»   » സാക്ഷി മാലിക്കായി അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് നടി!!

സാക്ഷി മാലിക്കായി അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് നടി!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വെങ്കല മെഡല്‍ നേടിത്തന്ന സാക്ഷി മാലിക്കിനെ കുറിച്ച് സിനിമ എടുക്കുകയാണെങ്കില്‍ സാക്ഷിയുടെ റോള്‍ താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ. വനിതകളുടെ ഗുസ്തിയിയിലാണ് സാക്ഷി ഇന്ത്യയുടെ അഭിമാനമായത്.

ലൈക്ക് എ ഗേള്‍ ക്യാംപെയിനെത്തിയപ്പോളാണ് സോനാക്ഷി തന്റെ ആഗ്രഹത്തെ കുറിച്ചു പറഞ്ഞത്. സാക്ഷിയും ക്യാംപെയ്‌നിനെത്തിയിരുന്നു. സാക്ഷിയെ കുറിച്ചും സിനിമയെ കുറിച്ചും സോനാക്ഷി പറയുന്നതു കേള്‍ക്കൂ..

സോനാക്ഷി സിന്‍ഹ

മുന്‍ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനത്തിന്റെയും മകളായ സോനാക്ഷി സിന്‍ഹ ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടിമാരിലൊരാളാണ്. ദബാംഗ് ,റൗഡ് റാത്തോര്‍, തേവര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സോനാക്ഷി മുഖ്യ വേഷത്തിലെത്തിയിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രം അകിരയും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

സാക്ഷിയെ കുറിച്ചു പറഞ്ഞത്

സാക്ഷി മാലിക്കിനെ കുറിച്ച് ഏതു സംവിധായകന്‍ സിനിമയെടുക്കുകയാണെങ്കിലും മുഖ്യറോളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സോനാക്ഷി പറയുന്നത്.

സാക്ഷിയുടെ സമ്മതം

തന്നെ കുറിച്ചുള്ള ചിത്രം ചെയ്യാന്‍ സാക്ഷി സമ്മതിച്ചതായും താന്‍ കരുത്തുള്ള പെണ്‍കുട്ടിയാണെന്ന് സാക്ഷി പറഞ്ഞതായും സോനാക്ഷി പറയുന്നു.

മറ്റു കായിക ഇനങ്ങളും ശ്രദ്ധിക്കപ്പെടുന്നു

ക്രിക്കറ്റിനു മാത്രമാണ് ഇന്ത്യയില്‍ പ്രാധാന്യം ലഭിച്ചിരുന്നതെന്നും എന്നാലിപ്പോള്‍ കബഡി ,ബാഡ്മിന്റണ്‍ ,ഗുസ്തി തുടങ്ങിയവയ്ക്കെല്ലാം ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും താരം പറയുന്നു.

സോനാക്ഷിയും സാക്ഷി മാലിക്കും ഒരുമിച്ചുള്ള ഫോട്ടോസിനായി ക്ലിക്ക് ചെയൂ...

English summary
sonakshi sinha keen to play Olympic winner wrestler Sakshi Malik in a film on her. “If anyone would offer me the biopic on Sakshi Malik I would love to do it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam