»   » ഇന്ത്യന്‍ സിനിമയും സീരിയലും പരമ ബോറ്!പാകിസ്താനില്‍ പോയി അഭിനയിക്കാന്‍ തോന്നുന്നുവെന്ന് പ്രമുഖനടന്‍

ഇന്ത്യന്‍ സിനിമയും സീരിയലും പരമ ബോറ്!പാകിസ്താനില്‍ പോയി അഭിനയിക്കാന്‍ തോന്നുന്നുവെന്ന് പ്രമുഖനടന്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമകളില്‍ വില്ലന്റെ വേഷത്തിലും കോമേഡിയന്റെ വേഷത്തിലും അഭിനയിച്ച് പ്രശസ്തനായ ആളാണ് പരേഷ് റാവല്‍. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്കും സീരിയലുകളെയും അധിഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ വേഷം ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നിഖിത!!!

ഇന്ത്യയിലെ സിനിമകളും സീരിയലുകളും പരമ ബോറാണെന്നും തനിക്ക് പാകിസ്ഥാനില്‍ പോയി അഭിനയിക്കാന്‍ തോന്നുകയാണെന്നുമാണ താരം പറയുന്നത്. പാകിസ്ഥാനിലെ സിനിമകളും സീരിയലുകളും തന്നെ ഏറെ ആകര്‍ഷിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സിനിമകള്‍ പരമബോറാണ്

ഇന്ത്യന്‍ സിനിമകളും സീരിയലുകളും പരമ ബോറാണെന്നാണ് പരേഷ് റാവലിന്റെ അഭിപ്രായം. താരത്തിന്റെ അഭിപ്രായം പലതരത്തിലാണ് ഇന്ത്യയില്‍ ചര്‍ച്ചയാവുന്നത്.

പാകിസ്ഥാനില്‍ പോയി അഭിനയിക്കണം

പാകിസ്ഥാന്‍ സിനിമകളും സീരിയലുകളും തന്നെ വല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സിനിമയും സീരിയലുകളും ആ നിലവാരമില്ലെന്നും പരമ ബോറുമാണെന്നുമാണ് നടന്റെ അഭിപ്രായം.

പാകിസ്ഥാന്‍ സീരിയലുകള്‍ കാണുന്നു

താന്‍ പാകിസ്ഥാനിലെ ഹംസഫര്‍ പോലെ നിരവധി സീരിയലുകള്‍ കാണുന്നയാളാണ്. അതിലെ കഥകളും അഭിനയവുമെല്ലാം വളരെ മികച്ചതാണ്. എന്നാല്‍ അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സീരിയലുകള്‍ ബോറാണെന്നും അദ്ദേഹം പറയുന്നു.

പാകിസ്ഥാന്‍ കലകാരന്മാരെ നിരേധിക്കരുത്

തനിക്ക് യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളിലൊന്ന് പാകിസ്ഥാന്‍ കലകാരന്മാരെ നിരേധിക്കുന്നതാണെന്നാണ് പരേഷ് റാവല്‍ പറയുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിക്കറ്റും സിനിമയും ഒരു പാലം ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയില്‍ പാക് കലകാരന്മാരെ നിരേധിക്കേണ്ട കാര്യമില്ലെന്നും താരം പറയുന്നു.

English summary
Would love to work in Pakistani films, shows. Our shows are boring: Paresh Rawal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam