»   » തെന്നിന്ത്യ നല്‍കുന്നത് ബോറന്‍ ഓഫറുകള്‍: അസിന്‍

തെന്നിന്ത്യ നല്‍കുന്നത് ബോറന്‍ ഓഫറുകള്‍: അസിന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/bollywood/would-like-to-sit-idle-but-wont-do-items-asin-102564.html">Next »</a></li></ul>
Asin
മലയാളിയായ അസിന്‍ തോട്ടുങ്കലിന് ഇപ്പോള്‍ തെന്നിന്ത്യയോട് അത്ര പ്രിയമില്ല. തമിഴകവും കടന്ന് ബോളിവുഡിലെത്തി നില്‍ക്കുന്ന നടി തനിയ്ക്ക് വീണ്ടും പഴയ തട്ടകത്തിലേയ്ക്ക് തിരിച്ചുവരാന്‍ താത്പര്യമില്ലെന്ന് പലതവണ സൂചിപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യയില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫറുകളൊക്കെ നടി പുഷ്പം പോലെ തള്ളിക്കളഞ്ഞു.

എന്നാല്‍ താന്‍ മനപൂര്‍വ്വം തെന്നിന്ത്യയെ ഉപേക്ഷിക്കുകയായിരുന്നില്ലെന്നാണ് നടിയ്ക്ക് പറയാനുള്ളത്. തെന്നിന്ത്യയില്‍ നിന്ന് പല ഓഫറുകളും ലഭിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം ബോറടിപ്പിക്കുന്നതും ആവര്‍ത്തന വിരസതയുള്ളതുമായ കഥാപാത്രങ്ങളാണ്. അതുകൊണ്ടു തന്നെയാണ് തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും നടി പറയുന്നു.

വ്യത്യസ്തവും പുതുമയുള്ളതുമായ കഥാപാത്രങ്ങളാണ് തനിക്ക് വേണ്ടത്. അത്തരം ഒരു കഥാപാത്രം ലഭിക്കുകയാണെങ്കില്‍ താന്‍ തെന്നിന്ത്യയിലും അഭിനയിക്കുമെന്നും നടി പറയുന്നു.

ബോളിവുഡ് സുന്ദരിമാരെല്ലാം ഐറ്റം നമ്പര്‍ ചെയ്ത് കാശുവാരുമ്പോഴും അസിന്‍ ഐറ്റം നമ്പറിനോട് മുഖം തിരിച്ച് നില്‍ക്കുകയാണ്. ഐറ്റം നമ്പറിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അസിന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍
ഐറ്റം നമ്പര്‍ വിലകുറഞ്ഞ ഏര്‍പ്പാട്: അസിന്‍

<ul id="pagination-digg"><li class="next"><a href="/bollywood/would-like-to-sit-idle-but-wont-do-items-asin-102564.html">Next »</a></li></ul>
English summary
Asin, who is still couldn’t make up her mind about the preference between south and north films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam