വശത്താക്കുമോ എന്നതായിരുന്നു.

പ്രതികരണവുമായി സണ്ണി ലിയോണ്‍

സംഭവത്തെക്കുറിച്ച് സണ്ണി പറയുന്നതിങ്ങനെയാണ്. എനിക്ക് നിങ്ങളുടെ ഭര്‍ത്തക്കാന്മാരെ വേണ്ട. എനിക്കും ഒരാള്‍ ഉണ്ട്. അദ്ദേഹം ഹോട്ടാണ്, അതുപോലെ സെക്‌സിയുമാണ്. വൈകാരികമായ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും സണ്ണി പറയുന്നു.

വിവാഹിതരായ നടന്മാരുടെ കൂടെയാണ് അഭിനയിച്ചിട്ടുള്ളത്

സണ്ണി അഭിനയിച്ചിരിക്കുന്ന സിനിമയിലെ നടന്മാരുടെയെല്ലാം വിവാഹം കഴിഞ്ഞവരായിരുന്നു. അവരുടെയെല്ലാം ഭാര്യമാരെ താന്‍ കണ്ടിട്ടുണ്ടെന്നും സണ്ണി പറയുന്നു.

വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു

ഷാരുഖ് ഖാന്റെ സിനിമയിലെ പാട്ട് സീനില്‍ അഭിനയിക്കാന്‍ വിളിച്ചത് തനിക്ക് ആദ്യം വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നെന്നാണ് സണ്ണി പറയുന്നത്. അന്ന് താന്‍ കരുതിയത് അവര്‍ എന്റെ നമ്പര്‍ മാറി വിളിച്ചതായിരിക്കുമെന്നും സണ്ണി പറയുന്നു.

ബോളിവുഡിലെ വ്യത്യസ്തര്‍

ബോളിവുഡിലെ താരങ്ങളെല്ലാം വ്യത്യസ്തരായി പെരുമാറുന്നവരാണ്. പ്രത്യേകമായി മൂന്ന് ഖാന്‍മാരെക്കുറിച്ചും സണ്ണി പറയുന്നു.

English summary
Sunny Leone Furious With Wives Of A-list Actors For Not Allowing Their Husbands To Work With Her!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam