ഐശ്വര്യറായ് ബച്ചന്റെ ആ പഴയ ചിത്രം പങ്കുവെച്ച് ഡബ്ല്യുഡബ്ല്യു ഇ താരം ജോണ്‍ സീന!
ബച്ചൻ കുടുംബത്തിന് ലോകമെമ്പാടും കൈനിറയെ ആരാധകരാണുളളത്. താരകുടുംബത്തിന്റെ കെവിഡ് ബാധ ആരാധകരെ ആശങ്കയിലാഴ്ത്തിട്ടുണ്ട്. ബച്ചനും കുടുംബത്തിനും രോഗ ശാന്തി നേർന്ന് ലോകമെമ്പാടുമുള്ള ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബിക്കും അഭിഷേക് ബച്ചനുമാണ് ആദ്യം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. താരങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ടെസ്റ്റ് വിവരം പുറത്ത് വിടുകയും ചെയ്തിരുന്നു. ഈ സമയത്ത് പ്രേക്ഷകരുടെ ആശങ്ക ഐശ്വര്യ റായ് ബച്ചനെ കുറിച്ചായിരുന്നു, താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് ആരാധകർ രംഗത്തെത്തിയിരുന്നു.

എന്നാൽ വൈകാതെ തന്നെ നടിയ്ക്കും താരപുത്രി ആരാധ്യക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബച്ചൻ കുടുംബത്തിനായി പ്രത്യേക പ്രാർത്ഥനയുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡബ്ല്യൂഡബ്ല്യൂ ഇ താരം ജോൺ സീനയുടെ ഇൻസ്റ്റഗ്രാം പേസ്റ്റാണ്. താരം തന്റെ അക്കൗണ്ടിലൂടെ ഐശ്വര്യ റായ് ബച്ചന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അടിക്കുറിപ്പില്ലാതെയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ചത്. 2018 ൽ ആഷ് കാനിൽ എത്തിയ ചിത്രമായിരുന്നു ജോൺ സീന പങ്കുവെച്ചത്. താരത്തിൻരെ ഐശ്വര്യറായ് ചിത്രം വൈറലായിട്ടുണ്ട്.
ഹോം ഐസോലേഷനിൽ ആയിരുന്ന ഐശ്വര്യയേയും ആരാധ്യയേയും ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിൽ ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന് റിപ്പോർട്ട്. ബച്ചനും കുടുംബത്തിനും ഗുരുതരമായ പ്രശ്നങ്ങൾ ഇപ്പോൾ ഇല്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.അവര്‍ ഐസലോഷൻ വാര്‍ഡിലാണ്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‍യുടെയും ആരോഗ്യനില മോശമല്ലെന്നും മുംബൈ നാനാവതി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബച്ചൻ കുടുംബാംഗങ്ങൾക്ക് കൊവിഡ് പടർന്നത് എങ്ങനെയെന്ന് അന്വേഷിച്ച് വരുകയാണ്. ഈ മാസം ആദ്യ അഭിഷേക് ബച്ചൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് വേണ്ടി പുറത്തെ സ്റ്റുഡിയോയിൽ പോയിരുന്നു . ഈ യാത്രയ്ക്കിടെ പകർന്നതാകാമെന്നാണ് സംശയം. അതേസമയം അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.
ജോൺ സീന ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications