twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പലവട്ടം തിരിച്ചയച്ചു... അവസാനം മീശ വടിച്ച് ചെന്നപ്പോൾ അവസരം കിട്ടി'; അനിൽ കപൂറിനെ കുറിച്ച് യഷ് ചോപ്ര

    |

    യഷ് ചോപ്രയുടെ സംവിധാനത്തിൽ 1991ൽ റിലീസിനെത്തിയ സിനിമയാണ് ലംഹേ. അനിൽ കപൂർ-ശ്രീദേവി ജോഡിയായിരുന്നു സിനിമയിൽ നായകനും നായികയും. സിനിമ വലിയ വിജയമായിരുന്നു. ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്ന ശ്രീദേവിയുടെ മികച്ച പത്ത് സിനിമകളെടുത്താൽ അതിൽ ഒന്നായി ലംഹേ ഉണ്ടാകും. അനിൽ കപൂറിന്റെ ജീവിതത്തിലും നാഴികകല്ലായ സിനിമയാണ് ലംഹേ. ഹണി ഇറാനി, റാഹി മസൂം റാസ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഓരോ രം​ഗങ്ങളും ഇന്നും സിനിമാ പ്രേമികൾക്ക് കാണാ പാഠമാണ്.

    Yash Chopra, Yash Chopra Anil Kapoor, Anil Kapoor Lamhe, Lamhe, അനിൽ കപൂർ ലംഹേ, യഷ് ചോപ്ര ലംഹേ, യഷ് ചോപ്ര

    നാല് പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമായിട്ടുള്ള അനിൽ വിവിധ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്കായി പലവിധ പരീക്ഷണങ്ങളും നടത്തിയിട്ടുള്ള നടൻ കൂടിയാണ് അനിൽ കപൂർ. അറുപത്തിയഞ്ചിൽ എത്തി നിൽക്കുന്ന അനിൽ കപൂർ ലംഹേയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടത് എങ്ങനെ എന്ന് സംവിധായകൻ യഷ് ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അത് സിനിമ ചെയ്യണം ചെയ്യണ്ട എന്ന് ഉത്തമ ബോധ്യമുള്ള ആളാണ് അനിൽ കപൂറിനുള്ളിലെ നടൻ എന്നാണ് യഷ് ചോപ്ര പറയുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലംഹേയിലെ അനിലിന്റെ പ്രകടനമെന്നും യഷ് ചോപ്ര പറയുന്നു.

    'കൃഷ്ണനെ നോക്കി വളർത്തിയത് യശോദയല്ലേ? പിന്നെ എന്തുകൊണ്ട് ‌എനിക്ക് ദത്തെടുത്തുകൂടാ..?'; സ്വര ഭാസ്കർ'കൃഷ്ണനെ നോക്കി വളർത്തിയത് യശോദയല്ലേ? പിന്നെ എന്തുകൊണ്ട് ‌എനിക്ക് ദത്തെടുത്തുകൂടാ..?'; സ്വര ഭാസ്കർ

    സിൽസിലയുടെ കാലം മുതൽ ചലച്ചിത്ര നിർമ്മാതാവ് യാഷ് ചോപ്ര ലംഹേ സിനിമ സ്വപ്നം കാണുന്നതാണ്. അനിൽ കപൂർ എന്ന നടനെ യഷ് ചോപ്ര ലംഹേയിലെ നായകനാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അതിനാൽ അവസരം ചോദിക്കുമ്പോൾ അനിലിനെ മനപൂർവം ഒഴിവാക്കുമായിരുന്നു. ആ സമയങ്ങളിൽ‌ രേഖയും അമിതാഭ് ബച്ചനുമായിരുന്നു യഷ് ചോപ്രയുടെ മനസിലുണ്ടായിരുന്നത്. പിന്നീട് അദ്ദേഹം ഒന്ന് കൂടി ചിന്തിച്ചപ്പോൾ ബച്ചനും രേഖയും കഥാപാത്രങ്ങൾക്ക് യോജിക്കില്ലെന്ന് തോന്നി. കാരണം വിരേന്ദ്ര പ്രതാപ് സിങ് എന്ന നായക കഥാപാത്രം ചെറുപ്പക്കാരനായിരുന്നു എന്നതാണ് പിന്നീട് രണ്ടാമത് ഒന്ന് ആലോചിക്കാൻ യഷ് ചോപ്രയെ പ്രേരിപ്പിച്ചത്.

    'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!

    യഷ് ചോപ്ര ഇത്തരത്തിൽ ഒരു സിനിമ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരിക്കൽ അനിൽ കപൂർ യഷ് ചോപ്രയ്ക്ക് അവസരം ചോദിച്ച് കത്ത് അയച്ചു. എന്നാൽ യഷ് ചോപ്ര പ്രതികരിച്ചില്ല. പിന്നീട് കപൂർ വ്യക്തിപരമായി അദ്ദേഹത്തെ സമീപിക്കുകയും തന്റെ ട്രേഡ് മാർക്ക് മീശ വടിച്ച് അഭിനയിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അന്നാണ് അനിൽ കപൂർ എന്ന കലാകാരന്റെ അർപ്പണബോധം ചോപ്ര തിരിച്ചറിഞ്ഞതെന്നും ചോപ്ര പറയുന്നു. അനിൽ കപൂറിനെ വെച്ച് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ നിരവധി പേർ യഷ് ചോപ്രയോട് റിസ്ക്കാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സിനിമ റീഷൂട്ട് ചെയ്യേണ്ടിവരുമെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷെ തീരുമാനം മാറ്റാൻ യഷ് ചോപ്ര തയ്യാറായിരുന്നില്ല.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    'മാലാഖയായി ഒരാൾ സ്വർ​ഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്'മാലാഖയായി ഒരാൾ സ്വർ​ഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്

    Read more about: anil kapoor
    English summary
    Yash Chopra reveals how he chose Anil Kapoor for Lamhe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X