ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
സിനിമകളില്‍ നായികാ നായകന്മാര്‍ തമ്മിലുള്ള കെമിസ്ട്രി വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തില്‍ മികച്ച കെമിസ്ട്രിയുള്ള നായികാനായകന്മാര്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാറുമുണ്ട്. പലപ്പോഴും ഇത്തരം ജോഡികള്‍ ഒന്നിലേറെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടാറുണ്ട്. എന്നാല്‍ ഒട്ടും രസതന്ത്രമില്ലാതെ വെള്ളിത്തിരയില്‍ ജോഡികളായി എത്തുന്നവരും കുറവല്ല. ഇത്തരം ജോഡികള്‍ ഒറ്റച്ചിത്രംകൊണ്ട് തന്നെ അവസാനിയ്ക്കുകയാണ് പതിവ്.
ഓരോ ഭാഷാസിനിമകളിലും മികച്ച കെമിസ്ട്രി പങ്കിടുന്ന ഒട്ടേറെ ജോഡികളുണ്ട്. അതുപോലെതന്നെ ഇനി ആവര്‍ത്തിക്കരുതെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ജോഡികളും സിനിമകളില്‍ കുറവല്ല. മികച്ച തിരക്കഥയും സംവിധാനവുമായിട്ടും നായികയും നായകനും ചേര്‍ച്ചയില്ലാതെ പോയതിന്റെ പേരില്‍ പരാജയപ്പെട്ടുപോയ ചിത്രങ്ങളും ഏറെയുണ്ട്. ഇതാ ബോളിവുഡിലെ ഇനി ആരും ഒന്നിച്ചുകാണാനാഗ്രഹിക്കാത്ത ജോഡികളില്‍ ചിലത്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാര എന്ന ചിത്രത്തിലാണ് സോനാക്ഷി സിന്‍ഹയും ഇമ്രാന്‍ ഖാനും ജോഡികളായി എത്തിയത്. ഒട്ടും മാച്ചില്ലാത്ത ജോഡികളായിട്ടാണ് ഇവരെ പ്രേക്ഷകര്‍ വിലയിരുത്തിയത്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
രജനീകാന്തും ഐശ്വര്യയും നായകനും നായികയുമായ റോബോട്ട് എന്ന ചിത്രം വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു. പക്ഷേ രജനിയ്ക്ക് ഒട്ടും ചേരാത്ത നായികയാണ് ഐശ്വര്യയെന്നാണ് വിലയിരുത്തലുണ്ടായത്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
രണ്‍ബീര്‍ കപൂറും പല്ലവി ശ്രദ്ധയുമായിരുന്നു ഭീഷരത്തിലെ ജോഡികള്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഇവരുടെ ജോഡി വലിയ വിജയമായിരുന്നില്ല.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും- സോനം കപൂറും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു താങ്ക് യൂ. ഊ ജോഡിയും ബോളിവുഡിലെ മോശം ജോഡികളില്‍പ്പെടുന്നതാണ്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
പ്രിയങ്ക ചോപ്രയും തെലുങ്ക് താരം രാം ചരണ്‍ തേജയും വേഷമിട്ട ചിത്രമായിരുന്നു സന്‍ജീര്‍. ഈ ജോഡിയ്ക്കും പ്രേക്ഷകര്‍ വലിയ മാര്‍ക്കൊന്നും നല്‍കുന്നില്ല.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
ബോളിവുഡിലെ ഏറ്റവും മോശം ജോഡികളില്‍ ഒന്നായിട്ടാണ് ഷാഹിദ്- റാണി ജോഡിയെ കണക്കാക്കുന്നത്. ദില്‍ ബോലെ ഹദിപ്പാ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ജോഡി ചേര്‍ന്നത്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
ഐശ്വര്യയെ ഏറെനാള്‍ പ്രണയിച്ചുനടന്നയാളാണ് വിവേക് ഒബ്‌റോയ്. പക്ഷേ സിനിമയില്‍ വിവേകും ഐശ്വര്യയും തമ്മില്‍ വലിയ കെമിസ്ട്രിയൊന്നും ഉണ്ടായിരുന്നില്ല. ക്യോന്‍ ഹോ ഗയാ നാ എന്ന ിചത്രം കണ്ടാല്‍ ഇക്കാര്യം മനസിലാകും.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
ജീവിതത്തില്‍ മികച്ച ജോഡികളാണ് കരീനയും സെയ്ഫും എന്നാല്‍ സിനിമയുടെകാര്യം വരുമ്പോള്‍ ഇവരുടെ ജോഡിയ്ക്ക് അത്ര മതിപ്പില്ല. തഷാന്‍, കുര്‍ബാന്‍ എന്ന ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
പ്രിയങ്ക ചോപ്ര-ഉദയ് ചോപ്ര ജോഡിയെയും ബോളിവുഡിലെ മോശം ജോഡിയായിട്ടാണ് കണക്കാക്കുന്നത്. പ്യാര്‍ ഇംപോസിബില്‍ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചെത്തിയത്.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
ഗോരി തേരേ പ്യാര്‍ മേ എന്ന ചിത്രത്തിലാണ് കരീനയും ഇമ്രാനും ജോഡികളായി എത്തിയത്. മികച്ച കെമിസ്ട്രി ഫീല്‍ ചെയ്യിക്കാന്‍ ഈ ജോഡിയ്ക്ക് കഴിഞ്ഞിട്ടില്ല.

ബോളിവുഡിലെ കെമിസ്ട്രിയില്ലാ ജോഡികള്‍
കിസ്മത് കണക്ഷന്‍ എന്ന ചിത്രത്തിലൂടെ വിദ്യയും ഷാഹിദും ജോഡികളായി എത്തിയപ്പോള്‍ വലിയ വിമര്‍ശനമുണ്ടായി. ഷാഹിദിന്റെ ചേച്ചിയായിട്ടാണ് വിദ്യ തോന്നുകയെന്നായിരുന്നു പ്രധാന വിമര്‍ശനം.


Click it and Unblock the Notifications