Shireen: വീട് നൽകാൻ തയ്യാറാകുന്നില്ല! കാരണം മുസ്ലീമായതു കൊണ്ട്, വെളിപ്പെടുത്തലുമായി സീരിയൽ താരം

വീടിനായി വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് തന്റെ മതത്തെ കുറിച്ചാണ്.

മുംബൈ നഗരത്തിൽ നിന്ന് തനിയ്ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് സീരിയൽ താരം ഷിറീൻ മിർസ . മുസ്ലീമും അവിവാഹിതയായതു കൊണ്ടും മുംബൈയ് നഗരത്തിൽ തനിയ്ക്ക് വീട് ലഭിക്കന്നില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ യേ ഹേൻ മൊഹബത്തേൻ താരം ഷിറീനാണ് തനിയ്ക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. താൻ താമസിക്കാനായി വീട് അന്വേഷിക്കുകയാണെന്നും എന്നാൽ തന്റെ മതം മുസ്ലീം ആയതു കൊണ്ടും താൻ അവിവാഹിതയായതു കൊണ്ടും തനിയ്ക്ക് വീട് നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരം ഈക്കാര്യം പങ്കുവെച്ചത്.

actor

വീടിനായി വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് തന്റെ മതത്തെ കുറിച്ചാണ്. എന്നാൽ മുസ്ലീം ആണെന്നും പറഞ്ഞാൽ വീട് നൽകാൻ തയ്യാറല്ലെന്നും പകരം ഹിന്ദു സുഹൃത്തുക്കളുടെ പേരിൽ വീട് എടുക്കാൻ പറയുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. മുംബൈയ് പോലുളള ഒരു നഗരത്തിൽ മതത്തിന്റെ പേരിൽ ആളുകളെ മാറ്റി നിർത്തുന്നത് തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നു ഷിറീൻ പറയുന്നുണ്ട്.

ഞാനൊരു അഭിനയത്രിയാണ്. മദ്യപിക്കുകയോ , പുകവലിക്കുകയോ മറ്റ് ക്രിമിനൽ പശ്ചാത്തലമോ തനിക്കില്ല. പിന്നീട് അവർ കാരണമായി പറയുന്നത് വിവാഹം കഴിയാത്തിനെ കുറിച്ചാണ്. അവിവാഹിതർക്ക് വീട് ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്. കുടംബമായി താമസിക്കുന്നവർ ബഹളമുണ്ടാക്കില്ലേയെന്നും താരം ചോദിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X