അതേ ഞാന്‍ ഡിപ്രഷനിലാണ്!! ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഗായിക നേഹ
എന്റെ സ്വകാര്യ ജീവിതം ജീവിക്കാൻ ഒരു വിഭാഗം പേർ അനുവദിക്കുന്നില്ല.
ബോളിവുഡിലെ പ്രമുഖ ഗായികയാണ് നേഹ കക്കർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. താൻ ഡിപ്രഷനിലാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിത നേഹയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

അതേ ഞാൻ ഡിപ്രഷനിലാണ്. ലോകത്തിലെ എല്ലാ നെഗറ്റീവ് മനുഷ്യർക്കും എന്റെ നന്ദി. എന്റെ ജീവിതത്തിൽ ചില നെഗറ്റീവ് അനുഭവങ്ങൾ സമ്മാനിക്കാൻ നിങ്ങൾക്കെല്ലാവർക്കുമായി. അതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി എന്ന് പറഞ്ഞാണ് നേഹ പോസ്റ്റിൽ പറയുന്നു.
കേവലം ഒരാൾ കാരണമല്ല ഞാൻ ഇങ്ങനെയായത്. എന്റെ സ്വകാര്യ ജീവിതം ജീവിക്കാൻ ഒരു വിഭാഗം പേർ അനുവദിക്കുന്നില്ല. ഞാൻ ആരാണെന്നോ എന്നെ പറ്റി അറിയാതെ മോശം പറയുന്നവരോട് ഒരു കാര്യം മാത്രമാണ് എനിയ്ക്ക് പറയാനുളളത്. ദയവായി എന്നെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കു. തന്റെ വ്യക്തിപരമായകാര്യങ്ങളിൽ അധികം ഇടപെടാതിരിക്കാനും ഗായിക പറയുന്നുണ്ട്. നടൻ ഹിമാഷ് കെഹ്ലിയുമായി പ്രണയത്തിലായിരുന്നു നേഹ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞിരുന്നു.


Click it and Unblock the Notifications











