ബോളിവുഡിൽ ഒരു താര ദമ്പതികൾ കൂടി പിരിയുന്നു; സൊഹൈൽ ഖാനും സീമ ഖാനും വിവാഹമോചനത്തിന് അപേക്ഷ നൽകി

സിനിമാലോകത്ത് ദാമ്പത്തിക ജീവിതങ്ങൾ പലപ്പോഴും ദുരന്തങ്ങളായി മാറാറുണ്ട്. ആരാധകരും ചലച്ചിത്രലോകവും ഒരുപോലെ ആഘോഷിച്ച് കൊണ്ടാടിയ പല താര വിവാഹങ്ങളും ഒടുവിൽ വേർപിരിയലിൽ കലാശിച്ചിട്ടുമുണ്ട്. മലയാള സിനിമയിലും തമിഴിലും താരതമ്യേന കുറവാണെങ്കിലും മറ്റ് ഭാഷകളിൽ എല്ലാം ഇത് പതിവാണ്.

ബോളിവുഡിൽ പൊതുവെ ബന്ധങ്ങൾ വിടരാനും കൊഴിയാനും ചുരുക്കം ചില ദിവസങ്ങൾ മതി അത് പ്രണയമായാലും വിവാഹമായാലും വേർപിരിയലുകൾ സാധാരണമാണ്. മാധ്യമങ്ങളിൽ ഇവയെല്ലാം വലിയ വാർത്താ പ്രാധാന്യം നേടാറുമുണ്ട്.

ബോളിവുഡിൽ ഇപ്പോഴത്തെ ചൂടേറിയ സംസാരവിഷയം സൊഹൈൽ ഖാന്റെയും സീമ ഖാന്റെയും വിവാഹമോചനമാണ്. സൽമാൻ ഖാന്റെ സഹോദരനും നടനും നിർമാതാവും സംവിധായകനുമായ സൊഹൈൽ ഖാനും സീമ ഖാനും ഇരുവരുടെയും 24 വർഷം നീണ്ട ദാമ്പത്തിക ജീവിതത്തിന് വിരാമം ഇടാൻ തീരുമാനിച്ചിരിക്കുകയാണ്.

sohailkhan seema khan

ഇരുവരും വിവാഹമോചനഹർജി ഫയൽ ചെയ്യാനായി മുംബൈ കുടുംബകോടതിയിൽ എത്തിയിരുന്നു. കുടുംബ കോടതി സമുച്ചയത്തിന്റെ നാലാം നിലയിൽ ജഡ്ജി മഖ്ദൂമിന് മുന്നിൽ ഇരുവരും ഹാജരായി. വിവാഹമോചന അപേക്ഷയിലെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാകാനാണ് ഇരുവരെയും കോടതി വിളിപ്പിയ്ച്ചത്. കോടിതിക്കുള്ളിലും പുറത്തും വളരെ സൗഹാർദപരമായാണ് ഇരുവരും പെരുമാറിയിരുന്നത്.

1998ലാണ് സൊഹൈലും സീമയും വിവാഹിതരാകുന്നത്. നിർവാൻ, യോഹൻ എന്നിവരാണ് ഇരുവരുടെയും മക്കൾ. 2017 മുതൽ ഇരുവരും പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു.

'ദി ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്‌സ്' എന്ന ഷോയിലൂടെയാണ് ഈ വിവരം പുറംലോകം അരിഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് സീമയും സൊഹൈലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഷോയിലെ ഒരു സീക്വൻസിൽ സൊഹൈലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ച സീമ ഇങ്ങനെ പറഞ്ഞിരുന്നു, "ചിലപ്പോൾ നിങ്ങൾക്ക് പ്രായമാവുമ്പോൾ, നിങ്ങളുടെ ബന്ധങ്ങൾ വഴിതെറ്റുകയും വ്യത്യസ്ത ദിശകളിലേക്ക് പോകുകയും ചെയ്യും. ഞാൻ അതിൽ പശ്ചാതപിക്കില്ല , കാരണം ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ കുട്ടികൾ സന്തുഷ്ടരാണ്".

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അതും പരമ്പരാഗതമായ രീതിയിൽ ആയിരുന്നില്ല. എങ്കിലും തങ്ങൾ ഒരു കുടുംബമായി കഴിഞ്ഞുവെന്നും ഇരുവർക്കും പ്രധാനം തങ്ങളുടെ കുഞ്ഞുങ്ങളാണെന്നും സീമ പറയുകയുണ്ടായി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

1997ൽ ഔസാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈൽ ഖാൻ സംവിധാന രംഗത്ത് എത്തിയത്. സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച 'പ്യാർ കിയാ തോ ഡർനാ ക്യാ' എന്ന ചിത്രവും സൊഹൈൽ ആണ് സംവിധാനം ചെയ്തത്.

2002ൽ 'മേനെ ദിൽ തുച്കോ ദിയാ 'എന്ന ചിത്രത്തിലൂടെ സൊഹൈൽ അഭിനയരംഗത്തെത്തി. പിന്നീട് സൽമാൻ ഖാൻ സിനിമകളിൽ അതിഥി താരമായി സൊഹൈൽ ഒതുങ്ങി. പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. സൽമാൻ ഖാൻ നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിർമിച്ച ചിത്രം.

More from Filmibeat

Read more about: sohail khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X