ആദ്യ കാഴ്ചയിൽ തന്നെ സ്പാര്‍ക്ക് വന്നു; 'ഉറി' സംവിധായകനും നായികയും തമ്മിലുള്ള പ്രണയം ചർച്ചയാവുന്നു
കൊവിഡ് കാലത്ത് ബോളിവുഡില്‍ നിന്നുമൊരു താരവിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നടി യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും തമ്മിലാണ് വിവാഹിതരായത്. ഉറി എന്ന സിനിമയുടെ സംവിധായകനായി എത്തിയതോടെയാണ് ആദിത്യ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് യാമി ആയിരുന്നു.
ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയകഥ എങ്ങനെ ആയിരുന്നു എന്ന് ചോദിക്കുകയാണ് ആരാധകര്‍. അവര്‍ക്കുള്ള മറുപടി നടി തന്നെ നല്‍കിയിട്ടുമുണ്ട്. യാമിയും ആദിത്യയും തമ്മിലുള്ള വിവാഹ വാര്‍ത്ത വന്നപ്പോള്‍ ശരിക്കും പകച്ചത് ബോളിവുഡ് ആണ്. കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല.

പ്രണയത്തിന്റെ ആദ്യ ദിവസം മുതലിങ്ങോട്ട് ഉയര്‍ച്ചയും താഴ്ചകളുമൊന്നുമില്ലാതെ ഒരുപോലെ പോവുകയാണെന്നാണ് താരം പറയുന്നത്. മൂന്ന് വര്‍ഷത്തോളമായി പ്രണയിക്കാന്‍ തുടങ്ങിയിട്ട്. ഉറി സിനിമ എടുക്കുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ പരിചയമൊന്നും ഇല്ലായിരുന്നു. പക്ഷേ ഉറിയുടെ ആദ്യ ദിവസം തന്നെ തങ്ങള്‍ക്കിടയില്‍ ഒരു സ്പാര്‍ക്ക് വന്നു.
ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ
Recommended Video
സിനിമാ ചിത്രീകരണത്തിനിടെ പ്രണയത്തിലായിരുന്നെന്ന കാര്യം ഇരുവരും സമ്മതിച്ചിട്ടില്ല. എന്നാല്‍ സത്യം അങ്ങനെ ഒക്കെ ആയിരുന്നു. ഇത് വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഉറിയുടെ സെറ്റിലുണ്ടായിരുന്ന ആരും ഇരുവരും തമ്മില്‍ അടുപ്പത്തിലായ വിവരം അറിയാതെ പോയത്. ഉറിയുടെ നിര്‍മാതാവിനോടും മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകരോടും ചോദിച്ചിട്ടും ഇക്കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞതെന്ന് ഈ ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ഇരുവരും അങ്ങനൊരു സൂചന പോലും തന്നിരുന്നില്ലെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.


Click it and Unblock the Notifications











