'വർഷങ്ങളെടുത്തു ​രോ​ഗാവസ്ഥ ഉൾക്കൊള്ളാൻ, നിങ്ങളും അറിയണമെന്ന് തോന്നി'; പൃഥ്വിരാജിന്റെ നായിക പറയുന്നു

ഫെയർ ആന്റ് ലവ്ലിയുടെ പരസ്യത്തിലൂടെയും പൃഥ്വിരാജിന്റെ മലയാള സിനിമ ഹീറോയിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് യാമി ​ഗൗതം. കന്നഡ ചിത്രമായ ഉല്ലാസ ഉത്സാഹയിലൂടെയാണ് യാമി ഗൗതം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ എന്ന പൃഥിരാജ് ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും യാമി അഭിനയിച്ചിട്ടുണ്ട്.

റിലീസിനൊരുങ്ങുന്ന എ തേസ്‌ഡേ ആണ് യാമിയുടെ അടുത്ത ചിത്രം. ചിത്രത്തിൽ നൈന എന്ന സ്‌കൂൾ അധ്യാപികയുടെ വേഷമാണ് യാമി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നേഹ ധൂപിയ, ഡിംപിൾ കപാഡിയ, അതുൽ കുൽക്കർണി, മായ സരാവോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ യാമിയുടെ അരങ്ങേറ്റം. ഹൃത്വിക് റോഷന്റെ കാബിൽ, വരുൺ ധവാൻ നായകനായ ബദ്‌ലാപൂർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഉറിയുടെ സംവിധായകനുമായി വിവാഹം

ഇക്കഴിഞ്ഞ ജൂണിലാണ് യാമി സംവിധായകൻ ആദിത്യ ധറിനെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു യാമിയുടെ വിവാഹം. അടുത്തിടെ തന്റെ ത്വക്കിനെ ബാധിച്ച ഒരു അസുഖത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ആരാധകരെല്ലാം നടിയുടെ വെളിപ്പെടുത്തൽ കണ്ട് അത്ഭുതപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇത്തരം ഒരു അസുഖം ഉണ്ടെന്ന് വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യാമി ഇപ്പോൾ. കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചർമ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തൻറെ ആരാധകരെ അറിയിച്ചത്. കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്നാണ് ഇൻസ്റ്റാഗ്രാമിൽ യാമി കുറിച്ചത്. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

കുറവുകൾ ഉൾക്കൊള്ളാൻ സമയം എടുത്തു

പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിൻറെ എല്ലാ കുറവുകളോടെയും കൂടി സ്നേഹിക്കുമെന്നും നടി പറഞ്ഞിരുന്നു. രോഗത്തെ പറ്റിയുള്ള തുറന്ന് പറച്ചിൽ വലിയ ആശ്വാസം നൽകുന്നുണ്ടെന്ന് മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ യാമി പറഞ്ഞിരിക്കുകയാണ്. ഷൂട്ടിങ് വേളയിൽ കാണുമ്പോൾ ചർമത്തിലെ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് മേക്കപ്പിലൂടെയും മറ്റും മറച്ചു വെയ്ക്കുന്നതെന്ന് ജനങ്ങൾ ചോദിച്ചിരുന്നതായും യാമി പറയുന്നു. 'ഞാൻ ഇപ്പോൾ വർഷങ്ങളായി ഈ രോ​ഗം കൈകാര്യം ചെയ്യുന്നു. ഒടുവിൽ എന്റെ എല്ലാ ഭയങ്ങളും അരക്ഷിതാവസ്ഥകളും ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ഒപ്പം എന്റെ കുഴപ്പങ്ങളെ പൂർണ ഹൃദയത്തോടെ സ്നേഹിക്കാനും അംഗീകരിക്കാനും ധൈര്യം കണ്ടെത്തി. അങ്ങനെയാണ് എന്റെ അവസ്ഥ പങ്കിടാനുള്ള ധൈര്യം ഞാൻ കണ്ടെത്തിയത്' ഉറിയിലെ നായിക പറയുന്നു.

Recommended Video

ടൊവിനോയെ മണ്ണിലിട്ടുരുട്ടുന്ന ബേസിൽ, വീഡിയോയ്ക്ക് പിന്നാലെ ടോവിനോയുടെ കമന്റ്‌
രോ​ഗവുമായി ജീവിക്കാൻ പഠിച്ചു

ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വർഷങ്ങൾ കൊണ്ടാണ് ഈ പ്രശ്നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ച് പിടിക്കാനായതെന്നും യാമി പറയുന്നു. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി പറയുന്നു. തൊലി പുറത്ത് തിണർപ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചർമരോഗമാണ് കെരാട്ടോസിസ് പിലാരിസ്. ഉറിയാണ് അടുത്തിടെ റിലീസ് ചെയ്തതിൽ യാമിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം ബാല, ​ജിന്നി വെഡ്സ് സണ്ണി, ഭൂത് പൊലീസ് എന്നീ സിനിമകളിലും യാമി അഭിനയിച്ചു.

More from Filmibeat

Read more about: yami gautam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X