മാമാങ്കം നായിക പ്രാചിയുടെ വിവാഹം! പ്രിയതമനുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ വിവാഹസമ്മാനത്തെ കുറിച്ച് നടി
മമ്മൂട്ടിയുടെ മാമാങ്കത്തിലെ നായികയായിട്ടാണ് ഹിന്ദി നായിക പ്രാചി തെഹ്ലനെ കേരളത്തിന് സുപരിചതയാവുന്നത്. മാമാങ്കത്തിലെ ഉണ്ണിമായ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത പ്രാചി വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണെന്ന് പുറത്ത് അറിയുന്നത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇന്നിതാ നടിയുടെ വിവാഹവും വിവാഹനിശ്ചയവും ഒരേ ദിവസം നടക്കുന്നു എന്ന സന്തോഷത്തിലാണ് ആരാധകര്‍.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെ കുറിച്ചായിരുന്നു പ്രാചി പങ്കുവെച്ചിരുന്നത്. പ്രിയതമനുമൊപ്പമുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് താരം. വിവാഹത്തിന് മുന്നൊരുക്കമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസും വീഡിയോസുമെല്ലാം തരംഗമാവുകയാണ്.

എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ മാമാങ്കത്തിലെ നായികയായ പ്രാചി വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു മലയാള പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയത്. നടി എന്നതിലുപരി ബാസ്‌കറ്റ്‌ബോള്‍, നെറ്റ്‌ബോള്‍ താരം കൂടിയായിരുന്നു പ്രാചി. ഇപ്പോള്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നടിയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. കൊവിഡ് കാലത്തെ വിവാഹമായതിനാല്‍ അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ എടുത്തിരുന്നു. വിവാഹവും വിവാഹനിശ്ചയവുമെല്ലാം ഒരു ദിവസം തന്നെ നടത്തനായിരുന്നു കുടുംബാംഗങ്ങളും തീരുമാനിച്ചത്.

ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. 2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന പ്രാചിയും രോഹിത്തും പ്രണയത്തിലായിരുന്നു എന്നാണ് അറിയുന്നത്. സിനിമയിലും സ്‌പോര്‍ട്‌സിലും സജീവമായിരുന്നപ്പോഴും രോഹിതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പ്രാചി പറഞ്ഞിരുന്നില്ല. മലയാളത്തിലെത്തിയപ്പോഴും പ്രണയത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നെങ്കിലും നടി മനസ് തുറന്നിരുന്നില്ല. ഇപ്പോള്‍ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം കണ്ട് മനസ് തുറന്ന് അനുഗ്രഹവുമായി എത്തുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദി, സംഗീത് തുടങ്ങിയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൈലാഞ്ചി ഇട്ട കൈകള്‍ കാണിച്ച് കൊണ്ടുള്ളതും പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങളുമൊക്കെ പ്രാചി പങ്കുവെച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. പ്രായമായ അമ്മമാരും ആന്റിമാരുമെല്ലാം ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്ന വീഡിയോസ് ആയിരുന്നു പ്രാചി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്തത്. താരവിവാഹത്തിന്റെ എല്ലാ പ്രൗഢിയും നിലനിര്‍ത്തിയായിരുന്നു ആഘോഷം.

ഇന്ന് മഞ്ഞ നിറമുള്ള വസ്ത്രത്തിലാണ് പ്രാചി എത്തിയിരിക്കുന്നത്. 'ഹല്‍ദിയുടെ ദിവസം മഞ്ഞ നിറം നിര്‍ബന്ധമാണ്. ഈ ചടങ്ങുകളുടെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണ്. ഇന്ന് സന്തോഷമുള്ള ദിവസമാണ്' എന്ന് സൂചിപ്പിച്ച് കൊണ്ട് അതീവ സുന്ദരിയായി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഒത്തിരി ചിത്രങ്ങളാണ് പ്രാചി സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല വിവാഹത്തിന് തനിക്ക് കിട്ടിയൊരു സമ്മാനത്തെ കുറിച്ചും നടി വ്യക്തമാക്കിയിരുന്നു.

പ്രാചിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ 'ദിയ ഓര്‍ ബാത്തി ഹം' എന്ന പരിപാടിയുടെ നിര്‍മാതാക്കളായിരുന്നു വിവാഹസമ്മാനവുമായി എത്തിയത്. അവര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റും നടി പങ്കുവെച്ചിരുന്നു. എന്തായാലും പ്രാചി തെഹ്ലലന്റെയും രോഹത്തിന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിലെ കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹം നടന്ന ഉടനെ ചിത്രങ്ങള്‍ പുറത്ത് വരുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











