കോലിയുമായുള്ള പ്രണയത്തിൽ സംഭവിച്ചത്...!! വർഷങ്ങൾക്ക് ശേഷം തമന്ന തുറന്നു പറയുന്നു

കോലിയുമായുള്ള പ്രണയത്തിലായിരുന്നോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപാറ്റൻ വിരാട് കോഹ്ലിയും. ഇവരുടെ പ്രണയവും ബ്രേക്കപ്പും പിന്നീടുണ്ടായ കൂടിച്ചേരലുമെല്ലാം പ്രേക്ഷകർ ലൈവായി കണ്ട സംഭവമായിരുന്നു . ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് കോലി. അതിനാൽ തന്നെ താര വിവാഹത്തിൽ മനസ്സ് തകർന്ന ഒരുപാട് പേർ ഇന്ത്യയിലും വിദേശത്തുമുണ്ട്. അനുഷ്ക -കോലി വിവാഹത്തിനു പിന്നലെ ഖേദം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഗോസിപ്പ് കോളങ്ങളിൽ പേര് വരാത്ത സെലിബ്രിറ്റികൾ ബോളിവുഡിൽ ഉണ്ടാകില്ല. ഒരു കാലത്ത് പാപ്പരാസികളുടെ സ്ഥിര ഐക്കണായിരുന്നു കോലി. വിദേശികളും സ്വദേശികളുമായ ഒരുപാട് താര സുന്ദരിമാരുടെ പേര് കോലിയുടെ പേരിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു.

  തമന്ന-കോലി പ്രണയം

തമന്ന-കോലി പ്രണയം

അനുഷ്കയുമായുളള പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കും മുൻപ് തന്നെ തമന്ന-കോലി പ്രണയകഥകൾ ഗോ,സിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇവർ രണ്ടു പേരും ചേർന്ന് അഭിനയിച്ച് പരസ്യത്തിനു പിന്നാലെയാണ് പാപ്പരാസികൾ ഇവരെ കമിതാക്കളായി പ്രഖ്യാപിച്ചത്. കുറെ കാലം ഇവരുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

 തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം  അനുഷ്ക

തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം അനുഷ്ക

തമന്ന -കോലി പ്രണയം സോഷ്യൽ മീഡിയയിൽ കത്തി നിന്നിരുന്ന കാലത്തായിരുന്നു അനുഷ്ക-കോലി പ്രണയം തലപൊക്കുന്നത്. താരങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു പൊരുമാറ്റമുണ്ടായപ്പോൾ പുതിയ കഥകൾ പ്രചരിക്കാൻ തുടങ്ങി. തമന്നയുമായുളള പ്രണയം പിരിഞ്ഞതിനു ശേഷമാണ് അനുഷ്കയെ പ്രണയിക്കുന്നത് എന്നതായിരുന്നു പുതിയ കഥ. എന്നാൽ ഇതിനു ശേഷം തമന്നയുടേയും കോലിയുടേയും പേരുകൾ ഉയർന്ന് കേട്ടിരുന്നില്ല.

  സംസാരിച്ചിട്ടില്ല

സംസാരിച്ചിട്ടില്ല

ഇപ്പോഴിത കോലിയുമായുളള ബന്ധത്തെ കുറിച്ച് തമന്ന തന്നെ തുറന്നു പറയുകയാണ്. 2012 ലാണ് കോലിയുമായി ആദ്യം പരസ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് താനുമായിട്ടുള്ള പ്രണയകഥകൾ പുറത്തെത്തുന്നത്. എന്നാൽ തങ്ങളു തമ്മിൽ അത്തരത്തിലുള്ള ഒരു തരത്തിലുമുളള ഒരു അടുപ്പവും ഇല്ലായിരുന്നു. ഷൂട്ടിങ്ങിനിടെ അടുത്ത് സംസാരിച്ചിട്ട് പോലുമില്ലെന്നും തമന്ന പറഞ്ഞു.

കോലിയെ കണ്ടിട്ടില്ല

കോലിയെ കണ്ടിട്ടില്ല

ഷൂട്ടിങ്ങിനിടെ കോലിയുമായി ആദ്യം മിണ്ടിയത് ചിലപ്പോൾ നാലേ നാലു വാക്കുകളായിരിക്കും. അതേസമയം പരസ്യത്തിന്റെ ഷൂട്ടിന് ശേഷം താൻ കോലിയെ കണ്ടിട്ടു പോലും ഇല്ലെന്ന് തമന്ന പറഞ്ഞു. ഞാൻ ജോലി ചെയ്ത് ചില നടന്മാരേക്കാൾ ഏറ്റവും മികച്ച സഹതാരമാണ് കോലി. അത് എടുത്ത് പറയാതിരിക്കാൻ വയ്യെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X