For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളെല്ലാം നാഗർജുനയെ കണ്ട് ആകൃഷ്ടരായി; കോസ്റ്റ്യൂം ടീമിലുള്ളവർ പോലും നോക്കി നിന്നെന്ന് നടി മൗനി റോയി

  |

  അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബോളിവുഡില്‍ നിര്‍മ്മിച്ച് റിലീസ് ചെയ്ത ചിത്രത്തില്‍ നടി മൗനി റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തെലുങ്കിലെ സൂപ്പര്‍താരം നാഗര്‍ജുനയും ഇതേ സിനിമയുടെ ഭാഗമായിരുന്നു.

  ഇപ്പോഴിതാ നാഗര്‍ജുനയുടെ കൂടെ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൗനി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൗനി. നാഗർജുനയെ കണ്ട് നടിമാർ മുതൽ സെറ്റിലുള്ള എല്ലാവരും നോക്കി നിന്ന് പോയെന്നാണ് നടി പറയുന്നത്.

  നാഗര്‍ജുനയുമായി ചിത്രത്തില്‍ എനിക്ക് ഒരുപാട് സീനുകളൊന്നുില്ല. ഒന്നോ രണ്ടോ ദിവസം മാത്രമാണ് അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളു. സെറ്റിലുള്ള എല്ലാ സ്ത്രീകളും നാഗര്‍ജുനയിലേക്ക് ആകൃഷ്ടരായെന്നാണ് മൗനി പറയുന്നത്.

  കോസ്റ്റിയൂം ടീമില്‍ നിന്നും ഒരു പെണ്‍കുട്ടി വന്ന് എന്നോട് സംസാരിച്ചിരുന്നു. 'തു മിലേ ദില്‍ ഖിലേ' എന്ന ഗാനം പശ്ചാതലത്തില്‍ പ്ലേ ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. നാഗര്‍ജുനയെ കാണുമ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടില്‍ ഒരു വയലിന്‍ മ്യൂസിക് കേള്‍ക്കുന്നത് പോലൊരു അനുഭവമാണെന്ന് അവര്‍ പറഞ്ഞതായി നടി കൂട്ടിച്ചേര്‍ത്തു.

  Also Read: പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

  തന്റെ അഭിപ്രായത്തില്‍ മെഗാസ്റ്റാര്‍ നാഗര്‍ജുന വളരെ സുന്ദരനാണ്. അകത്തും പുറത്തും അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഒരു മികച്ച നടനാണെന്നും അതിശയിപ്പിക്കുന്ന സ്‌ക്രീന്‍ പ്രസന്‍സാണ് അദ്ദേഹത്തിനെന്നും മൗനി പറയുന്നു. ചിത്രത്തില്‍ അനീഷ് ഷെട്ടി എന്ന കഥാപാത്രത്തെയാണ് നാഗര്‍ജുന അവതരിപ്പിച്ചത്. ഒരു കലാകാരനും പുരാവസ്തു ഗവേഷകനും ബ്രഹ്മാണസഭയില്‍ അംഗവുമാണ് നാഗാര്‍ജുനയുടെ ഈ കഥാപാത്രം.

  Also Read: ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  ജുനൂന്‍ എന്ന കഥാപാത്രത്തെയാണ് ബ്രഹ്മാസ്ത്രയില്‍ മൗനി അവതരിപ്പിച്ചത്. ഇതൊരു നെഗറ്റീവ് റോളായിരുന്നു. എങ്കിലും തന്റെ ഭാഗം മനോഹരമാക്കാന്‍ മൗനിയ്ക്ക് സാധിച്ചിരിക്കുകയാണ്. അതുപോലെ ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളും പ്രകടനം കൊണ്ട് വേറിട്ട് നിന്നു.

  രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് നായിക, നായകന്മാരായി അഭിനയിച്ചത്. അമിതാഭ് ബച്ചന്‍, ഡിംപില്‍ കംപാഡിയ തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് വലിയ പ്രശംസ ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത് പോലൊരു വിജയം കണ്ടെത്താന്‍ സിനിമയ്ക്ക് സാധിച്ചില്ല.

  Also Read: ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തത് പേഴ്‌സണല്‍ പ്രശ്‌നം കൊണ്ട്; ആരതി പെങ്ങളുടെ കല്യാണത്തിന് വരാത്തതിനെ കുറിച്ച് റോബിൻ

  ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണെങ്കിലും നടി മൗനി റോയ് മലയാളികൾക്കും സുപരിചിതയാണ്. ഈ വർഷം ജനുവരിയിലാണ് നടി വിവാഹിതയാവുന്നത്. വരൻ മലയാളി കൂടിയായ സൂരജ് നമ്പ്യാരായിരുന്നു. ദുബായ് ആസ്ഥാനമാക്കി ബിസിനസ് നടത്തുകയാണ് സൂരജ്. ഇരുവരുടെയും വിവാഹം ബംഗാളി ആചാരപ്രകാരം ഗോവയിൽ വച്ചാണ് നടത്തിയത്. വിവാഹത്തിന് ശേഷവും നടി അഭിനയത്തിൽ സജീവമാവുകയാണ് ചെയ്തത്. ബ്രഹ്മാസ്ത്രയിലെ പ്രകടനത്തിലടെ നടി പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണിപ്പോൾ.

  Read more about: nagarjuna
  English summary
  Womens Were Gushing Over Nagarjuna, Brahmastra Actress Mouni Roy Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X