ഓണ്‍സ്‌ക്രീന്‍ ചുംബനം ആസ്വദിക്കാന്‍ യാമി റെഡി

By Lakshmi

ബോളിവുഡിലെ പുതുനായികമാരില്‍ പ്രധാനിയാണ് യാമി ഗൗതം, തെന്നിന്ത്യന്‍ ഭാഷകളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച യാമിയ്ക്ക് തുണയായത് വിക്കി ഡോണര്‍ എന്ന ചിത്രമായിരുന്നു. പിന്നീട് ബോളിവുഡിലെ മികച്ച നായികമാരുടെ ഗണത്തിലേയ്ക്ക് യാമിയുടെ പേരും വന്നുചേര്‍ന്നു. സിനിമയെന്നപോലെതന്നെ മോഡലിങ്ങിലും സജീവമായ യാമി സിനിമയിലെ തന്റെ പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നടിമാരില്‍ പലരും പലചുംബനസീനുകളും ചെയ്തശേഷം ഇനി ചുംബനസീനുകളില്‍ അഭിനയിക്കില്ലെന്ന് പറയുന്നത് സിനിമയിലൊരു പതിവാണ്. എന്നാല്‍ യാമി പറയുന്നത് നേരേ തിരിച്ചാണ്, ചുംബനരംഗങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് യാമി പറയുന്നത്. രംഗങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി നായകന്മാരുമായുള്ള ചുംബന നന്നേ ആസ്വദിച്ച് ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് യാമി പറയുന്നത്.

Yami Gautam

അടുത്തതായി യാമിയുടേതായി എത്താന്‍ പോകുന്ന ചിത്രം ഒരു പ്രണയകഥയാണ്. അമന്‍ കി ആഷയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പാകിസ്താന്‍ യുവാവിന്റെയും ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും പ്രണയമാണ് പ്രമേയം. ചുംബിക്കാന്‍ താന്‍ തയ്യാറാണെന്ന് യാമി വ്യക്തമാക്കിയനിലയ്ക്ക് അമന്‍ കി ആഷയില്‍ അത്യാവശ്യം നല്ല ചുംബനരംഗങ്ങള്‍ കണ്ടേയ്ക്കുമോയെന്നാണ് യാമിയുടെ ആരാധകര്‍ ഇപ്പോള്‍ ചോദിയ്ക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല ബന്ധത്തില്‍ അല്ലാത്തതിനാല്‍ത്തന്നെ ഈ ഇന്ത്യ-പാക് പ്രണയം വിവാദത്തിന് തിരികൊളുത്തുമോയെന്ന് ചോദിക്കുമ്പോള്‍ യാമി പറയുന്നത് അതൊക്കെ ഇത്തരം വിഷയത്തെ ആളുകള്‍ എങ്ങനെ സമീപിയ്ക്കുന്നുവെന്നതിന് അനുസരിച്ചിരിക്കുമെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X